Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രാൻസിലേക്ക് പറക്കാൻ ബ്ലൂവും ലൂസിയും; കമിതാക്കളുടെ മനം കവർന്ന ഈ തെരുവു നായകൾ ഫ്രാൻസിലേക്ക് വിമാനം കയറാൻ ഡൽഹിയിലെത്തി

ഫ്രാൻസിലേക്ക് പറക്കാൻ ബ്ലൂവും ലൂസിയും; കമിതാക്കളുടെ മനം കവർന്ന ഈ തെരുവു നായകൾ ഫ്രാൻസിലേക്ക് വിമാനം കയറാൻ ഡൽഹിയിലെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദേശത്തു നിന്നെത്തിയ കമിതാക്കളുടെ പ്രിയപ്പെട്ടവരായി മാറിയ തെരുവു നായ്ക്കൾ ഫ്രാൻസിലേക്ക് വിമാനം കയറാൻ തയ്യാറെടുക്കുന്നു. ഫ്രാൻസിൽ നിന്നെത്തിയ ജൂലിനും കാനഡക്കാരിയ നിതായയുമാണ് വർക്കലയിൽ നിന്നും കിട്ടിയ തെരുവു നായ്ക്കളെ ഫ്രാൻസിൽ കൊണ്ടു പോയി വളർത്താൻ ഒരുങ്ങുന്നത്. എല്ലാ വർഷവും തിരുവനന്തപുരത്ത് എത്തുന്ന ഇരുവർക്കും കഴിഞ്ഞ വർഷമാണ് വഴിയരികിൽ അസുഖം ബാധിച്ച് കിടന്ന രണ്ട് നാടൻ നായക്കുട്ടികളെ ലഭിച്ചത്.

മരണവുമായി മല്ലിട്ടുകിടന്ന ഇവയെ അവർ ഏറ്റെടുത്ത് ശുശ്രൂഷിച്ചു. ബ്ലൂ, ലൂസി എന്നിങ്ങനെ പേരിട്ട് മൂന്നുമാസം ഒപ്പം വളർത്തി. മടങ്ങിപ്പോകാറായപ്പോൾ വർക്കലയിലെ ഒരു കുടുംബത്തെ ഏൽപ്പിച്ചു. ഇക്കുറി എത്തിയപ്പോൾ തുടർന്നും നോക്കാൻ കഴിയില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെയാണ് അവയെ കൂടെക്കൊണ്ടു പോകുവാൻ തയ്യാറാവുകയായിരുന്നു.ഇതിനായി ഒടുവിൽ തിരുവനന്തപുരം വെട്ടിക്കുഴി ഗവ. മൃഗാശുപത്രിയിലെ ഡോ. എ.കെ.അഭിലാഷിന്റെ സഹായംതേടി.

പേവിഷബാധയില്ലെന്ന് ഉറപ്പാക്കാൻ ഇവയുടെ രക്തസാമ്പിളെടുത്ത് ഫ്രാൻസിലേക്ക് അയച്ചു. അവിടന്ന് സമ്മതപത്രം വാങ്ങി. കടലാസുപണികൾ മൂന്നുമാസംകൊണ്ട് പൂർത്തിയാക്കി. പട്ടികളെ കൊണ്ടുപോകാൻ 13,000 രൂപ വിലയുള്ള രണ്ട് കൂടുകൾ വാങ്ങി. യാത്രാടിക്കറ്റും മറ്റുമായി രണ്ടുലക്ഷം രൂപ ചെലവായി. നാട്ടിലെത്തി വിവാഹിതരാകാൻ ജൂലിനും നിതായയും തീരുമാനിച്ചു. എല്ലാം തയ്യാറായപ്പോഴാണ് കൊറോണയുടെ വരവ്.

29-ന് ഡൽഹിയിൽനിന്ന് നാട്ടിൽ പോകാനായി ഇവർ രണ്ടുദിവസം മുൻപേ വിമാനം കയറി. ഡൽഹിയിലെത്തിയപ്പോൾ ഇവരുടെ വിമാനം റദ്ദാക്കിയതായി അറിഞ്ഞു. കനേഡിയൻ സർക്കാർ അവരുടെ യാത്രക്കാരെ കൊണ്ടുപോകാനായി കഴിഞ്ഞ ദിവസമെത്തിച്ച വിമാനത്തിൽ നിതായ മനസ്സില്ലാ മനസ്സോടെ കാനഡയിലേക്കു മടങ്ങി. ജൂലിനും രണ്ട് നായകളും ഇപ്പോൾ ഡൽഹിയിൽ തങ്ങുകയാണ്, ഫ്രാൻസിലേക്കുള്ള തങ്ങളുടെ വിമാനവും കാത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP