Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗിയായ ഭർത്താവിന് താങ്ങും തണലുമാകൻ മൂന്ന് ലക്ഷം വിസയ്ക്ക് നൽകി; എയർപോർട്ടിലെത്തിയപ്പോൾ തിരിച്ചറിഞ്ഞത് ഒരു മാസത്തെ വിസ നൽകിയ ആലുവക്കാരന്റെ ചതി; എല്ലാം നഷ്ടമായെന്ന തിരിച്ചറിവിൽ കടലിനക്കരെ കഴിയുമ്പോൾ തേടിയെത്തിയത് നെഞ്ചു പൊട്ടിക്കുന്ന വാർത്ത; കോവിഡിന്റെ യാത്രവിലക്കിൽ ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ടത് വീഡിയോ കോളിൽ; അച്ഛന്റെ വിയോഗവും അമ്മയുടെ അഭാവവും താങ്ങാനാവാതെ മൂന്ന് പെൺമക്കൾ; ദുബായിലുള്ള ബിജിയുടെ വേദന സമാനതകളില്ലാത്തത്

രോഗിയായ ഭർത്താവിന് താങ്ങും തണലുമാകൻ മൂന്ന് ലക്ഷം വിസയ്ക്ക് നൽകി; എയർപോർട്ടിലെത്തിയപ്പോൾ തിരിച്ചറിഞ്ഞത് ഒരു മാസത്തെ വിസ നൽകിയ ആലുവക്കാരന്റെ ചതി; എല്ലാം നഷ്ടമായെന്ന തിരിച്ചറിവിൽ കടലിനക്കരെ കഴിയുമ്പോൾ തേടിയെത്തിയത് നെഞ്ചു പൊട്ടിക്കുന്ന വാർത്ത; കോവിഡിന്റെ യാത്രവിലക്കിൽ ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ടത് വീഡിയോ കോളിൽ; അച്ഛന്റെ വിയോഗവും അമ്മയുടെ അഭാവവും താങ്ങാനാവാതെ മൂന്ന് പെൺമക്കൾ; ദുബായിലുള്ള ബിജിയുടെ വേദന സമാനതകളില്ലാത്തത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിഡിയോ കാളിലൂടെ ഭർത്താവിന്റെ ചേതനയറ്റ ദേഹം കണ്ട് ബിജി അലമുറയിട്ടു. കടലിനക്കരെ അമ്മ കരയുമ്പോൾ അച്ഛന്റെ വിയോഗവും അമ്മയുടെ അഭാവവും നൽകിയ വേദനയും നഷ്ടവും താങ്ങാനാകാതെ തരഞ്ഞ് തളർന്നത് പതിനഞ്ചും എട്ടും അഞ്ചും വയസ്സുള്ള മൂന്ന് പെൺമക്കളും.

കളമശ്ശേരി നഗരസഭ പൊതുശ്മശാനത്തിൽ വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത്തിന്റെ മൃതദേഹം എരിഞ്ഞടങ്ങുമ്പോൾ ദുബായിലെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഭാര്യ ബിജി. വിസ തട്ടിപ്പിന് ഇരയായതിനു പിന്നാലെ കോവിഡിന്റെ രൂപത്തിലെത്തിയ യാത്രാവിലക്കാണ് നാട്ടിൽ അർബുദം വന്നു മരിച്ച ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാകാത്ത അവസ്ഥയിൽ ബിജിയെ എത്തിച്ചത്.

ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിൽ വരണമെന്ന് ആഗ്രഹിച്ചെങ്കിലും കോവിഡ് മൂലം വിമാന സർവിസുകൾ നിർത്തിയത് തിരിച്ചടിയായി. വിസ തട്ടിപ്പിനിരയായ ബിജി ദുബായിലെ ഒരു വീട്ടിലാണ് കഴിഞ്ഞുകൂടുന്നത്. അസ്ഥി അർബുദം ബാധിച്ച ശ്രീജിത്തും മൂന്നു പെൺകുട്ടികളും കളമശ്ശേരി ഗ്ലാസ് കോളനി വാർഡിലെ വാടകവീട്ടിലായിരുന്നു താമസിച്ചത്. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയിൽവെച്ച് രോഗം മൂർച്ഛിച്ച് മരിച്ചതോടെ മക്കൾ തനിച്ചായി. അമ്മ വരുമെന്ന പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.

കോവിഡ് വരുത്തിയ പ്രത്യാഘാതത്തെ കുറിച്ചോ ട്രാവൽ ഏജന്റിന്റെ ചതിയെക്കുറിച്ചോ മക്കൾക്ക് അറിയില്ല. മരണവാർത്തയറിഞ്ഞതോടെ ശ്രീജിത്തിന്റെ ബന്ധുക്കളെത്തി മക്കളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബിജിമോൾ എത്തുന്നതുവരെ നോക്കാമെന്ന് ഇവർ ഉറപ്പു നൽകിയതായി വാർഡ് കൗൺസിലർ ജെസി പീറ്റർ പറഞ്ഞു. കൗൺസിലറും മുനിസിപ്പൽ എൻജിനീയർ സുജ കുമാരിയുമാണ് ഇവരെ സഹായിച്ചിരുന്നത്. ശ്രീജിത് മരിച്ചയുടൻ ജെസി മൂന്നുപെൺകുട്ടികളെയും ഒപ്പം കൂട്ടി.

ആലുവയിലെ രതീഷ് എന്നയാളാണ് തങ്ങളെ ചതിച്ചതെന്ന് ബിജി പറയുന്നു. ഇവർ രണ്ടുതവണയായി മൂന്നു ലക്ഷം രൂപ നൽകി. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഒരു മാസത്തെ വിസയാണെന്നു തിരിച്ചറിയുകയും ഇത് ചതിയാണെന്ന് മനസ്സിലാകുകയും ചെയ്തു. യഥാർഥ തൊഴിലുടമയെന്ന പേരിൽ മറ്റൊരാളുമായി സംസാരിപ്പിക്കുകയും ചെയ്തിരുന്നു.

തട്ടിപ്പുകാരന്റെ നമ്പർ സ്വിച്ച് ഓഫാണ്. ഇതോടെയാണ് ബിജി ചതി തിരിച്ചറിഞ്ഞത്. ഇതിനിടെയാണ് വേദന ഇരട്ടിപ്പിച്ച് ഭർത്താവിന്റെ മരണമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP