Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ്-19: യു എസിൽ മൂന്ന് ദിവസം കൊണ്ട് 50,000 ആയി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കൂടുതൽ മരണങ്ങൾ ന്യൂയോർക്ക്, വാഷിങ്ടൺ സ്റ്റേറ്റ് എന്നിവിടങ്ങളിൽ

കൊവിഡ്-19: യു എസിൽ മൂന്ന് ദിവസം കൊണ്ട് 50,000 ആയി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന;  കൂടുതൽ മരണങ്ങൾ ന്യൂയോർക്ക്, വാഷിങ്ടൺ സ്റ്റേറ്റ് എന്നിവിടങ്ങളിൽ

മൊയ്തീൻ പുത്തൻ‌ചിറ

വാഷിങ്ടൺ ഡി.സി: യുഎസിലെ 'കൊവിഡ്-19' വൈറസ് കേസുകൾ വെറും മൂന്ന് ദിവസത്തിനുള്ളിൽ ഇരട്ടിയായി. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 26,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതേ സമയം മരണസംഖ്യ 500 കവിഞ്ഞു. ന്യൂയോർക്ക്, വാഷിങ്ടൺ സ്റ്റേറ്റ് എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ നടന്നിട്ടുള്ളത്.

യു എസിൽ കൊവിഡ്-19 വ്യാപകമായി പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണുബാധയുടെ വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്.

ചൈനയിലെ വുഹാൻ നഗരത്തിൽ ഹുബെ പ്രവിശ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വൈറസ് കുറഞ്ഞത് 169 രാജ്യങ്ങളിലായി 400,000 ആളുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 103,000 ത്തിലധികം പേർ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. മരണസംഖ്യ 17,200 കവിഞ്ഞു.

യുഎസിന് വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമാകാൻ കഴിയുമോ എന്ന ചോദ്യത്തിന്, ലോകാരോഗ്യ സംഘടനയുടെ വക്താവ് മാർഗരറ്റ് ഹാരിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് 'യുഎസിൽ വൈറസിന്റെ വ്യാപനം ഇപ്പോൾ ത്വരിതപ്പെടുകയാണ്. അതിനാൽ, പ്രഭവ കേന്ദ്രമാകാൻ സാധ്യതയുണ്ട്.'

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്യൂർട്ടോ റിക്കോ, ഗ്വാം, യുഎസ് വിർജിൻ ദ്വീപുകൾ എന്നിവയുൾപ്പടെ വാഷിങ്ടൺ ഡി.സി, അമെരിക്കയുടെ വിവിധ പ്രദേശങ്ങളിലേക്ക് ഈ വൈറസ് പടരുകയാണ്.

സ്ഥിരീകരിച്ച മൊത്തം കേസുകളിൽ 449 എണ്ണവും യാത്രയുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. 539 എണ്ണം രോഗബാധിതനായ വ്യക്തിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതിലൂടെ പടർന്നതാണ്. സിഡിസിയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 32,416 കേസുകളെങ്കിലും ഇപ്പോൾ അന്വേഷണത്തിലാണ്.

വാഷിങ്ടൺ സ്റ്റേറ്റ്, ന്യൂയോർക്ക്, കാലിഫോർണിയ എന്നിവിടങ്ങളിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവിടെയുള്ള താമസക്കാർ അവരവരുടെ വീടുകളിൽ തുടരാനും, അനിവാര്യമല്ലാത്ത എല്ലാ ബിസിനസ്സുകളും അടയ്ക്കാനും, യാത്രകൾ ഒഴിവാക്കാനും, സമൂഹ കൂടിക്കാഴ്ചകൾ ഒഴിവാക്കാനും മൂന്ന് സംസ്ഥാനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വൈറസിന്റെ വ്യാപനം തടയാൻ അതു മാത്രമേ പോംവഴിയുള്ളൂ.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയുടെ ഓഫീസിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ന്യൂയോർക്കിൽ ഇതുവരെ 25,665 അണുബാധകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ പകുതിയിലധികം ന്യൂയോർക്കിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂയോർക്ക് സിറ്റിയിൽ മാത്രം കുറഞ്ഞത് 12,305 കേസുകളാണുള്ളതെന്ന് ഗവർണറുടെ ഓഫീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മരണസംഖ്യ 188 ആണ്.

വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നേതൃത്വത്തിലുള്ള വൈറസ് ടാസ്‌ക് ഫോഴ്‌സിലെ ആരോഗ്യ വിദഗ്ധനായ ഡോ. ഡെബോറ ബിർക്‌സ് വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിൽ മുറിയിപ്പ് നൽകി: 'ന്യൂജേഴ്‌സിയിലെ ന്യൂയോർക്ക് മെട്രോ ഏരിയ, ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡിന്റെ ചില ഭാഗങ്ങളിൽ വൈറസിന്റെ ആക്രമണം വലിയ തോതിലായിരിക്കുകയാണ്.' രാജ്യത്തെ മറ്റു പ്രദേശങ്ങളിലേക്കാൾ അഞ്ചിരട്ടി കൂടുതലാണെന്നും അവർ പറഞ്ഞു.

പരിശോധനയ്ക്കായി സമർപ്പിച്ച മേഖലയിൽ നിന്നുള്ള 28 ശതമാനം സാമ്പിളുകളും വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് എട്ട് ശതമാനത്തിൽ താഴെ മാത്രമാണ് പോസിറ്റീവ് കണ്ടതെന്നും അവർ വിശദീകരിച്ചു.

വാഷിങ്ടൺ സംസ്ഥാനത്ത് കുറഞ്ഞത് 2,221 പോസിറ്റീവ് കേസുകളും 110 ഓളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കാലിഫോർണിയയിൽ കണ്ടെത്തിയ 46 കേസുകൾ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരായിരുന്നു. അടുത്തിടെ സാൻ ഫ്രാൻസിസ്‌കോ തീരത്ത് തടഞ്ഞു വച്ചിരുന്ന ഗ്രാൻഡ് പ്രിൻസസിൽ നിന്നുള്ള നിരവധി യാത്രക്കാർക്കും (ഡയമണ്ട് പ്രിൻസസ് ക്യൂയിസ് കമ്പനിയുടെ മറ്റൊരു കപ്പൽ) വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP