Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്നായി പ്രഖ്യാപിച്ചതിന് പിന്നാലെ അത്ഭുത ഔഷധത്തിന്റെ കയറ്റുമതിയും നിരോധിച്ചു; കേന്ദ്ര സർക്കാരന്റെ നടപടി ഹൈഡ്രോക്സി ക്ലോറോക്വിൻ ലഭ്യത രാജ്യത്ത് ഉറപ്പാക്കാൻ; നടപടി പല രാജ്യങ്ങളിലും മരുന്നിന്റെ ആവശ്യകത കൂടിയതോടെ

കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്നായി പ്രഖ്യാപിച്ചതിന് പിന്നാലെ അത്ഭുത ഔഷധത്തിന്റെ കയറ്റുമതിയും നിരോധിച്ചു; കേന്ദ്ര സർക്കാരന്റെ നടപടി ഹൈഡ്രോക്സി ക്ലോറോക്വിൻ ലഭ്യത രാജ്യത്ത് ഉറപ്പാക്കാൻ; നടപടി പല രാജ്യങ്ങളിലും മരുന്നിന്റെ ആവശ്യകത കൂടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനുള്ള മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതി നിരോധിച്ചുള്ള അടിയന്തര തീരുമാനം. മലേറിയ ഒഴിവാക്കാനും ചികിത്സിക്കാനും ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന ‘അദ്ഭുതമരുന്ന്’ കോവിഡിനും ഫലപ്രദമാണെന്നു കഴിഞ്ഞദിവസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജ്യത്ത് മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുള്ള സർക്കാർ നടപടി.

നിലവിൽ വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കോവിഡ്. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആർ കർമസമിതിയുടെ ശുപാർശയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖയും സർക്കാർ പുറത്തിറക്കി.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരും എന്നാൽ, വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരുമായ ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സർക്കാ‍ർ മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. അതായത്, കോവിഡ് രോഗികളില്ല, മറിച്ച് രോഗസാധ്യതയുള്ളവരിൽ പ്രതിരോധ മരുന്നായാവും ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കുക.

സാർസ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണു മരുന്നിനു പച്ചക്കൊടി കാട്ടാൻ ഐസിഎംആറിനെ പ്രേരിപ്പിച്ചത്. കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയിൽ ഒരു തവണ 400 മില്ലിഗ്രാം വീതം തുടർച്ചയായി ഏഴാഴ്ചകളിൽ. വീട്ടിൽ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയിൽ ഒരുതവണ 400 മില്ലിഗ്രാം വീതം തുടർച്ചയായ മൂന്നാഴ്ചകളിൽ (ഉച്ചഭക്ഷണത്തോടൊപ്പം) ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കാമെന്നായിരുന്നു ഐസിഎംആർ വ്യക്തമാക്കിയത്.

വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണു ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്. ഹൈഡ്രോക്സി ക്ലോറോക്വിനു രോഗം ഭേദമാക്കാൻ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ചിരുന്നു. ഐസിഎംആർ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം.

വർഷങ്ങളായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ക്ലോറോക്വിൻ. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ ശ്വേതരക്താണുക്കളായി വ്യാപിക്കുകയും കോശങ്ങൾക്കുള്ളിൽ വൈറസുകൾക്ക് ജീവിക്കുവാൻ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന മരുന്നായതിനാൽ സുരക്ഷയും ഉറപ്പാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണാ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇതുകൊറോണക്കെതിരെ ഫലവത്തായ ഔഷധമാണെന്ന് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP