Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ സഹായങ്ങൾക്കും കടകളിലും മരുന്നുകൾ വാങ്ങുവാനും പോകുന്നതുൾപ്പെടെ സാധ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ തിരുവനന്തപുരത്ത് ബിജെപിയുടെ നമോ ഹെൽപ്പ് ലൈൻ; സഹായം തേടുന്നവരുടെ അടുത്തേക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ച് അതാതു സ്ഥലത്തെ ബിജെപി പ്രവർത്തകർ എത്തുമെന്ന് ജില്ലാ പ്രസിഡന്റ് വിവി രാജേഷ്

മെഡിക്കൽ സഹായങ്ങൾക്കും കടകളിലും മരുന്നുകൾ വാങ്ങുവാനും പോകുന്നതുൾപ്പെടെ സാധ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ തിരുവനന്തപുരത്ത് ബിജെപിയുടെ നമോ ഹെൽപ്പ് ലൈൻ; സഹായം തേടുന്നവരുടെ അടുത്തേക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ച് അതാതു സ്ഥലത്തെ ബിജെപി പ്രവർത്തകർ എത്തുമെന്ന് ജില്ലാ പ്രസിഡന്റ് വിവി രാജേഷ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ ഭീതിയിൽ കഴിയുന്നവർക്ക് സഹായവുമായി തിരുവനന്തപുരത്ത് ബിജെപിയുടെ ഇടപെടലുമായി നമോ ഹെൽപ് ലൈൻ. കൊറോണ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സിറ്റിയിലെ ഫളാറ്റുകളിലും, വീടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവർ, പ്രത്യേകിച്ചും പ്രായമായവർ ആശങ്കയിലാണെന്ന് തിരിച്ചറിഞ്ഞാണ് നീക്കം. സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ നിയന്ത്രണങ്ങൾ വന്നതോടെ അവശ്യ സാധനങ്ങളും, മരുന്നുകളും വാങ്ങാൻ പോലും ജനങ്ങൾ പുറത്തിറങ്ങുവാൻ ഭയക്കുകയാണ്. ഈ സാഹചര്യത്തിലാണ് നീക്കമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അറിയിച്ചു.

വിവി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കൊറോണ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സിറ്റിയിലെ ഫളാറ്റുകളിലും, വീടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവർ, പ്രത്യേകിച്ചും പ്രായമായവർ ആശങ്കയിലാണ്. സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ നിയന്ത്രണങ്ങൾ വന്നതോടെ അവശ്യ സാധനങ്ങളും, മരുന്നുകളും വാങ്ങാൻ പോലും ജനങ്ങൾ പുറത്തിറങ്ങുവാൻ ഭയക്കുകയാണ്. ജനങ്ങളുടെ ഈ ആവശ്യങ്ങൾ പരിഹരിക്കുവാൻ തിരുവനന്തപുരത്ത് BJP ശ്രമമാരംഭിക്കുന്നു.

യുവമോർച്ച, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റു മാരായ സജിത്ത്, ഹേമലത, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം,തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റുമാരായ Adv RS രാജീവ്,Adv ഗിരികുമാർ,പാപ്പനംകോട് സജി,SKP രമേശ്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് MR ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4 മണി മുതൽ 24മണിക്കൂറും പ്രവർത്തിക്കുന്ന 'NAMO HELP LINE' ആരംഭിക്കുന്നു. 8891660457(whatsap),9946386056,9526046456 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് സഹായം തേടുന്നവരുടെ അടുത്തേക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ച് അതാതു സ്ഥലത്തെ BJP പ്രവർത്തകർഎത്തും.

മെഡിക്കൽ സഹായങ്ങൾക്കും, കടകളിലും, മരുന്നുകൾ വാങ്ങുവാനും പോകുന്നതുൾപ്പെടെ സാധ്യമായ സഹായങ്ങൾ ഉറപ്പാക്കും, സ്റ്റാച്ച്യൂ ട്യൂട്ടേഴ്‌സ് ലൈനിലുള്ള BJP ജില്ലാകമ്മിറ്റി ഓഫീസിലെ ഹെൽപ്പ് ലൈൻ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അതാതു മണ്ഡലം പ്രസിഡന്റ് മാരുടെയും, കോർപ്പറേഷനിലെ 35 കൗൺസിലർമാരുടെയും നേതൃത്വത്തിൽ BJP വോളന്റിയർമാർ ജനങ്ങളുടെ അടുത്തെത്തും.ഇപ്പോഴത്തെ സാഹചര്യത്തിൽ മാർച്ച് 31വരെ ഈ സംവിധാനം തുടരും,വേണ്ടി വന്നാൽ ദീർഘിപ്പിക്കുന്നതിനെക്കുറിച്ചാലോചിക്കും. ആവശ്യമായി വരുന്ന സാഹചര്യത്തിൽ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലേയ്ക്കും 'HELP LINE' ന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP