Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിപ്പയ്‌ക്കെതിരെ പ്രകൃതി ചികിത്സ അവകാശപ്പെട്ട് രംഗത്തെത്തിയത് ആരോഗ്യവകുപ്പിനെ വെല്ലുവിളിച്ച് വവ്വാൽ ഭക്ഷിച്ച പഴങ്ങൾ കഴിച്ച്; പൊലീസ് പൊക്കി അകത്തിട്ടിട്ടും പിന്നോട്ടില്ലാതെ വീണ്ടും പ്രകൃതി ചികിത്സ; കൊറോണ കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴും പ്രകൃതി ചികിത്സയുമായി വീണ്ടും രംഗത്ത്; കൊറോണയ്‌ക്കെതിരെ പ്രകൃതി ചികിത്സയുമായി എത്തിയ മോഹനൻ വൈദ്യർ ജയിലിൽ കൊറോണ നിരീക്ഷണത്തിൽ; വിയ്യൂർ ജയിലിലെ സഹതടവുകാരനേയും നിരീക്ഷണത്തിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊവിഡ് വ്യാജ ചികിത്സയുടെ പേരിൽ അറസ്റ്റ് ചെയ്ത മോഹനൻ വൈദ്യർ കൊറോണ നിരീക്ഷണത്തിലെന്ന് വിവരം. വിയ്യൂർ ജയിലിൽ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തടവുകാരെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു.തൃശ്ശൂർ പട്ടിക്കാട് ആയൂർവേദ ചികിത്സാ കേന്ദ്രത്തിൽ പരിശോധന നടത്തവെയായിരുന്നു മോഹനൻ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് വ്യാജ ചികത്സയുടെ പേരിലായിരുന്നു അറസ്റ്റ്. മോഹനന് ചികിത്സ നടത്താനുള്ള ലൈസൻസ് ഇല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കൊറോണ അടക്കം ഏത് രോഗത്തിനും ചികിത്സ നൽകാമെന്നാവകാശപ്പെട്ട് മോഹനൻ വൈദ്യർ രംഗത്തെത്തിയിരുന്നു.ആറ് ദിനവസങ്ങൾക്ക് മുൻപാണ് കോവിഡിന് പ്രകൃതിദത്തമായ ചികിത്സ അവകാശപ്പെട്ട് മോഹനൻ വൈദ്യർ രംഗത്തെത്തിയത്.

കോവിഡിന്റെ പേരിൽ വ്യാജ ചികിൽസ നടത്തിയ കേസിൽ മോഹനൻ വൈദ്യരെ തൃശൂർ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് നടപടി. തൃശൂർ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ ആഴ്ചയിൽ രണ്ടു ദിവസമായിരുന്നു മോഹനൻ വൈദ്യരുടെ പരിശോധന. ചികിൽസിക്കാൻ ലൈസൻസ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡിൽ കണ്ടെത്തി. രണ്ട് വനിത ആയുർവേദ ഡോക്ടർമാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടന്നത്.

കോവിഡിന്റെ പേരിൽ ചികിൽസ നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിലാണ് വിവരം ലഭിച്ചത്. ഉടനെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പീച്ചി പൊലീസിനെ വിവരമറിയിച്ചു. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി ക്ലിനിക്കിൽ റെയ്ഡ് നടത്തി.

ഉദ്യോഗസ്ഥർ എത്തുമ്പോൾ രോഗികളെ ചികിൽസിക്കുകയായിരുന്നു മോഹനൻ വൈദ്യർ. ചികിൽസ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

മുൻപ് നിപ്പയ്്‌ക്കെതിരെ പ്രകൃതി ചികിത്സ അവകാശപ്പെട്ട് മോഹനൻ വൈദ്യർ രംഗത്തെത്തിയിരുന്നു. വവ്വാൽ ഭക്ഷിച്ച ഫലവർഗങ്ങൾ കഴിക്കെല്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ അവഗണിച്ചാണ് പഴങ്ങൾ കഴിച്ച് മോഹനൻ വൈദ്യര് രംഗത്തെത്തിയിരുന്നത്. നിപ്പയ്ക്ക് പ്രകൃതിദത്തനമായ ചികിത്സയും മോഹനൻ വൈദ്യർ മുന്നോട്ട് വച്ചിരുന്നു. എന്നാൽ വൈദ്യരുടെ പ്രചരണം അതിരു കടന്നതോടെ പൊലീസ് കേസെടുത്ത് അകത്തിടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP