Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളം ഷട്ട് ഡൗൺ ആക്കിയിട്ടും അറിഞ്ഞെന്ന് നടിച്ചില്ല; തൊഴിലാളികൾ പ്രശ്‌നമുണ്ടാക്കിയതോടെ ആർഡിഒ നേരിട്ടെത്തി നോട്ടീസ് നൽകിയപ്പോൾ രാത്രി 11ന് ശേഷം അടക്കാമെന്ന് മനസ്സില്ലാ മനസ്സോടെ സമ്മതം; പ്രശ്‌നം വഷളാക്കാതിരിക്കാൻ അടച്ചുവെന്ന് മനോരമ ന്യൂസിൽ ഫ്‌ളാഷ് ന്യൂസ്; എംആർഎഫ് മുതലാളിമാരുടെ മുഷ്‌ക്കിന് ഒടുവിൽ കടിഞ്ഞാണ് വീണു

കേരളം ഷട്ട് ഡൗൺ ആക്കിയിട്ടും അറിഞ്ഞെന്ന് നടിച്ചില്ല; തൊഴിലാളികൾ പ്രശ്‌നമുണ്ടാക്കിയതോടെ ആർഡിഒ നേരിട്ടെത്തി നോട്ടീസ് നൽകിയപ്പോൾ രാത്രി 11ന് ശേഷം അടക്കാമെന്ന് മനസ്സില്ലാ മനസ്സോടെ സമ്മതം; പ്രശ്‌നം വഷളാക്കാതിരിക്കാൻ അടച്ചുവെന്ന് മനോരമ ന്യൂസിൽ ഫ്‌ളാഷ് ന്യൂസ്; എംആർഎഫ് മുതലാളിമാരുടെ മുഷ്‌ക്കിന് ഒടുവിൽ കടിഞ്ഞാണ് വീണു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ ടയർ കമ്പനികളിൽ ഒന്നായ എംആർഎഫ്(മദ്രാസ് റബ്ബർ ഫാക്ടറി) കമ്പനി കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യപിച്ചിട്ടും പതിവുപോലെ ഇന്നും ജോലി തുടരുകയാണ്.

ഇരുന്നൂറിലധികം തൊഴിലാളികളുമായി പ്രവർത്തനം തുടരുകയായിരുന്നു എംആർഎഫ്. എന്നാൽ, ജോലിക്കെത്തിയ തൊഴിലാളികൾ തന്നെ പ്രശ്‌നമുണ്ടാക്കിയതോടെ ആർഡിഒയും പൊലീസും സ്ഥലത്തെത്തി. ഇതോടെ നോട്ടീസ് ജോലിക്കെത്തിയ കോട്ടയം എംആർഎഫ് അടച്ചുപൂട്ടാൻ പൊലീസ് നിർദ്ദേശം നൽകി. എന്നാൽ ഈ നിർദ്ദേശവും വകവെക്കാതെ എംആർഎഫ് പ്രവർത്തനം തുടരുകയായിരുന്നു. ഇപ്പോഴും സ്ഥാപനം പ്രവർത്തിച്ചു കൊണ്ടിരിക്കായണ്. രാത്രി 11 മണിക്കുള്ള ഷിഫ്റ്റ് പ്രവർത്തിക്കുമെന്നാണ് കമ്പനി ആർഡിഒയോടും പറയുന്നത്.

പ്രശ്‌നം വഷളാകാതിരിക്കാൻ മനോരമ ന്യൂസ് ടിവിയിൽ അടക്കം എംആർഎഫ് അടച്ചു എന്ന് ഫ്‌ളാഷ് ന്യൂസും നൽകി. എന്നാൽ, ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വാർത്ത നൽകിയ ശേഷവും കമ്പനി പതിവു പോലെ പ്രവർത്തിക്കുകയായിരുന്നു. താൽക്കാലികമായി നിർത്തിവെക്കുന്നു എന്നു പറഞ്ഞു പത്രക്കുറിപ്പും എംആർഎഫ് തയ്യാറാക്കി. ഇന്നലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് വ്യക്തിമായിട്ടും ഇന്ന് പൊലീസ് എത്തിയപ്പോൾ മാത്രമാണ് കമ്പനി അടച്ചിടാൻ തീരുമാനിച്ചത്.

ജീവനക്കാരുടെയും സമൂഹത്തിന്റെയും ഉപഭോക്താക്കളുടെയും സുരക്ഷ പരിഗണിച്ച് എംആർഎ സർക്കാർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി വൈകീട്ട് 11 മണിക്ക് തുടങ്ങുന്ന ഷിഫ്റ്റ് മുതൽ നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് കമ്പനിയുടെ ഓപ്പറേഷൻ നിർത്തിയതെന്നും പത്രക്കുരിപ്പിൽ പറയുന്നു.

അതേസമയം അവശ്യ സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. നേരത്തെ ശാരീരിക അകലം പാലിച്ചാണ് ജോലി ചെയ്യുന്നതെന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്ന് രാവിലെയും സ്ഥാപനം പ്രവർത്തിച്ചു തുടങ്ങിയതിൽ തൊഴിലാളികൾക്ക് ഇടയിൽ കടുത്ത എതിർപ്പാണ് ഉയർന്നത്. ഇവരാണ് ആർഡിഒയെ വിവരം അറിയിച്ചതും അവർ എത്തി സ്ഥാപനം പൂട്ടാൻ നിർദ്ദേശിക്കുകയുമായിരുന്നു.

നേരത്തെ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും ചരക്കുനീക്കം തടസ്സപ്പെടുകയും വ്യവസായ സ്തംഭനം നേരിടുകയും ചെയ്യുന്നതിനാൽ ടയർ കമ്പനികൾ വ്യാപാരികളിൽനിന്ന് റബർ ശേഖരിക്കുന്നത് നിർത്തി വെച്ചിരുന്നു. ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റബർ വ്യാപാരം നിർത്തിവയ്ക്കുകയാണെന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ചരക്കെടുക്കാൻ ടയർ കമ്പനികൾ ഉത്സാഹിച്ചിരുന്നു. പലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയും റബർ വാങ്ങിക്കൂട്ടാനാവില്ലെന്ന നിലപാടിലാണ് ടയർ കമ്പനികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP