Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹീന്ദ്ര ലോജിസ്റ്റിക്സ് ബോർഡ് ചെയർമാനായി വി. എസ് പാർത്ഥസാരഥിയെ നിയമിച്ചു; സൂബെൻ ഭിവാൻദിവാല ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം

മഹീന്ദ്ര ലോജിസ്റ്റിക്സ് ബോർഡ് ചെയർമാനായി വി. എസ് പാർത്ഥസാരഥിയെ നിയമിച്ചു; സൂബെൻ ഭിവാൻദിവാല ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം

സ്വന്തം ലേഖകൻ

കൊച്ചി: ന്ത്യയിലെ ഏറ്റവും വലിയ തേർഡ് പാർട്ടി ലോജിസ്റ്റിക്സ് സൊല്യൂഷൻ ദാതാക്കളിലൊരാളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎ‍ൽഎൽ) കമ്പനിയുടെ പുതിയ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറും ബോർഡ് ചെയർമാനുമായി വി എസ് പാർത്ഥസാരഥിയെ നിയമിച്ചു. തൽസ്ഥാനങ്ങളിൽ നിന്ന് സൂബെൻ ഭിവാൻദിവാല കഴിഞ്ഞ ദിവസം ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം. മാർച്ച് 25 മുതൽ നിയമനം പ്രാബല്യത്തിലാവും.

2020 മാർച്ച് 31 വരെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഗ്രൂപ്പ് സി.എഫ്.ഒയും ഗ്രൂപ്പ് സിഐ.ഒയുമാണ് വി എസ് പാർത്ഥസാരഥി. ഏപ്രിൽ ഒന്നു മുതൽ മഹീന്ദ്ര ഗ്രൂപ്പിലെ പുതുതായി സൃഷ്ടിച്ച മൊബിലിറ്റി സേവന മേഖലയുടെ ചുമതല അദ്ദേഹം ഏറ്റെടുക്കും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗമായ ഇദ്ദേഹം ലിസ്റ്റുചെയ്ത നിരവധി മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളുടെ ബോർഡിൽ അംഗവും സ്മാർട്ട്ഷിഫ്റ്റ് ലോജിസ്റ്റിക്സ് സൊല്യൂഷൻസിന്റെ ചെയർമാനുമാണ്.

മാനേജ്മെന്റ് ട്രെയിനിയായി മോദി സിറോക്സിനൊപ്പമാണ് വി. എസ് പാർത്ഥസാരഥി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ചേരുന്നതിന് മുമ്പ് സിറോക്സിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ ഫെലോ അംഗവും, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് അംഗവുമാണ്. ഹാർവാർഡ് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ (2011) പൂർവ വിദ്യാർത്ഥിയുമാണ്.

മഹീന്ദ്ര ലോജിസ്റ്റിക്സ് ബോർഡ് ചെയർമാനായി സ്ഥാനമേൽക്കുന്നതിൽ താൻ സന്തുഷ്ടനാണെന്നും അഞ്ചു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം നേടാൻ ഇന്ത്യയെ സഹായിക്കുന്നതിൽ ലോജിസ്റ്റിക്സ് രംഗം നിർണായക പങ്ക് വഹിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും വി. എസ് പാർത്ഥസാരഥി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP