Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരവങ്ങളോട് മുഖം തിരിച്ചു നിന്ന കഥാകാരൻ യാത്രയായതും ആൾത്തിരക്കുകളേതുമില്ലാതെ; പാറമേക്കാവ് ശാന്തിഘട്ടിൽ നടന്ന സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം: എഴുത്തുകാരൻ ഇ ഹരികുമാറിന് വിടചൊല്ലി കേരളം

ആരവങ്ങളോട് മുഖം തിരിച്ചു നിന്ന കഥാകാരൻ യാത്രയായതും ആൾത്തിരക്കുകളേതുമില്ലാതെ; പാറമേക്കാവ് ശാന്തിഘട്ടിൽ നടന്ന സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം: എഴുത്തുകാരൻ ഇ ഹരികുമാറിന് വിടചൊല്ലി കേരളം

സ്വന്തം ലേഖകൻ

തൃശൂർ: എന്നും ആരവങ്ങളോടും ആൾക്കൂട്ടത്തോടും മുഖം തിരിച്ചു നിന്ന കഥാകാരനായിരുന്നു ഇ. ഹരികുമാർ. ഒടുവിൽ അദ്ദേഹത്തിന്റെ അന്ത്യയാത്രയും ആൾത്തിരക്കുകളേതുമില്ലാതെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ നടന്നു. കോവിഡ് മുൻകരുതലിന്റെ ഭാഗമായി മൃതദേഹം ഏറെസമയം പൊതുദർശനത്തിനുവച്ചില്ല. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി.

തൃശൂർ മുണ്ടുപാലം അവന്യൂറോഡ് അവന്യൂക്രെസ്റ്റ് അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റിൽ ചൊവ്വാഴ്ച പുലർച്ചെ 12.36 നാണ് ഹരികുമാർ അന്തരിച്ചത്. 77 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. മഹാകവി ഇടശേരി ഗോവിന്ദൻ നായരുടെ മകനായ ഹരികുമാറിന് അച്ഛന്റെ സാഹിത്യ വാസന അതേ പടി പകർന്നു കിട്ടുക ആയിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ പുരസ്‌കാരം, നാലപ്പാടൻ പുരസ്‌കാരം, അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

1943 ജൂലൈ 13നു പൊന്നാനിയിൽ ജനിച്ച ഹരികുമാർ കൊൽക്കത്തയിൽ നിന്നു ബിഎ പാസായി. കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1983ൽ കേരളത്തിലേക്കു തിരിച്ചു വന്നു.1962 മുതൽ ചെറുകഥകളെഴുതിത്ത്തുടങ്ങി. ആദ്യ കഥാസമാഹാരം കൂറകൾ 1972ൽ പ്രസിദ്ധീകരിച്ചു. 15 കഥാ സമാഹാരങ്ങളും ഒൻപതു നോവലുകളും അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിനാണ് 1988ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു.

വൃഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികൾ, കാനഡയിൽ നിന്നൊരു രാജകുമാരി, ശ്രീപാർവതിയുടെ പാദം, സൂക്ഷിച്ചുവച്ച മയിൽപീലി, ദൂരെ ഒരു നഗരത്തിൽ, കറുത്ത തമ്പ്രാട്ടി, എന്റെ സ്ത്രീകൾ തുടങ്ങിയവയാണു പ്രധാന കഥാസമാഹാരങ്ങൾ. ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്‌നിനാളങ്ങൾ, ഒരു കുടുംബ പുരാണം, എൻജിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി, കൊച്ചമ്പ്രാട്ടി, പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ എന്നീ നോവലുകളും വായനക്കാരെ നേടി. നീ എവിടെയാണെങ്കിലും, ഓർമകൾ മരിക്കാതിരിക്കട്ടെ എന്നിവയാണ് അനുഭവക്കുറിപ്പുകൾ. ഭാര്യ: ലളിത. മകൻ: അജയ്. മരുമകൾ: ശുഭ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP