Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർസിങ് ഉദ്ദേശിച്ചത് പാനീയങ്ങളെ; കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചാബ് ഇറക്കിയ ഉത്തരവിൽ അവശ്യവസ്തുക്കളിൽ മദ്യം ഇല്ല; ഇവിടെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചാബിലെ മലയാളികൾ; മദ്യത്തിലൂടെ കിട്ടുന്ന പണത്തിന്റെ മൂല്യത്തേക്കാൾ വലുതാകും രോഗബാധിതരെ ചികിൽസിക്കുന്നതിന് ചെലവഴിക്കേണ്ടി വരുന്നതെന്ന് ഓർമ്മപ്പെടുത്തി മുനീർ; ബിവറേജസ് മദ്യവിൽപ്പന തുടരാൻ 'പഞ്ചാബ് മോഡൽ'! പിണറായിയെ വിമർശിച്ച് സോഷ്യൽ മീഡിയ

ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർസിങ് ഉദ്ദേശിച്ചത് പാനീയങ്ങളെ; കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചാബ് ഇറക്കിയ ഉത്തരവിൽ അവശ്യവസ്തുക്കളിൽ മദ്യം ഇല്ല; ഇവിടെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചാബിലെ മലയാളികൾ; മദ്യത്തിലൂടെ കിട്ടുന്ന പണത്തിന്റെ മൂല്യത്തേക്കാൾ വലുതാകും രോഗബാധിതരെ ചികിൽസിക്കുന്നതിന് ചെലവഴിക്കേണ്ടി വരുന്നതെന്ന് ഓർമ്മപ്പെടുത്തി മുനീർ; ബിവറേജസ് മദ്യവിൽപ്പന തുടരാൻ 'പഞ്ചാബ് മോഡൽ'! പിണറായിയെ വിമർശിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബെവ്കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി വിശദീകരിച്ച കാരണങ്ങളിൽ ചർച്ചയാകുന്നു. സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവർത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പക്ഷെ പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം.

മാത്രമല്ല പഞ്ചാബിൽ കർഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവിൽപ്പനയും നിർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കളിയാക്കി സമുഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്.പഞ്ചാബ് സർക്കാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ മദ്യവില്പന ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ മുതൽ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികൾ തന്നെ അറിയിക്കുന്നത്. ഇന്നലെ ലോക്ഡൗൺ പ്രഖ്യാപിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞത്. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബെവ്‌കോ തുറന്നു വയ്ക്കുന്നത് തെറ്റായ സന്ദേശം നൽകില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ.

'എന്റെ കൈയിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് അദ്ദേഹം ഇറക്കിയ ഒരു ട്വീറ്റുണ്ട്. അതിൽ പറയുന്നത് ഓൾ എസൻഷ്യൽ സർവീസസ് വിൽ കണ്ടിന്യു..ആൻഡ് ഷോപ്‌സ് സച്ച് ആസ് സെല്ലിങ് എസൻഷ്യൽ ഐറ്റംസ് സച്ച് ആസ് മിൽക്ക്, ഫുഡ് ഐറ്റംസ്, മെഡിസിൻസ്, ലരേ വിൽ ബി ഓപ്പൺ. എന്നിട്ട് എന്താണീ എസൻഷ്യൽ ഐറ്റംസ് എന്ന് താഴെ കൊടുത്തിട്ടുണ്ട്. ഇൻ വ്യൂ ഓഫ് ദ അർജൻസ് ബികോസ് ഓഫ് ദി കോവിഡ് നൈന്റീൻ പാന്റമിക്, ദി ഫോളോയിങ് സർവീസ് ആർ ഡിക്ലെയേർഡ് എസൻസ്യൽ.

1. supply of groceries
2.supply of beverages

ഇതാണ് നമ്മുടെ രാജ്യം. അപ്പോൾ ബിവറേജസ് നമ്മൾ ഒഴിവാക്കുന്ന നില വന്നാൽ നേരത്തെയുണ്ടായ നില വരും. അങ്ങനെ വന്നാൽ ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത്തരം ഒരു ആപത്തിലേക്ക് പോയിക്കൂടായെന്ന് സർക്കാർ കാണുന്നുണ്ട്. എന്നാൽ, വേണ്ട നിയന്ത്രണങ്ങൾ കൊണ്ടുവന്നി്ട്ടുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ ബാറുകളിൽ വേണ്ടായെന്ന് വച്ചിട്ടുണ്ട്. അതിന് അകത്ത് കയറി കഴിക്കുന്ന നില വേണ്ട. ചിലപ്പോൾ കൗണ്ടർ വിൽപന അത് വേണമെങ്കിൽ അനുവദിക്കുന്ന നിലയുണ്ടാകും'.- മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷവും രംഗത്ത് വന്നു.

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബിവറേജസ് ഔട്ട് ലെറ്റുകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴി തുറക്കുമെന്ന് മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ മുഖ്യമന്ത്രിക്ക് കത്തെഴുതി. പഞ്ചാബിൽ അവശ്യപ്പട്ടികയിൽ മദ്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വാദം ശരിയല്ല. കേവലം 21 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചാബിന്റെ സ്ഥിതിയല്ല കേരളത്തിൽ. സമൂഹ വ്യാപനം തടയാൻ ബിവറേജസ് ഔട്ട് ലെറ്റുകൾ അടയ്ക്കണം-മുനീർ ആവശ്യപ്പെട്ടു

മദ്യവിൽപ്പനയിലൂടെ ലഭ്യമാകുന്ന പണത്തിന്റെ മൂല്യത്തേക്കാൾ വലുതാകും ഇതുവഴി പടരുന്ന രോഗബാധിതരെ ചികിൽസിക്കുന്നതിന് ചെലവഴിക്കേണ്ടി വരുന്നതെന്നും മുനീർ ഓർമ്മപ്പെടുത്തി. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാസർകോട് ജില്ലയിലെ നീലേശ്വരത്തെ ബിവറേജസ് ഔട്ട് ലെറ്റിനുമുന്നിൽ ഇന്നലെ എത്തിയത് അഞ്ഞൂറോളം പേരായിരുന്നു. തിങ്കളാഴ്ച പതിനൊന്നോടെയാണ് ബിവറേജസിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. വൻ പൊലീസ് കാവലിലാണ് ആദ്യം വിൽപന നടന്നത്.

നിയന്ത്രിക്കാനാവാത്ത ഘട്ടം വന്നപ്പോൾ പൊലീസിന് ലാത്തിവീശേണ്ടിവന്നു. ഒരു ബിവറേജസ് ഔട്ട്‌ലറ്റിന് മുൻപിൽ അഞ്ചു പേരിൽ അധികം നിൽക്കരുത് എന്ന് കളക്ടറുടെ മുന്നറിയിപ്പുള്ളപ്പോഴാണ് പൊലീസ് 500 പേർക്ക് കാവൽ നിന്നത്. കടുത്ത നിയന്ത്രണങ്ങളാണ് കാസർകോട് ഇന്ന് നിലവിൽ വന്നിരിക്കുന്നത്. ആളുകൾ വീടിന് പുറത്ത് ഇറങ്ങരുത് എന്നാണ് നിർദ്ദേശം. അത് ലംഘിച്ചാൽ അറസ്റ്റ് ഉണ്ടാകും. കാസർകോട് ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം മറ്റ് ജില്ലകളിലും ഉണ്ട്.

സംസ്ഥാനത്ത് ഇന്നലെമാത്രം 28 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോക് ഡൗണും പ്രഖ്യാപിച്ചു. അപ്പോഴും ബിവറേജസ് തുറക്കുന്നതാണ് വിവാദത്തിന് കാരണം. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 25 പേർ ദുബായിൽനിന്നു വന്നവരാണ്. കാസർഗോഡ് 19, എറണാകുളം രണ്ട്, കണ്ണൂർ അഞ്ച്, പത്തനംതിട്ട ഒന്ന്, തൃശൂർ ഒന്ന് എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ബാധിച്ചവർ 95 ആയി. നാലുപേർ രോഗമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീക്ഷണത്തിൽ 64,320 പേരുണ്ട്; 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും. 122 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,291 സാമ്പിൾ പരിശോധയ്ക്ക് അയച്ചതിൽ 2987 പേർക്ക് രോഗമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP