Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനേകം കരങ്ങളിലൂടെ കടന്നെത്തുന്ന പത്രക്കെട്ടുകൾ നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ കൊറോണ എത്തില്ലേ? മുഷിഞ്ഞ് നാറിയ നോട്ടുകെട്ടുകളെ കൊറോണ വെറുതെ വിടുമോ? ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ എങ്ങനെ കൊറോണ വൈറസ് എത്താതെ പോകും? ആനവണ്ടിയിൽ തിങ്ങി നിറഞ്ഞ് ജനം യാത്ര ചെയ്യുമ്പോൾ ഒരു മീറ്റർ അകലം ബാധകമല്ലേ? കൊറോണ കാലത്തെ മലയാളികളുടെ കാപട്യങ്ങൾ..

അനേകം കരങ്ങളിലൂടെ കടന്നെത്തുന്ന പത്രക്കെട്ടുകൾ നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ കൊറോണ എത്തില്ലേ? മുഷിഞ്ഞ് നാറിയ നോട്ടുകെട്ടുകളെ കൊറോണ വെറുതെ വിടുമോ? ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ എങ്ങനെ കൊറോണ വൈറസ് എത്താതെ പോകും? ആനവണ്ടിയിൽ തിങ്ങി നിറഞ്ഞ് ജനം യാത്ര ചെയ്യുമ്പോൾ ഒരു മീറ്റർ അകലം ബാധകമല്ലേ? കൊറോണ കാലത്തെ മലയാളികളുടെ കാപട്യങ്ങൾ..

മറുനാടൻ ഡെസ്‌ക്‌

ഒടുവിൽ കേരളം അടച്ച് പൂട്ടിയിരിക്കുന്നു. അതായത്, കേരളത്തിന്റെ സകല പ്രവർത്തികളും അത്യാവശ്യമല്ലെങ്കിൽ നിരോധിച്ചിരിക്കുകയാണ്. കേരളത്തിലെ തെരുവുകളിലൂടെ ഓടുന്നതിനുള്ള അവകാശം സ്വകാര്യ വാഹനങ്ങൾക്ക് ഉണ്ടെങ്കിൽ കൂടി പൊലീസ് കൈകാണിക്കുകയും പരിശോധിക്കുകയും എന്തിന് വേണ്ടി പോകുന്നു എന്ന് ചോദിക്കുകയും ചെയ്യുമ്പോൾ ഉത്തരം പറയേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്. തെരുവിൽ കൂട്ടം കൂടി നിൽക്കുകയോ വെറുതെ നിൽക്കുകയോ ചെയ്യുന്നവരെ പോലും അടിച്ചോടിക്കാൻ പൊലീസ് ഔത്സുക്യം കാണിക്കുന്നു. ഈ കൊറോണ കാലത്ത് അങ്ങനെ ചെയ്യുന്നതിൽ അത്ഭുതമൊന്നുമില്ല. ഇവിടെ മനുഷ്യാവകാശവും പൗരാവകാശവും പരി​ഗണിക്കുന്നതിനേക്കാൾ നല്ലത് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക തന്നെയാണ്.

മലയാളികൾ ഒരുമിച്ച് ശുചിത്വം അടക്കമുള്ള കാര്യങ്ങളിൽ പുതിയ പ്രമാണങ്ങൾ നടപ്പിലാക്കുകയും അത് ജീവിതത്തിന്റെ ഭാ​ഗമാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാം നല്ലത് തന്നെയാണ്. ഒരു കാര്യവുമില്ലാതെ ഭീതി പടർത്തുകയും ഭീതിയോടെ ജീവിക്കുകയും ഭീതിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. അങ്ങനെ ഒരു വശത്ത് നമ്മൾ വ്യക്തിശുചിത്വത്തിൽ അധിഷ്ടിതമായി, വ്യക്തി സുരക്ഷയിൽ അധിഷ്ടിതമായി കരുതലുകൾ എടുക്കുമ്പോൾ ചില താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ കാപട്യത്തിന്റെ മറ്റൊരു മുഖവും തുറന്ന് കാണിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ വീടുകളിൽ ദിവസവും എത്തുന്ന പത്രക്കെട്ടുകൾ തന്നെയാണ്.

പത്രങ്ങൾ അണുവിമുക്തമാണെന്നും മനുഷ്യസ്പർശം ഏൽക്കുന്നില്ല എന്നുമുള്ള ന്യായീകരണങ്ങളുമായി പത്രമുതലാളിമാരും അവരുടെ പിണിയാളുകളും രം​ഗത്തെത്തിയിട്ടുണ്ട്. കാലാകാലങ്ങളിൽ അവർ ചെയ്യുന്നത് അങ്ങനെ തന്നെയാണ്. പൂർണമായും യന്ത്രങ്ങളുടെ സഹായത്താൽ അച്ചടിച്ച് യന്ത്രങ്ങളുടെ സഹായത്താൽ പായ്ക്ക് ചെയ്ത് യന്ത്രങ്ങളുടെ സഹായത്താൽ വാഹനങ്ങളിൽ കയറ്റി യന്ത്രങ്ങളുടെ സഹായത്താൽ വിതരണം ചെയ്ത്, കൂടാതെ അതിനെ അണുവിമുക്തമാക്കാനുള്ള നടപടികളും എടുക്കുന്ന ഏക സ്ഥാപനമാണ് മാധ്യമങ്ങളും പത്രങ്ങളും എന്നാണ് പ്രചരണം. സ്വന്തം കച്ചവടത്തെ ദോഷമായി ബാധിക്കുന്നതിനെതിരെ പുതിയ തിയറി സൃഷ്ടിക്കുന്നതിനും അതിനെ ന്യായീകരിക്കുന്ന തരത്തിൽ പ്രചരണം നടത്തുന്നതിനുമുള്ള അവകാശം പത്രമുതലാളിമാർക്ക് ഉള്ളതുകൊണ്ട് തന്നെ അതിനോട് ഞാൻ എതിർപ്പ് പറയുന്നില്ല. എന്നാൽ, പ്രായോ​ഗികമായി മനുഷ്യ സ്പർശമേൽക്കാതെ ഒരു പത്രത്തിനും വീടുകളിൽ എത്താൻ കഴിയില്ല എന്ന വാസ്തവം എല്ലാവർക്കുമറിയാം.

യന്ത്രങ്ങളുടെസഹായം ഉണ്ടെങ്കിൽ പോലും അച്ചടിക്കുന്നത് മുതൽ വീടുകളിൽ എത്തുന്നത് വരെയുള്ള പ്രക്രിയയിൽ മനുഷ്യസ്പർശം പലതവണ ഏൽക്കും എന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്? പ്രധാനപ്പെട്ട ഏജന്റ്മാർക്ക് കിട്ടുന്ന പത്രം അതാതിടങ്ങളിലെ വഴിയരുകുകളിലെ കടമുറ്റത്ത് വെച്ച് പലതായി തിരിച്ച് അതിലേക്ക് പരസ്യങ്ങൾ കുത്തിനിറച്ച് അതെടുത്ത് സൈക്കിളിൽ വരുന്ന സബ് ഏജന്റുമാർക്ക് കൊടുക്കാത്ത ഇടങ്ങൾ എവിടെയെങ്കിലും ഉണ്ടാകുമോ? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ചചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP