Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഒരു ക്ലൂ തരാം, ആ പേരിൽ ചാണകത്തിലെ 'ച' യും ഗോമൂത്രത്തിലെ 'ഗ'യും ഉണ്ട്'; കാർട്ടൂണിസ്റ്റ് വേണു ചെഗുവേരെയ അപമാനിച്ചെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ വിവാദം; 'എല്ലാവർക്കും മനസ്സിലാകും വിധം വരക്കാൻ കഴിയാത്തത് എന്റെ കഴിവിന്റെ പോരായ്മ; എന്റെ കാർട്ടൂണുകളെ ഇത്ര ഗൗരവത്തിൽ കാണുന്നവർക്ക് നന്ദി; ഇറ്റലിയിലേക്ക് ചികിത്സിക്കാൻ പോയ ക്യബൻ സംഘത്തെ പരിഹസിക്കാൻ തലക്കകത്ത് ആൾതാമസമുള്ളവർ തയ്യാറാകുമോ'; ചെഗുവേര കാർട്ടൂൺ വിവാദത്തിൽ കാർട്ടൂണിസ്റ്റ് വേണുവിന് പറയാനുള്ളത്

'ഒരു ക്ലൂ തരാം, ആ പേരിൽ ചാണകത്തിലെ 'ച' യും ഗോമൂത്രത്തിലെ 'ഗ'യും ഉണ്ട്'; കാർട്ടൂണിസ്റ്റ് വേണു ചെഗുവേരെയ അപമാനിച്ചെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ വിവാദം; 'എല്ലാവർക്കും മനസ്സിലാകും വിധം വരക്കാൻ കഴിയാത്തത് എന്റെ കഴിവിന്റെ പോരായ്മ; എന്റെ കാർട്ടൂണുകളെ ഇത്ര ഗൗരവത്തിൽ കാണുന്നവർക്ക് നന്ദി; ഇറ്റലിയിലേക്ക് ചികിത്സിക്കാൻ പോയ ക്യബൻ സംഘത്തെ പരിഹസിക്കാൻ തലക്കകത്ത് ആൾതാമസമുള്ളവർ തയ്യാറാകുമോ'; ചെഗുവേര കാർട്ടൂൺ വിവാദത്തിൽ കാർട്ടൂണിസ്റ്റ് വേണുവിന് പറയാനുള്ളത്

ജാസിം മൊയ്ദീൻ

കോഴിക്കോട്: മാധ്യമം ദിനപ്പത്രം ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പോക്കറ്റ് കാർട്ടൂണിനെചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്. കാർട്ടൂണിസ്റ്റ് വേണുവാണ് 'രാമേട്ടൻ' എന്ന പേരിൽ മാധ്യമത്തിൽ ഈ കോളം കൈകാര്യം ചെയ്യുന്നത്. ഇറ്റലിയിലേക്ക് ചികിത്സിക്കാൻ പോയ ക്യൂബൻ ഡോക്ടർമാരുടെ സംഘത്തെ കുറിച്ചുള്ള ഒരു കാർട്ടൂണായിരുന്നു അത്. ചെഗുവേരയുടെ ചിത്രം കണ്ടിട്ട് ആരെന്നു മനസിലാകാതെ നിൽക്കുന്ന ഒരു കഥാപാത്രത്തോട് മറ്റൊരു കഥാപാത്രം വിശദീകരിച്ചു കൊടുക്കുന്ന വാക്കുകളാണ് വിവാദമായത്.

ആ വാക്കുകൾ ഇപ്രകാരമായിരുന്നു 'ഒരു ക്ലൂ തരാം, ആ പേരിൽ ചാണകത്തിലെ 'ച' യും ഗോമൂത്രത്തിലെ 'ഗ' യും ഉണ്ട്.' കാർട്ടൂണിലെ ഈ വാക്കുകളെ ചൊല്ലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കാർട്ടൂണിസ്റ്റിനെതിരെയും പ്രസിദ്ധീകരിച്ച മാധ്യമം ദിനപ്പത്രത്തിനെതിരെയും നിരവിധി പേരാണ് ഇതിനോടകം വിമർശനങ്ങളുമായെത്തിയത്.

ജമാഅത്തെ ഇസ്ലാമിയുടെ കമ്മ്യൂണിസ്റ്റ് വിരോധമാണ് ഈ കാർട്ടൂണിലൂടെ പുറത്ത് വന്നത് എന്നതാണ് പ്രധാന വിമർശനം. നിരവധി പേർ മാധ്യമത്തിന്റെ ഓഫീസിലേക്ക് വിളിച്ചും പ്രതിഷേധം അറിയിക്കുന്നുണ്ട്. കാർട്ടൂണിസ്റ്റ് വേണുവിന് വ്യക്തിപരമായി ഫോൺവിളിച്ചും മെസേജുകളയച്ചും നിരവധിപേർ പ്രതിഷേധം രേഖപ്പെടുത്തി. അതേ സമയം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ വരക്കാൻ കഴിയാതെ പോയത് തന്റെ കഴിവിന്റെ പോരായ്മയാണെന്ന് സമ്മതിക്കുന്നതായി കാർട്ടൂണിസ്റ്റ് വേണു മറുനാടനോട് പറഞ്ഞു.

ഞാൻ ഉദ്ദേശിച്ചത് ഇങ്ങനെയായിരുന്നു. 'ചെഗുവേരയുടെ ചിത്രം കണ്ടിട്ട് ആരെന്നു മനസിലാകാതെ നിൽക്കുന്ന ഒരു ബിജെപി കഥാപാത്രത്തോട് പിണറായി വിജയൻ വിശദീകരിച്ചു കൊടുക്കുന്നു., 'ഒരു ക്ലൂ തരാം 'ആ പേരിൽ ചാണകത്തിലെ 'ച' യും ഗോമൂത്രത്തിലെ 'ഗ' യും ഉണ്ട്' . ഒരു ബിജെപിക്കാരന് പെട്ടെന്ന് മനസ്സിലാകാൻ ചാണകവും ഗോമൂത്രവും തന്നെയാണ് നല്ലതെന്ന് എന്നതായിരുന്നു അതിലെ നർമ്മം. എന്നാൽ അത് ആ രീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഞാൻ ഉപയോഗിച്ച ഫലിതം ചെഗുവേരയെ അപമാനിക്കലാണ് എന്ന് തെറ്റിദ്ധരിച്ചവരാണ് പ്രകോപിതരായത്. കാലങ്ങളായി എന്റെ കാർട്ടൂണുകൾ നിരീക്ഷിച്ചു വരുന്നവർ പ്രതികരിച്ചു കണ്ടില്ല. ആദ്യത്തെ കൂട്ടരോട് തന്നെയാണ് എനിക്ക് ഇഷ്ടം.

തലക്കകത്ത് ആൾത്താമസമുള്ള ആരെങ്കിലും ഇറ്റലിയിലേക്ക് ചികിത്സിക്കാൻ പോയ ക്യൂബൻ സംഘത്തെ പരിഹസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ കാർട്ടൂണുകളും നിലപാടുകളും നിരീക്ഷണങ്ങളും കണ്ടുപോരുന്നവർക്ക് കാര്യം മനസിലായിട്ടുണ്ട്. എങ്കിലും മുഴുവൻ പേർക്കും മനസിലാകുന്നവിധം അതായത് ഏവരോടും കമ്മ്യൂണിക്കെറ്റു ചെയ്യും വിധം വരക്കാൻ കഴിയാതെ പോയത് എന്റെ സ്‌കില്ലിന്റെ തകരാർ തന്നെയെന്ന് സമ്മതിക്കുന്നു. അതു കൊണ്ടാണ് വരച്ച് കഴിഞ്ഞതിന് ശേഷവും അത് വിശദീകരിക്കേണ്ടി വന്നത്. കാർട്ടൂണിസ്റ്റ് വേണു മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP