Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലിക്കിടെ യുവാവ് കാൽവഴുതി മരണപ്പെട്ടതോടെ നഷ്ടമായത് നിർധനകുടുംബത്തിന്റെ അത്താണി: വിഖായയിലും മുസ്ലിം യൂത്ത്ലീഗിലും സജീവ പ്രവർത്തകൻ; വടക്കാഞ്ചേരിയിലെ വിഖായ പ്രവർത്തകന്റെ മക്കളുടെ സംരക്ഷണം ബാഫഖി യത്തീംഖാന ഏറ്റെടുക്കും

ജോലിക്കിടെ യുവാവ് കാൽവഴുതി മരണപ്പെട്ടതോടെ നഷ്ടമായത് നിർധനകുടുംബത്തിന്റെ അത്താണി: വിഖായയിലും മുസ്ലിം യൂത്ത്ലീഗിലും സജീവ പ്രവർത്തകൻ; വടക്കാഞ്ചേരിയിലെ വിഖായ പ്രവർത്തകന്റെ മക്കളുടെ സംരക്ഷണം ബാഫഖി യത്തീംഖാന ഏറ്റെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കഴിഞ്ഞദിവസം ജോലിക്കിടെ അപകടത്തിൽ മരിച്ച തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മേഖലാ വിഖായ കൺവീനർ സുലൈമാന്റെ മൂന്ന് മക്കളുടെയും സംരക്ഷണം വളവന്നൂർ ബാഫഖി യത്തീംഖാന ഏറ്റെടുക്കും. പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

വടക്കാഞ്ചേരി വാഴക്കോട് വളവിൽ മന്തിയിൽ സുലൈമാൻ നിർധനകുടുംബത്തിന്റെ അത്താണിയായിരുന്നു. ശനിയാഴ്ച പെയിന്റിങ് ജോലിക്കിടെ കാൽതെറ്റി വീഴുകയായിരുന്നു. തലപൊട്ടി രക്തംവാർന്നുകിടന്നത് താമസിച്ചാണ് കണ്ടെത്തിയത്. തൃശ്ശൂർ മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധവിഭാഗമായ വിഖായയിലും മുസ്ലിം യൂത്ത്ലീഗിലും സജീവമായിരുന്നു.

ബാഫഖി യത്തീംഖാന സുലൈമാന്റെ മൂന്ന് കുട്ടികളുടെയും എല്ലാ ചെലവുകളും ഏറ്റെടുത്തു. ഒമ്പതുമാസമായതും മൂന്നരവയസ്സും അഞ്ചുവയസ്സുമുള്ള കുട്ടികളുടെ മികച്ച ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടതെല്ലാം യത്തീംഖാന വഹിക്കുമെന്ന് ഭാരവാഹികളായ ചെമ്മുക്കൻ കുഞ്ഞാപ്പു, ഇ.വി. അതാഉല്ല അഹ്സനി, ഹുസൈൻ ജിഫ്രി തങ്ങൾ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP