Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽ നിന്നോ തൊഴിലിൽ നിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ ഇനി പ്രവാസിയായി കണക്കാക്കില്ല; പ്രവാസികൾക്ക് ഇന്ത്യയിൽ പ്രതിവർഷം താമസിക്കാവുന്ന ദിവസപരിധി ബജറ്റ് പ്രഖ്യാപനത്തിന് സമാനമായി 120 ആയി നിലനിൽക്കും; വിദേശത്ത് ജോലി ചെയ്യുന്ന സാധാരണക്കാർക്ക് ചെറിയൊരു ആശ്വാസമായി ഭേദഗതി; പ്രവാസി നിയമം മാറുമ്പോൾ

പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽ നിന്നോ തൊഴിലിൽ നിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ ഇനി പ്രവാസിയായി കണക്കാക്കില്ല; പ്രവാസികൾക്ക് ഇന്ത്യയിൽ പ്രതിവർഷം താമസിക്കാവുന്ന ദിവസപരിധി ബജറ്റ് പ്രഖ്യാപനത്തിന് സമാനമായി 120 ആയി നിലനിൽക്കും; വിദേശത്ത് ജോലി ചെയ്യുന്ന സാധാരണക്കാർക്ക് ചെറിയൊരു ആശ്വാസമായി ഭേദഗതി; പ്രവാസി നിയമം മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ധനകാര്യ ബിൽ പാർലമെന്റ് പാസ്സാക്കുമ്പോഴും ചർച്ചകളിൽ നിറയുന്നത് പ്രവാസി പ്രശ്‌നങ്ങൾ തന്നെ. പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയാണ് ധനബിൽ പാസാക്കിയത്. പാർലമെന്റിന്റെ ഇരു സഭകളും ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.

120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയുള്ള വ്യവസ്ഥയായാണ് ഇത്. വിദേശത്തു നികുതി നൽകാത്തവർക്ക് പ്രവാസി പദവി നഷ്ടമാകുമെന്ന നിർദ്ദേശം വിവാദമായതിനാലാണ് 15 ലക്ഷമെന്ന അധിക വ്യവസ്ഥ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയത്. ബജറ്റിനൊപ്പം കഴിഞ്ഞ മാസം 1ന് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനു ധനമന്ത്രിതന്നെ 59 ഭേദഗതികൾ നിർദ്ദേശിച്ചു. ഇവയെല്ലാം അംഗീകരിച്ചു. ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ളവർ നിർദ്ദേശിച്ച 13 ഭേദഗഗതികൾ തള്ളി. പ്രവാസികൾക്ക് ഇന്ത്യയിൽ പ്രതിവർഷം താമസിക്കാവുന്ന ദിവസപരിധി 182 ആയി നിലനിർത്തണമെന്നായിരുന്നു പ്രേമചന്ദ്രന്റെ നിർദ്ദേശം. ഇതൊന്നും സർക്കാർ അംഗീകരിച്ചില്ല.

കന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾപ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയായിരുന്നു. ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇൻകം ടാക്സ് ആക്റ്റ് 1961 - ലെ സെക്ഷൻ 6 ഭേദഗതി ചെയ്യാനുള്ള ശുപാർശ പ്രവാസികളെ രൂക്ഷമായി ബാധിക്കുമെന്ന് വിമർശനം ഉയർന്നു. 182-ണ്ടോ അതിൽ കൂടുതലോ ദിവസം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരേയോ, ഇന്ത്യയിൽ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കിയിരുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിർദ്ദേശം. സാധാരണ ഗതിയിൽ ഇന്ത്യയിൽ താമസിക്കുന്ന ഒരാൾ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയിൽ നികുതിക്ക് വിധേയമാണ്. എന്നാൽ സ്ഥിരവാസി അല്ലാത്ത ഒരാൾക്ക് ഇതിൽ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാക്കാൻ നീക്കം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. സാധാരണക്കാർക്ക് ഇരുട്ടടിയാണെന്ന് വാദമെത്തി. ഇതോടെയാണ് ചെറിയ ഭേദഗതിക്ക് കേന്ദ്രം തയ്യാറായത്.

പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ എന്ന വ്യവസ്ഥ കാരണം ചെറുകിട ജോലികളിൽ ഏർപ്പെടുത്തുന്ന സാധാരണക്കാരായ പ്രവാസികൾക്ക് നികുതി ലിസ്റ്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയും. ധനകാര്യ ബില്ലിന്റെ വിശദീകരണ കുറിപ്പിൽ നികുതി വെട്ടിപ്പ് പരിശോധിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന, കൃത്യമായി നികുതി നിയമങ്ങൾ പാലിക്കുന്ന ആളുകളെയാണ് ഭേദഗതി ബാധിക്കുക എന്ന വാദം സജീവമായിരുന്നു .മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുള്ള ഭൂരിപക്ഷം മലയാളികളും കേരളത്തിൽ വീടും കുടുംബവും-ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങൾക്കായി അവർ കേരളത്തിൽ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല.

നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തിൽ പെടുന്നവരല്ല അവർ. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികൾക്ക് നാട്ടിലുള്ള കുടുംബത്തിന്റെ കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസിയായി കണക്കാക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോൾ പ്രവാസികൾക്ക് സ്വന്തം നാടിനോടുള്ള സ്നേഹത്തിലും കർത്തവ്യങ്ങളിലുമാണ് കത്തിവെയ്ക്കുന്നത്. എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മർച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ വിവിധ കാരണങ്ങളാൽ താങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതി സർക്കാർ തന്നെ കൊണ്ടു വരുന്നത്. കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത് എന്ന കേരളത്തിന്റെ ആവശ്യം തത്വത്തിൽ അംഗീകരിക്കുകയാണ് കേന്ജ്ര സർക്കാർ.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ്. ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഉൾക്കൊണ്ടാണ് ചെറിയ മാറ്റത്തിന് കേന്ദ്ര ധനമന്ത്രി തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP