Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോരുത്തരുടെയും വീട്ടുപടിക്കൽ അദൃശ്യമായ ലക്ഷ്മണരേഖയുണ്ട്; എന്തുസംഭവിച്ചാലും നമ്മൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്; ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രി തൊട്ട് വിദൂര മേഖലകളിലെ ഗ്രാമീണർക്ക് വരെ ബാധകം; വീടുകളിൽ ഇരിക്കൂ...നിങ്ങളെ സുരക്ഷിതരാക്കാൻ അഹോരാത്രം സമർപ്പിച്ചവരെ ഒരുനിമിഷം ഓർക്കൂ...കൈകൂപ്പി അപേക്ഷിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ലോക് ഡൗൺ പ്രഖ്യാപനത്തെ നെഞ്ചിലേറ്റി ഇന്ത്യൻ ജനത; വൈറസിനെ തുരത്താൻ കേന്ദ്രസർക്കാർ നീക്കി വയ്ക്കുന്നത് 15,000 കോടിയെന്നും മോദി

ഓരോരുത്തരുടെയും വീട്ടുപടിക്കൽ അദൃശ്യമായ ലക്ഷ്മണരേഖയുണ്ട്; എന്തുസംഭവിച്ചാലും നമ്മൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്; ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രി തൊട്ട് വിദൂര മേഖലകളിലെ ഗ്രാമീണർക്ക് വരെ ബാധകം; വീടുകളിൽ ഇരിക്കൂ...നിങ്ങളെ സുരക്ഷിതരാക്കാൻ അഹോരാത്രം സമർപ്പിച്ചവരെ ഒരുനിമിഷം ഓർക്കൂ...കൈകൂപ്പി അപേക്ഷിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ലോക് ഡൗൺ പ്രഖ്യാപനത്തെ നെഞ്ചിലേറ്റി ഇന്ത്യൻ ജനത; വൈറസിനെ തുരത്താൻ കേന്ദ്രസർക്കാർ നീക്കി വയ്ക്കുന്നത് 15,000 കോടിയെന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം വട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം കൊറോണ വൈറസ് മഹാമാരിയുടെ പിടിയിൽ പെട്ടുഴലുമ്പോൾ. 190 രാഷ്ട്രങ്ങൾ എന്തുചെയ്യണമെന്നറിയാതെ പതറുന്നു. ഈ സന്ദർഭത്തിൽ മാർച്ച് 19 ന് ജനത കർഫ്യു പ്രഖ്യാപിച്ചു. അതിനെ രാജ്യം ഏകസ്വരത്തോടെ സ്വീകരിച്ചു. ഇന്ന് ചൊവ്വാഴ്ച രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം കൈകൂപ്പി കൊണ്ടാണ് രാജ്യത്തോട് അഭ്യർത്ഥിച്ചത്. വീടുകളിൽ ഇരിക്കൂ, നിങ്ങളെ സുരക്ഷിതരാക്കാൻ ജീവൻ പണയം വച്ച് പ്രയത്‌നിക്കുന്നവർക്കായി ഒരുനിമിഷം ആലോചിക്കൂ. ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആമ്പുലൻസ് ഡ്രൈവർമാർ എന്നിവരെ ഒരുമിനിഷം ഓർക്കൂ. പൊലീസുകാർ മാധ്യമപ്രവർത്തകർ ഇങ്ങനെ അഹോരാത്രം പണിയെടുക്കുന്നവർക്കായി ഒരുനിമിഷം, മോദി പറഞ്ഞു.

ജനങ്ങളുടെ ജീവൻ സുരകഷിതമെന്ന് ഉറപ്പാക്കുന്നതിനായിരിക്കും മുൻഗണന. കൊറോണ വൈറസിനെതിരെ പോരാടാൻ 15,000 കോടിയാണ് കേന്ദ്രസർക്കാർ നീക്കി വച്ചിരിക്കുന്നത്. അത് ആരോഗ്യമേഖലയിലെ പ്രാഥമിക സൗകര്യങ്ങൾ മെച്ചമാക്കാൻ ഉപയോഗിക്കും. ഐസൊലേഷൻ വാർഡുകൾ, ബെഡ്ഡുകൾ, വെന്റിലേറ്ററുകൾ, മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ വിനിയോഗിക്കണം. ഡോക്ടർമാരുടെ ഉപേദശമില്ലാതെ മരുന്നുകൾ കഴിക്കരുതെന്ന് പറഞ്ഞ് ശാസ്ത്രീയതയുടെ മാർഗ്ഗം സ്വീകരിക്കണമെന്ന് ഉപദേശിക്കാനും മോദി മറന്നില്ല. ഈ പോരാട്ടത്തിൽ ഇന്ത്യാക്കാർ വിജയികളാകുമെന്ന് എനിക്ക് ഉറപ്പാണ്, മോദി പറഞ്ഞു. നിങ്ങളുടെ ഉറ്റവരെയും ഉടയവരെയും നെഞ്ചോട് ചേർത്തുപിടിക്കു, സുരക്ഷ ഒരുക്കൂ, മോദി പറഞ്ഞു.

എല്ലാവരുടെയും വീട്ടുപടിക്കൽ അദൃശ്യമായ ഒരു ലക്ഷ്മണ രേഖയുണ്ട്. അത് പൂർണമായി പാലിക്കണം. വീടുകളിൽ ഇരിക്കൂ..സുരക്ഷിതരായിരിക്കു. കൊറോണ വൈറസ് ആദ്യത്തെ 67 ലദിവസം 100,000 പേരെ ബാധിച്ചു. അടുത്ത 11 ദിവസത്തിനുള്ളിൽ 100,000 പേരെയും. അടുത്ത 4 ദിവസത്തിനകം 100,000 പേരെയും. അതുമാത്രം മതി ഈ വൈറസിന്റെ വ്യാപന വേഗം മനസ്സിലാക്കാൻ. ഇറ്റലി ,യുഎസ് തുടങ്ങി മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സംവിധാനങ്ങളുള്ള രാജ്യങ്ങളും ഇതിനെ നേരിടാൻ വിഷമിച്ചു. വൈറസിനെ നേരിടുന്നതിൽ വിജയിച്ച രാഷ്ടങ്ങളിൽ നിന്ന് നമ്മൾ പാഠം പഠിക്കണം. കർശനമായ ലോക് ഡൗണിലേക്ക് പോയാണ് ഈ രാജ്യങ്ങൾ അതിനെ നേരിട്ടത്. എന്തുസംഭവിച്ചാലും നമ്മൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രി തൊട്ട് വിദൂര മേഖലകളിൽ പാർക്കുന്ന ഗ്രാമീണർക്ക് വരെ ബാധകമാണ്. ഇപ്പോൾ നമമ്ൾ സ്വീകരിക്കുന്ന നടപടികൾ നിർണായകമെന്നും മോദി പറഞ്ഞു.

ജനതാകർഫ്യൂ ജനങ്ങൾ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാർ ഒന്നിച്ച് നേരിടുമെന്ന് നമ്മൾ തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതും നമ്മൾ കാണുന്നതാണ്. അവരുടെ പക്കൽ ഇതിനെ നേരിടാൻ വേണ്ട സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടർന്നു പിടിക്കുകയാണ്.

ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ല. ഇത് മെഡിക്കൽ വിദഗ്ദ്ധർ തന്നെ വ്യക്തമാക്കിയതാണ്. വീട്ടിൽ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടർന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികൾക്ക് മാത്രമേ വേണ്ടൂ എന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങൾക്കും എനിക്കും അങ്ങനെ എല്ലാവർക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ. എന്നാൽ ചിലർ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടർന്നാൽ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ചേ പറ്റൂവെന്നും മോദി രാഷ്ട്രത്തോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP