Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വയം ആരോഗ്യം കാത്തു സൂക്ഷിച്ചുകൊണ്ടാണ് നമ്മുടെ ആരോഗ്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയേണ്ടതെന്നും അല്ലാതെ അവരുടെ ഭാരങ്ങൾ വർധിപ്പിച്ചുകൊണ്ടല്ലെന്നും ട്വീറ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു ഇടപെടൽ; ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ഇൻഫ്രാറെഡ് തെർമോമീറ്ററും റാപ്പിഡ് ടെസ്റ്റിങ് കിറ്റും വാങ്ങാൻ എംപി ഫണ്ടും; കൊറോണ പ്രതിരോധത്തിൽ ഫണ്ട് ഉറപ്പാക്കി ശശി തരൂർ എംപിയുടെ ഇടപെടൽ

സ്വയം ആരോഗ്യം കാത്തു സൂക്ഷിച്ചുകൊണ്ടാണ് നമ്മുടെ ആരോഗ്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയേണ്ടതെന്നും അല്ലാതെ അവരുടെ ഭാരങ്ങൾ വർധിപ്പിച്ചുകൊണ്ടല്ലെന്നും ട്വീറ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു ഇടപെടൽ; ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ഇൻഫ്രാറെഡ് തെർമോമീറ്ററും റാപ്പിഡ് ടെസ്റ്റിങ് കിറ്റും വാങ്ങാൻ എംപി ഫണ്ടും; കൊറോണ പ്രതിരോധത്തിൽ ഫണ്ട് ഉറപ്പാക്കി ശശി തരൂർ എംപിയുടെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എംപി ഫണ്ട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ പ്രത്യേകാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങിന് കത്ത് നൽകിയതുകൊറോണ പ്രതിരോധത്തിൽ നിർണ്ണായകമാകും. ഇതോടെ എംപിമാർക്ക് സഹായം എത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങളെത്തിയാൽ പ്രതിരോധത്തിന് പണം ആവശ്യമായി മാറും. ഈ സാഹചര്യത്തിലായിരുന്നു ശശി തരൂരിന്റെ ഇടപെടൽ. ഇതോടെ എംപിമാർക്കും കൊറോണ പ്രതിരോധത്തിൽ ഇടപെടാൻ അവസരം ലഭിക്കുകയാണ്. 

തിരുവനന്തപുരം ജില്ലയ്ക്കായി തന്റെ എംപി ഫണ്ടിൽ നിന്നു മെഡിക്കൽ പ്രവർത്തകർക്ക് അത്യാവശ്യമായി വേണ്ട എന്നാൽ വളരെ ദൗർബല്യം നേരിടുന്ന ഫുൾബോഡി പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്, കിറ്റുകൾ, എൻ 95 മാസ്‌കുകൾ, മുഖാവരണം, ത്രി ലെയർ മാസ്‌കുകൾ, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായുംആശുപത്രികൾക്കും മറ്റ് പൊതു ഉപയോഗത്തിനുമായി ഇൻഫ്രാറെഡ് നോൺ കോൺടാക്റ്റ് തെർമോമീറ്ററുകൾ, തെർമൽ ഇമേജിങ് കാമറകൾ, സ്‌കാനറുകൾ, കൊറോണ വൈറസ് റാപിഡ് പരിശോധന കിറ്റുകൾ വാങ്ങാനായി 90 ലക്ഷം രൂപയുടെ ആദ്യ ഗഡു അനുവദിക്കാനുള്ള കത്തും ഡോ. തരൂർ ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.

എന്നാൽ, നിലവിലെ നിയമപ്രകാരം മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമിന്റേഷന്റെ പ്രത്യേക അനുമതിയില്ലാതെ ഈ തുക കലക്ടർക്ക് ചെലവാക്കാൻ സാധിക്കില്ല. അതിനാലാണ് ഡോ. തരൂർ കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്. ഇത്തരം ഒരു അനുമതി മറ്റ് എംപിമാർക്കും അവരുടെ ഫണ്ടുകൾ അതാത് ജില്ലകളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വഴിയൊരുക്കുമെന്നും ശശി തരൂർ കത്തിൽ ചൂണ്ടിക്കാട്ടി. ഇത് കേന്ദ്രം അംഗീകരിച്ചതായാണ് സൂചന. ഇതേ തുടർന്ന് പല എംപിമാരും ഫണ്ട് കൊറോണ പ്രതിരോധത്തിന് നൽകി കഴിഞ്ഞു.

കോവിഡ് ചികിൽസയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ, ആശുപത്രികൾക്കാവശ്യമായ ഇൻഫ്രാറെഡ് തെർമോമീറ്റർ, റാപ്പിഡ് ടെസ്റ്റിങ് കിറ്റ് എന്നിവ വാങ്ങാൻ എംപി ഫണ്ടിൽ നിന്ന് 90 ലക്ഷം അനുവദിച്ചതായി ശശി തരൂർ എംപി അറിയിക്കുകയും ചെയ്തു. എംപി ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത്ത് സിങ്ങിനും കത്തുനൽകിയത് ഫലം കണ്ടതോടെയാണ് ഇത്. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കാൻ തയാറാണെന്നും ശശി തരൂർ അറിയിച്ചു.

കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ അലംഭാവം കാണിക്കരുതെന്ന് ലോകം ഇന്ത്യയ്ക്ക് താക്കീത് നൽകുന്നുവെന്ന് ശശി തരൂർ എംപി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.. ലോകമെമ്പാടും കൊറോണ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ വേഗത്തെ മുൻനിർത്തി ഇന്ത്യയുടെ അവസ്ഥയെ പരാമർശിക്കുകയാണ് അദ്ദേഹം ചെയ്തത്. മാർച്ച് 21നായിരുന്നു ട്വീറ്റ്. 'ആദ്യഘട്ടത്തിൽ മൂന്നു മാസം കൊണ്ടാണ് 100,000 കൊറോണ കേസുകൾ ലോകമാകെ റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീട് കഴിഞ്ഞ വെറും 12 ദിവസം കൊണ്ടാണ് വീണ്ടും 100,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയതത്. താരത്മ്യേനയുള്ള മറ്റു രാജ്യങ്ങളിലേക്കാൾ വേഗത്തിൽ ഇന്ത്യയിലേക്ക് കൊറോണ പടരാൻ സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പാലിക്കുക.' - ശശി തരൂർ ട്വീറ്റ് ചെയ്യുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കുകൾപ്രകാരം 2.5 ലക്ഷത്തോളം കേസുകളാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 10,000 ആയി. ഇന്ത്യയിൽ നാല് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 298 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നും തരൂർ പറഞ്ഞിരുന്നു. കൊവിഡ് 19 ന്റെ വ്യാപനം തടയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണയുമായി ശശി തരൂർ ഇട്ട ട്വീറ്റും വൈറലായിരുന്നു. കർഫ്യൂവിന് പിന്തുണ നൽകി കൊണ്ട് താൻ വസതിയിലാണ് ഉള്ളതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചിരുന്നു.

'ജനതാ കർഫ്യൂവിന് പിന്തുണ നൽകി ഞാൻ ഇന്ന് ഡൽഹിയിലെ വീട്ടിലാണ് ഉള്ളത്. സ്വയം ആരോ?ഗ്യം കാത്തു സൂക്ഷിച്ചുകൊണ്ടാണ് നമ്മുടെ ആരോഗ്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയേണ്ടത്. അല്ലാതെ അവരുടെ ഭാരങ്ങൾ വർധിപ്പിച്ചുകൊണ്ടല്ല,' ശശി തരൂർ ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP