Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നല്ല ഉദ്ദേശത്തോട് കൂടിയാണ് വെടിവെച്ചതെന്നും സഹോദരന്റെ മരണത്തോടെ തോക്ക് സ്വന്തം പേരിലേക്ക് മാറ്റിയതാണെന്നും മഞ്ഞളാകുഴി എംഎൽഎ; എല്ലാവരും പാത്രം മുട്ടുമ്പോൾ സിനിമാ സ്റ്റെലിൽ തൊക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ചു ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച മഞ്ഞളാംകുഴി അലി വിവാദത്തിൽ! മാസ്‌ക്ക് ധരിച്ച് എംഎൽഎ തോക്കുയർത്തി നിൽക്കുന്ന ചിത്രം വൈറൽ; മഞ്ഞളാംകുഴി അലി ഇനി 'വെടിക്കാരൻ അലിയെന്ന്' അറിയപ്പെടുമെന്ന് ട്രോളി സോഷ്യൽ മീഡിയ

നല്ല ഉദ്ദേശത്തോട് കൂടിയാണ് വെടിവെച്ചതെന്നും സഹോദരന്റെ മരണത്തോടെ തോക്ക് സ്വന്തം പേരിലേക്ക് മാറ്റിയതാണെന്നും മഞ്ഞളാകുഴി എംഎൽഎ; എല്ലാവരും പാത്രം മുട്ടുമ്പോൾ സിനിമാ സ്റ്റെലിൽ തൊക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ചു ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച മഞ്ഞളാംകുഴി അലി വിവാദത്തിൽ! മാസ്‌ക്ക് ധരിച്ച് എംഎൽഎ തോക്കുയർത്തി നിൽക്കുന്ന ചിത്രം വൈറൽ; മഞ്ഞളാംകുഴി അലി ഇനി 'വെടിക്കാരൻ അലിയെന്ന്' അറിയപ്പെടുമെന്ന് ട്രോളി സോഷ്യൽ മീഡിയ

ജാസിം മൊയ്ദീൻ

മലപ്പുറം: വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കുമൊക്കെ ശേഷം പാക്കിസ്ഥാനിലൊക്കെ കാണുന്ന പരമ്പരാഗത രീതിയാണ് തോക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിക്കൽ. ജിന്നുകളെ ഓാടിക്കാനുള്ള മതപരമായ ഒരു കാര്യമാണിതെന്നും പലരും എഴുതിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം തോക്കെടുത്തുള്ള രീതികളൊന്നും കാണാറില്ല. ആയുധ സംസ്‌ക്കാരത്തെ തീർത്തും പ്രോൽസാഹിപ്പിക്കാതിരിക്കയാണ് പൊതുവെ നമ്മുടെ രീതി. എന്നാൽ ഇതിൽനിന്ന് വിഭിന്നമായ ഒരു പ്രകടനമാണ് മുസ്ലിം ലീഗ് നേതാവും മുന്മന്ത്രിയും പെരിന്തൽമണ്ണ എംഎൽഎയുമായ മഞ്ഞളാംകുഴി അലി നടത്തിയത്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ജനതാകർഫൂവിന് ശേഷം ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് പനങ്ങാങ്ങരയിലെ വീട്ടിൽവെച്ച് അലി തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ആയുധം ഉപയോഗിച്ചുള്ള ഐക്യദാർഢ്യ പ്രകടനം പൊതു സമൂഹത്തിൽ നല്ല സന്ദേശമല്ല നൽകുകയെന്നാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന വിമർശനങ്ങൾ. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ വിമർശിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.

ഇതൊക്കെ വളരെ ചീപ്പായിപ്പോയെന്നും മഞ്ഞളാംകുഴി അലി ഇനി വെടിക്കാരൻ അലിയെന്നപേരിൽ അറിയപ്പെടും എന്നൊക്കെ പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നത്. ഇടതു സഹായാത്രികനായി ജയിച്ച് എംഎൽഎആയശേഷം മുസ്്ലീഗിലേക്ക് മാറിയ വ്യക്തിയാണ് അലി. അതുകൊണ്ടുതന്നെ അദ്ദേഹത്തോടുള്ള വിരോധം തീർക്കാനായി സൈബർ സഖാക്കളും ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

മാതൃഭൂമി ദിനപ്പത്രത്തിൽ ഇതിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച് വന്നതോടെയാണ് ഇത് സംബന്ധിച്ചുള്ള ചർച്ചകളും സജീവമായത്. അതേ സമയം ഇന്നലെ തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തത് നല്ല ഉദ്ദേശത്തോടുകൂടിയാണെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു. വർഷങ്ങളായി ഞങ്ങളുടെ കുടുംബത്തിലുള്ള തോക്കാണിത്.

സഹോദരൻ അഹമ്മദ് ഹാജിയുടെ പേരിലായിരുന്നു ഇതിന്റെ ലൈസൻസ്. അദ്ദേഹത്തിന്റെ മരണത്തോടുകൂടിയാണ് എന്റെ പേരിലേക്ക് ലൈസൻസ് മാറ്റിയത്. ഒഴിവുള്ള സമയങ്ങളിലെല്ലാം ഇതെടുത്ത് വൃത്തിയാക്കി വെക്കാറുണ്ട്. ഇന്നലെ ജനതാകർഫ്യൂ ദിനത്തിൽ വീട് വൃത്തിയാക്കുന്ന ജോലികളിലായിരുന്നു. അതിനിടെ തോക്കും വൃത്തിയാക്കിയിരുന്നു. അപ്പോഴാണ് എല്ലാവരും കൈയടിക്കുകയും പാത്രത്തിൽ കൊട്ടുകയും ചെയ്ത് ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് പകരമായി തോക്കുപയോഗിക്കാൻ തോന്നിയത്. കൈയടിയേക്കാളും പാത്രത്തിൽ കൊട്ടുന്നതിനേക്കാളും ശബ്ദം തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുമ്പോൾ ഉണ്ടാകുമെന്നതിനാലാണ് തോക്കുപയോഗിച്ചത്. നല്ല ഉദ്ദേശത്തോട് കൂടിയാണ് അതുപയോഗിച്ചത്.

അതിനെതിരെ നടക്കുന്ന പ്രചരണങ്ങൾ ചെവികൊടുക്കുന്നില്ല. അത്തരം വാർത്തകൾ ശ്രദ്ധിക്കാറുമില്ല. എന്റെ ഉദ്ദേശം നല്ലതായിരുന്നു. അത് ഈ മഹാമാരിയെ ചെറുക്കാൻ വേണ്ടി അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ഐക്യദാർഢ്യമാണ്. മറിച്ചുള്ള പ്രതികരങ്ങൾക്ക് ചെവികൊടുക്കുന്നില്ല. മഞ്ഞളാംകുഴി അലി എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP