Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറലോട് വൈറലായി കൊറോണ ശ്ലോകം; നാലുവരികളിലൂടെ കൊറോണ മുൻകരുതൽ ജനങ്ങളിലെത്തിച്ച് ഡോ. അൻജിത് ഉണ്ണി

വൈറലോട് വൈറലായി കൊറോണ ശ്ലോകം; നാലുവരികളിലൂടെ കൊറോണ മുൻകരുതൽ ജനങ്ങളിലെത്തിച്ച് ഡോ. അൻജിത് ഉണ്ണി

സ്വന്തം ലേഖകൻ

തൃശ്ശൂർ: കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്നതിനിടയിൽ വൈറലായി മാറിയിരിക്കുകയാണ് ഡോ. അൻജിത്ത് ഉണ്ണിയുടെ കൊറോണ ശ്ലോകം. നാലു വരി ശ്ലോകത്തിലൂടെ കൊറോണയ്ക്ക് എടുക്കേണ്ട മുൻ കരുതലാണ് ഡോക്ടർ ജനങ്ങളിലെത്തിക്കുന്നത്. എന്തായാലും സംഗതി സൂപ്പർ ഹിറ്റായിരിക്കുകയാണ്. ഹരിവരാസനം മാതൃകയിൽ ഡോ. അൻജിത്ത് ഉണ്ണിയുടെ കൊറോണ ശ്ലോകം താഴെ കൊടുക്കുന്നു.

'അകലപാലനം വിശ്വരക്ഷകം

ഹസ്തവാഷിതം കൊറോണനാശകം

ഭവനവാസിതം ഹർഷകാരകം

കോവിഡാന്തകം ശാസ്ത്രമാശ്രയേ'

മഞ്ചേരി മെഡിക്കൽ കോളേജിലെ പാത്തോളജിസ്റ്റാണ് ഡോ. അൻജിത്ത് ഉണ്ണി. തന്റെ ശ്ലോകം ഡോക്ടർ തന്നെ വിശദീകരിക്കുന്നു. അകല പാലനം-ആളുകളിൽനിന്ന് അകലം പാലിക്കുക. വിശ്വരക്ഷകം-എങ്കിലേ ലോകത്തെ മുഴുവൻ കൊറോണയിൽനിന്ന് രക്ഷിക്കാനാവൂ. ഹസ്തവാഷിതം-ഇടവിട്ട് കൈകൾ കഴുകുക (വാഷ് എന്ന ഇംഗ്ലീഷ് വാക്കുപയോഗിച്ച് മലയാളത്തിന് ഒരു പുതിയ പദംകൂടി ഡോക്ടർ നൽകി). കൊറോണനാശകം-എങ്കിലേ കൊറോണയെ നശിപ്പിക്കാനാവൂ. ഭവനവാസിതം ഹർഷകാരകം-പുറത്തിറങ്ങാതെ വീട്ടിലിരിക്കുക, സന്തോഷമായിരിക്കുക. കോവിഡാന്തകം ശാസ്ത്രമാശ്രയേ-രോഗത്തെ ഇല്ലാതാക്കാൻ ശാസ്ത്രത്തെ ആശ്രയിക്കൂ.

മൂന്നു ദിവസങ്ങൾക്കുമുമ്പാണ് ഡോ. അൻജിത് ഫേസ്‌ബുക്കിൽ കൊറോണ ശ്ലോകം പോസ്റ്റ് ചെയ്തത്. ഒട്ടേറെപ്പേർ ഷെയർ ചെയ്തു. ഇടയ്ക്ക കലാകാരൻ ഡോ. ടി എ. കൃഷ്ണകുമാറടക്കം ഒട്ടേറെപ്പേർ ഡോക്ടറുടെ ശ്ലോകത്തിന് ശബ്ദം നൽകി.

യാത്രകളിലാണ് ഡോക്ടർ തന്റെ സ്മാർട്ട് ഫോണിൽ പാരഡികൾ രചിക്കുന്നത്. ഡോക്ടർമാരുടെ ഓൺലൈൻ കൂട്ടായ്മ ഇൻഫോ ക്ലിനിക്കിലും ആനുകാലികങ്ങളിലും ആരോഗ്യ സംബന്ധമായ രചനകൾ പ്രസിദ്ധീകരിക്കാറുണ്ട്. കോട്ടയം സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ മഞ്ചേരിയിലാണ് താമസം. ഭാര്യ ഡോ. സപ്ന കോട്ടയ്ക്കൽ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. മക്കൾ: അനഘ, അനിരുദ്ധ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP