Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗണിന് ഇടയിലും കടുത്ത നിയന്ത്രണവുമായി സർക്കാർ; അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നടപടി കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ; ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല; മുൻകരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു; പുറമെനിന്ന് ആളുകൾക്ക് ദ്വീപിൽ പ്രവേശനം നൽകിലെന്ന് ലക്ഷദ്വീപ് ഭരണകൂടം; നാട്ടിലെത്തിയ പ്രവാസികൾ പുറത്തിറങ്ങിയാൽ പാസ്‌പോർട്ട് കണ്ടുകെട്ടും; കോവിഡിനെ അതിജീവിക്കാൻ കർശന നടപടികൾ തുടരുന്നു

ലോക്ക് ഡൗണിന് ഇടയിലും കടുത്ത നിയന്ത്രണവുമായി സർക്കാർ; അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നടപടി കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ; ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല; മുൻകരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു; പുറമെനിന്ന് ആളുകൾക്ക് ദ്വീപിൽ പ്രവേശനം നൽകിലെന്ന് ലക്ഷദ്വീപ് ഭരണകൂടം; നാട്ടിലെത്തിയ പ്രവാസികൾ പുറത്തിറങ്ങിയാൽ പാസ്‌പോർട്ട് കണ്ടുകെട്ടും; കോവിഡിനെ അതിജീവിക്കാൻ കർശന നടപടികൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു സംസ്ഥാന സർക്കാർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ആറ് ജില്ലകളിൽ കടുത്ത നിയന്ത്രണം. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോടും കോഴിക്കോടും ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മറ്റു ജില്ലകളിൽ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോൾ പുലർച്ചെ ഒരു മണിയായി. ഈ മാസം 31 ന് അർദ്ധരാത്രി വരെ നിരോധനാജ്ഞ ഉത്തരവിന് പ്രാബല്യമുണ്ടാകും. അതിനിടെ നിരീക്ഷണത്തിലിറിക്കവേ പ്രവാസികൾ പുറത്തിറങ്ങിയാൽ പാസ്‌പോർട്ട് കണ്ടുകെട്ടാനും നടപടി സ്വീകരിക്കും. അതുകൊണ്ട് പ്രവാസികൾ കൂടുതൽ ഉത്തരവാദിത്തതോടെ പെരുമാറണമെന്ന് അധികാരികൾ അറിയിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ച് അഞ്ച് ജില്ലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങളാകും ഉണ്ടാകുക. ആളുകഖൽ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഉണ്ടാകും. മാത്രമല്ല, ആളുകൾ കൂട്ടംകൂടാൻ ഇടയുള്ള സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകും.

നിയന്ത്രണങ്ങൾ ഇങ്ങനെ:

1. ജില്ലയിൽ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.

2. സ്‌കൂളുകൾ, കോളേജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു

3. ആശുപത്രികളിൽ സന്ദർശകർ, കൂട്ടിരിപ്പുകാർ ഒന്നിലധികം പേർ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.

4. ടൂർണ്ണമെന്റുകൾ, മത്സരങ്ങൾ, വ്യായാമ കേന്ദ്രങ്ങൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ മുതലായവ പ്രവർത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.

5. എല്ലാത്തരം പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ/ കൂട്ട പ്രാർത്ഥനകൾ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

6. ഹാർബറുകളിലെ മത്സ്യലേല നടപടികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന നിരക്കിൽ മത്സ്യ വിൽപ്പന നടത്തേണ്ടതാണ്. മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരിൽ കൂടുതൽ ഒരേ സമയം ഒരു കേന്ദ്രത്തിൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല.

7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

8. വിവാഹങ്ങളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുൻകൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പൊലീസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകൾ വീട്ടിൽ തന്നെ നടത്തുവാൻ ശ്രമിക്കേണ്ടതാണ്.

9.'ബ്രെയ്ക് ദ ചെയിൻ' ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കേണ്ടതാണ്.

10. വൻകിട ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് മാർക്കറ്റുകൾ എന്നിവയിലുള്ള കേന്ദ്രീകൃത ഏയർ കണ്ടീഷൻ സംവിധാനം നിർത്തി വെയ്‌ക്കേണ്ടതും പകരം ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഫോണിൽക്കൂടി ഓർഡറുകൾ സ്വീകരിച്ച് അവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനമേധാവികളുടെയും പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120(o) പ്രകാരമുള്ള നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ സ്വീകരിക്കും.

കോവിഡ് പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു. പുറമെനിന്ന് ആളുകൾക്ക് ദ്വീപിൽ പ്രവേശനം നൽകിലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. മഹാരാഷ്ട്രയിൽനിന്നും രണ്ടുപേരെ ലക്ഷദ്വീപിലെത്തിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. തൊഴിലാളികളെ ദ്വീപിൽ ഇറക്കാതെയുള്ള പ്രതിഷേധം പുലർച്ചെ വരെ നീണ്ടു. ബംഗാരം ദ്വീപിൽ പുതുതായി നിർമ്മിക്കുന്ന സ്വകാര്യ വിനോദ കേന്ദ്രത്തിന്റെ ജോലിക്കായാണ് മഹാരാഷ്ട്ര തൊഴിലാളികളെ ഹെലികോപ്റ്ററിൽ എത്തിച്ചത്. ഇവരിലൊരാൾ പനിയുടെ ലക്ഷണം കാണിച്ചതോടെ ഇയാളെ അഗത്തി ദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് ഇവരെ ഇന്നു തന്നെ തിരിച്ചയക്കാനാണ് തീരുമാനം.

നേരത്തേ തന്നെ ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിദേശികൾക്കാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ആഭ്യന്തര സഞ്ചാരികൾക്കും വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. നിരോധനം ഈ മാസം 31 വരെ നീളും. ദ്വീപിലെ ടൂർ പാക്കേജുകൾ ബുക്ക് ചെയ്തിരിക്കുന്നവർക്ക് പണം തിരികെ നൽകുമെന്ന് ലക്ഷദ്വീപ് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.

ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ല, മൂന്നുമാസത്തേക്കുള്ളത് സംഭരിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ. ജനം തിരക്കുകൂട്ടേണ്ടതില്ല. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് കുടുംബശ്രീയെ ഉപയോഗിക്കും. നാളെ ധനകാര്യ, തദ്ദേശമന്ത്രിമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുകയാണ്. ഏഴുമുതൽ അഞ്ചുവരെയാണ് ശരിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നു. എന്നാൽ, 11 മുതൽ 5 വരെയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, വിഷയത്തിൽ വ്യക്തത വരുത്തുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. തിരുവനന്തപുരത്ത് ഏഴുമണിക്ക് തുറന്ന സൂപ്പർമാർക്കറ്റുകൾ അടപ്പിച്ചിരുന്നു.

അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധനയുമായി സഹകരിക്കാൻ തയാറാകാതിരുന്ന യാത്രക്കാരനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് (54) അറസ്റ്റ് ചെയ്തത്. ചെന്നെയിൽ നിന്നും എത്തിയ ഇദ്ദേഹത്തിന് ആരോഗ്യ പ്രവർത്തകർ മാസ്‌ക് നൽകിയപ്പോൾ അത് വലിച്ചെറിഞ്ഞ് പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ആരോഗ്യ വകുപ്പിനെ സഹായിക്കാൻ പ്രത്യേകമായി നിയോഗിച്ച പൊലീസുദ്യോഗസ്ഥർ ഇയാളെ ബലം പ്രയോഗിച്ച് മറ്റ് യാത്രക്കാരിൽ നിന്നും അകറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP