Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊറോണ വൈറസ് വ്യാപനം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാറ്റി വച്ചു; ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശപ്രകാരം തീരുമാനം എടുത്തത് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി

കൊറോണ വൈറസ് വ്യാപനം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാറ്റി വച്ചു; ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശപ്രകാരം തീരുമാനം എടുത്തത് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാറ്റി വയ്ക്കാൻ തീരുമാനിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തതെന്ന് ചെയർമാനും തിരുവനന്തപുരം ജില്ലാ-സെഷൻസ് ജഡ്ജിയുമായ കെ.ബാബു അറിയിച്ചു. ഈ വർഷത്തെ പൈങ്കുനി ഉത്സവം അനുകൂല സാഹചര്യം വരും വരെ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം ക്ഷേത്ര തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാടാണ് നൽകിയത്. ഈ നിർദ്ദേശമാണ് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗീകരിച്ചത്.

മാർച്ച് 30 ന് കൊടിയേറി ഏപ്രിൽ 8 ന് ശംഖുമുഖത്ത് ആറാട്ടോടുകൂടി സമാപിക്കും വിധമാണ് പൈങ്കുനി ഉത്സവം നടത്തി വരുന്നത്. രാജ്യത്തുകൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം മാനിച്ച് ഉത്സവം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP