Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകം കൊറോണ ജാഗ്രതയിൽ നിമിഷങ്ങൾ തള്ളിനീക്കുമ്പോൾ ആശുപത്രി ഐസലോഷൻ വാർഡിൽ ബിയർ അടി: ഡ്യൂട്ടിക്കിടയിൽ സമയം കിട്ടുമ്പോൾ ചാർജ് ചെയ്യാൻ വാർഡിൽ സൂക്ഷിച്ചിരുന്നത് നിരവധി ബിയറും കുപ്പികൾ; രോഗബാധിതർ ഇല്ലാത്താതോടെ ജീവനക്കാർ കണ്ടെത്തിയത് സ്വസ്തമായി കുപ്പി പൊട്ടിക്കാനുള്ള ഇടം; ജില്ലാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ലോകം കൊറോണ ജാഗ്രതയിൽ നിമിഷങ്ങൾ തള്ളിനീക്കുമ്പോൾ ആശുപത്രി ഐസലോഷൻ വാർഡിൽ ബിയർ അടി: ഡ്യൂട്ടിക്കിടയിൽ സമയം കിട്ടുമ്പോൾ ചാർജ് ചെയ്യാൻ വാർഡിൽ സൂക്ഷിച്ചിരുന്നത് നിരവധി ബിയറും കുപ്പികൾ; രോഗബാധിതർ ഇല്ലാത്താതോടെ ജീവനക്കാർ കണ്ടെത്തിയത് സ്വസ്തമായി കുപ്പി പൊട്ടിക്കാനുള്ള ഇടം; ജില്ലാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

ലോകം കൊറോണ ജാഗ്രതയിൽ നിമിഷങ്ങൾ തള്ളിനീക്കുമ്പോൾ ആശുപത്രിയിലെ ഐസലോഷൻ വാർഡിനകത്ത് ബിയർ പാർട്ടി . ആശുപത്രി ജീവനക്കാരണ് ഇത്തരത്തിലുള്ള നിരുത്തരവാദിത്തരപരമായി പെരുമാറിയത്. ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആളില്ലാത്ത ഐസലോഷൻ വാർഡ് സ്വസ്ഥമായി മദ്യപിക്കാനുള്ള ഇടമായിട്ടാണ് ജീവനക്കാർക്ക് ഇതിനായി കണ്ടെത്തിയത്്. സമയം കിട്ടുമ്പോൾ മദ്യപിക്കാനായി ബിയർ കുപ്പികളും വാർഡിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ഒരു മിന്നൽ സന്ദർശനം നടത്തിയപ്പോഴാണ് ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ ഈ പ്രവൃത്തി ശ്രദ്ധയിൽ പെട്ടത്. പരിശോധനക്കിടെ നിരവധി ശൂന്യമായ ബിയർ കുപ്പികളും വാർഡിൽ നിന്നും കണ്ടെത്തി. ''വാർഡിനുള്ളിൽ ബിയർ ക്യാനുകൾ ഉണ്ടായിരുന്നു. രണ്ടു പേർ അവിടെയിരുന്ന് മദ്യപിക്കുന്നുമുണ്ടായിരുന്നു. അവർക്കെതിരെ കർശന നടപടിയെടുക്കും . ബിയർ കഴിച്ചതായി കണ്ടെത്തിയാൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിടും'' മുതിർന്ന ജില്ലാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ് സുഖ്‌ലാൽ ഭാരതിയും സന്ദർശക സംഘത്തിനൊപ്പമുണ്ടായിരുന്നു. മദ്യപിച്ച രണ്ട് ജീവനക്കാരെ അദ്ദേഹം വൈദ്യപരിശോധനക്ക് അയക്കുകയും ചെയ്തു. ഐസലൊഷൻ വാർഡിൽ സംശയാസ്പദമായ അല്ലെങ്കിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും, കൊറോണ വൈറസ് ബാധിച്ചതായി ഇതുവരെ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ വാർഡ് ശൂന്യമാണെന്ന് ജില്ലാവൃത്തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP