Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണാ പ്രതിരോധം:പലതുള്ളി പെരുവെള്ളം' 100 രൂപാ ചലഞ്ചുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

കൊറോണാ പ്രതിരോധം:പലതുള്ളി പെരുവെള്ളം' 100 രൂപാ ചലഞ്ചുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

സ്വന്തം ലേഖകൻ

പാലാ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുകൾക്കു കൈത്താങ്ങാവാൻ നൂറു രൂപാ ചലഞ്ചുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്. കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധിയിലേയ്ക്ക് 100 രൂപ അയച്ചു നൽകുന്ന ചലഞ്ചാണ് 100 രൂപ ചലഞ്ച്.

കൊറോണയ്‌ക്കെതിരെ പ്രതിരോധം വലിയ പ്രതിരോധം തീർക്കുകയാണ് കേന്ദ്രസർക്കാരുകൾ എന്നു ഫൗണ്ടേഷൻ പറയുന്നു. ഈ മഹാമാരിക്കെതിരെ സമാനതകളില്ലാത്ത പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ ബാധിതരടക്കമുള്ളവരുടെ പരിചരണമടക്കം സർക്കാരാണ് നിർവ്വഹിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാരിനുള്ള നികുതി വരുമാനം കുറഞ്ഞു. എങ്കിലും കൊറോണ പ്രതിരോധത്തിൽ നിന്നും സർക്കാരുകൾ പിന്നോട്ടു പോയിട്ടില്ലെന്നു ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ ജനങ്ങളും സാമ്പത്തിക ഞെരുക്കത്തിന്റെ പിടിയിലാണ്. എങ്കിലും ഈ അവസത്തിൽ സർക്കാരുകൾക്ക് ചെറിയ കൈത്താങ്ങാകാൻ നാം സന്നദ്ധരാകണമെന്ന് ഫൗണ്ടേഷൻ അഭ്യർത്ഥിച്ചു. ഏതു സാധാരണക്കാരനും പ്രാപ്യമായ തുകയാണ് നൂറു രൂപയെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. 'പലതുള്ളി പെരുവെള്ള'മെന്ന നിലയിൽ ഇത് സർക്കാരിന് സഹായമാകമെന്നും ഫൗണ്ടേഷൻ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെയും കേരളാ മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസനിധിയിലേയ്ക്ക് 100 രൂപ വീതം അയച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് 100 രൂപാ ചലഞ്ച് ഉദ്ഘാടനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP