Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറൊണ ഭീതിയിൽ ആരും സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട കാര്യമില്ല; രാജ്യത്ത് ഭക്ഷ്യ ക്ഷാമത്തിന് സാധ്യതയുമില്ല; ഒന്നര വർഷത്തേക്കുള്ള ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ

കൊറൊണ ഭീതിയിൽ ആരും സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട കാര്യമില്ല; രാജ്യത്ത് ഭക്ഷ്യ ക്ഷാമത്തിന് സാധ്യതയുമില്ല; ഒന്നര വർഷത്തേക്കുള്ള ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കൊറോണ ഭീതിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. പലരും ഷോപ്പിങ് മാർക്കറ്റുകളിലേക്ക് ഓടുമ്പോൾ തന്നെ ഇതിന്റെ ആവശ്യമില്ലെന്നും ഭീതിവേണ്ട കാര്യമില്ലെന്നും ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങൾക്ക് ഒന്നരവർഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ കരുതലായുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഡി.വി. പ്രസാദ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രിൽ അവസാനത്തോടെ 100 മില്യൺ ടൺ ഭക്ഷ്യധാന്യശേഖരമുണ്ടാകും.

ഒരുവർഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യൺ ടൺ മുതൽ 60 മില്യൺ ടൺവരെ ഭക്ഷ്യധാന്യങ്ങളാണ്. 2019 -20 വർഷത്തിൽ റെക്കാഡ് ശേഖരമാണ് ഗോഡൗണുകളിലുള്ളത്. ആരും സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട. അത് വിലക്കയറ്റത്തിനിടയാക്കും.ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP