Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടന്നോ? മുംബൈയിലെ ചേരി നിവാസിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കാൽ ലക്ഷം പേർ നിരീക്ഷണത്തിൽ; രോഗം പടർന്നത് അമേരിക്കയിൽ നിന്നെത്തിയ 49കാരന്റെ വീട്ടിൽ ജോലിക്ക് നിൽക്കവേ; ചേരി നിവാസികളിൽ പലർക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നു; രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം 400 കടന്നു; മഹാരാഷ്ട്രയിൽ 89 ആയി; രോഗ വ്യാപനത്തിലേക്ക് കടന്നാൽ ഇറ്റലിയേക്കാൾ വലിയ ദുർഗതിയെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടന്നോ? മുംബൈയിലെ ചേരി നിവാസിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കാൽ ലക്ഷം പേർ നിരീക്ഷണത്തിൽ; രോഗം പടർന്നത് അമേരിക്കയിൽ നിന്നെത്തിയ 49കാരന്റെ വീട്ടിൽ ജോലിക്ക് നിൽക്കവേ; ചേരി നിവാസികളിൽ പലർക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നു; രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം 400 കടന്നു; മഹാരാഷ്ട്രയിൽ 89 ആയി; രോഗ വ്യാപനത്തിലേക്ക് കടന്നാൽ ഇറ്റലിയേക്കാൾ വലിയ ദുർഗതിയെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയിലെ കൊറോണ രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നോ എന്ന സംശയം ശക്തമാകുന്നു. മുംബൈ ചേരിയിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. പലവിധ രോഗങ്ങൾ ഉള്ളവർ കഴിയുന്ന ഈ ചേരിയിൽ കോവിഡ് വ്യാപനം ഉണ്ടായാൽ പിടിച്ചാൽ കിട്ടില്ലെന്നതാണ് സ്ഥിതി. ചേരിയിൽ രോഗം റിപ്പോർട്ടു ചെയ്തു എന്നറിഞ്ഞ ആരോഗ്യ പ്രവർത്തകർ കടുത്ത ആശങ്ക രേഖപ്പെടുത്തി. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈ സെൻട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു.

എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവടെ എത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കർശനമായി പറഞ്ഞിട്ടുണ്ട്. വീട്ടുജോലിക്ക് പോയി കുടുംബം നോക്കിയ 69കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആയിരങ്ങൾ തിങ്ങി നിറഞ്ഞ മുംബൈ സെൻട്രലിലെ ചേരിയിലെ അവസ്ഥ ഇങ്ങനെയായത്. അമേരിക്കയിൽ നിന്നെത്തിയ 49കാരന്റെ വീട്ടിൽ ജോലിലാണ് ഇവർ ജോലിക്ക് നിന്നിരുന്നത്. അയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ഒറ്റമുറിക്കുടിലുകളിൽ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികൾ. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തിൽ പടരാൻ ഇടമുള്ള സ്ഥലവുമാണിത്. മുംബൈയിൽ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഇത് മുന്നിൽ കണ്ടാണ് മുംബൈ സെൻട്രലിലെ ചേരിയിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 23000 പേരെയും നിരീക്ഷണത്തിലാക്കിയത്. പലർക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഒട്ടാകെ നിരീക്ഷത്തിൽ കഴിയാതെ മുങ്ങിയതിന് 500ലേറെ കേസുകൾ രജസിറ്റർ ചെയ്തതായി ആഭ്യന്തര വകുപ്പും അറിയിച്ചു.

അതേസമയം തിങ്കളാഴ്ച രാവിലെയോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. ഞായറാഴ്ച മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം ഏഴായി. 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നിൽ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡൽഹിയിൽ 26 ഉം യുപിയിൽ 29 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഈ സാചര്യത്തിൽ ഇവിടങ്ങളിലെ 80 ജില്ലകൾ ലോക്കഡൗൺ ചെയ്യാൻ കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ട്. ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ 38-കാരനാണ് മരിച്ചത്. ഖത്തറിൽ നിന്ന് തിരിച്ചെത്തിയ ഇയാൾ പട്ന എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ കോവിഡ് 19 രോഗ വ്യാപനത്തിന്റെ തീവ്രത കൂടുന്നതായി കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സമൂഹവ്യാപനം തടയാൻ കർശന നടപടി വേണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. കേരളത്തിൽ കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇന്നു തീരുമാനമെടക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ ഉന്നതതലയോഗം ചേരും. വ്യാപാരികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും. വിദേശത്തുനിന്നു നാട്ടിലെത്തുന്നവർ ഹോം ക്വാറന്റീനിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് രണ്ട് മലയാളികൾ ഹോം സ്റ്റേയിൽ ഒളിച്ചു താമസിച്ചു. വിദേശത്തുനിന്ന് വന്നതാണെന്ന് മറച്ചുവച്ച് മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിൽ കഴിഞ്ഞത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കോവിഡ് വ്യാപനം തടയാൻ പത്ത് ജില്ലകൾ അടച്ചിടണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തിൽ സംസ്ഥാനസർക്കാർ ഇന്ന് തീരുമാനമെടുക്കും. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലിൽ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നു പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാനം അടച്ചിടണമെന്ന നിലപാടിലേക്കു സർക്കാർ ഇതുവരെ എത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP