Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ എത്തിയിട്ട് ഒരാഴ്‌ച്ച തികഞ്ഞില്ല; അതിനുമുപേ കോവിഡ് 19 ബാധിച്ചു ബലാത്സംഗവീരൻ ഹാർവി വെയിൻസ്റ്റീനെ ഏകാന്ത വാർഡിലേക്ക് മാറ്റി; അനേകം നടിമാരെ ബലാത്സംഗം ചെയ്തു രസിച്ച ഹോളിവുഡ് മുഗൾ മരണത്തെ അതിജീവിക്കുമോ എന്ന ആശങ്കയോടെ അധികൃതർ; അമേരിക്കയിലെ ജയിലുകളിലെ സ്ഥിതിയും ഇപ്പോൾ ദയനീയമാണെന്ന് റിപ്പോർട്ടുകൾ

ജയിലിൽ എത്തിയിട്ട് ഒരാഴ്‌ച്ച തികഞ്ഞില്ല; അതിനുമുപേ കോവിഡ് 19 ബാധിച്ചു ബലാത്സംഗവീരൻ ഹാർവി വെയിൻസ്റ്റീനെ ഏകാന്ത വാർഡിലേക്ക് മാറ്റി; അനേകം നടിമാരെ ബലാത്സംഗം ചെയ്തു രസിച്ച ഹോളിവുഡ് മുഗൾ മരണത്തെ അതിജീവിക്കുമോ എന്ന ആശങ്കയോടെ അധികൃതർ; അമേരിക്കയിലെ ജയിലുകളിലെ സ്ഥിതിയും ഇപ്പോൾ ദയനീയമാണെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏഞ്ചൽസ്: കടുവയെ കിടുവ പിടിച്ചെന്നാണ് അമേരിക്കയിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. ഹോളിവുഡിൽ ചക്രവർത്തിയായി വാണരുളിയ ഹാർവി വെയിൻസ്റ്റീനിനെ കഷ്ടകാലം വിടാതെ പിന്തുടരുമ്പോൾ അത് കർമ്മഫലമാണെന്ന് കരുതുകയാണ് പലരും. ഓസ്‌കാർ അവാർഡ് നേടിയ 'ഷേക്സ്പിയർ ഇൻ ലവ്' എന്ന ചിത്രമുൾപ്പടെ നിരവധി ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച വെയിൻസ്റ്റീനിനെതിരെ എൺപതിലധികം സ്ത്രീകളാണ് ലൈംഗികാതിക്രമ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. അവസാനം 2006-ൽ ഒരു ഫിലിം പ്രൊഡക്ഷൻ അസിസ്റ്റന്റിനെ നിർബന്ധപൂർവ്വം വദനസൂരതം ചെയ്യിച്ചതിലും 2013-ൽ ഉയർന്നു വരുന്ന ഒരു നടിയെ ബലാത്സംഗം ചെയ്ത കേസിലും കുറ്റക്കാരനെന്ന് കണ്ട് കോടതി 23 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച 68 വയസ്സ് തികഞ്ഞ ഹാർവി വെയിനിനെ, വെൻഡേ കറക്ഷണൽ ഫെസിലിറ്റി എന്ന അതീവ സുരക്ഷയുള്ള ജയിലിലെത്തിച്ചപ്പോൾ അദ്ദേഹം തന്നെയാണ് രോഗബാധയുണ്ടെന്ന സംശയം അധികാരികളോട് വെളിപ്പെടുത്തിയത്. ഇവിടെ എത്തിക്കുന്നതിന് മുൻപ് റിക്കേഴ്സ് ദ്വീപിലെ ജയിലിലായിരുന്നു വെയിൻസ്റ്റീൻ കുറച്ചുനാൾ തടവിലായിരുന്നത്. ചുരുങ്ങിയത് 38 പേർക്കെങ്കിലും ഇവിടെ കൊറോണാ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെയിൻസ്റ്റീൻ സംശയം ഉന്നയിച്ച ഉടനെ അദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്തരമൊരു പരിശോധനയെക്കുറിച്ച് അറിയില്ലെന്ന് വെയിൻസ്റ്റീനുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിലെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത് ന്യൂയോർക്ക് ആണ്. അതിൽ ഏകദേശം 38 പേർ റിക്കേഴ്സ് ദ്വീപിലെ ഈ ജയിലിൽ ഉള്ളവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് സമീപ പ്രദേശത്തെ ചില ജയിലുകളിലും ഈ വൈറസ് ബാധ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും അവയെല്ലാം എണ്ണത്തിൽ വളരെ കുറവാണ്. വെൻഡെ കറക്ഷണൽ ഫെസിലിറ്റിയിൽ ഇന്നലെ രണ്ട് പേർക്ക് അണുബാധ സ്ഥിരീകരിച്ചതായി ജയിൽ അധികാരികൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അവർ ആരൊക്കെയെന്ന വിവരം അവർ പുറത്തു വിട്ടില്ല.

'പിയപ്പെട്ട ഹാർവി, നിങ്ങളുടെ ഇരുളടഞ്ഞ ദിനങ്ങളിൽ നിങ്ങൾ പശ്ചാത്തപിക്കുക. പ്രകാശം വഴിയുന്ന ദിനങ്ങളിൽ നിങ്ങളെ സ്വതന്ത്രനാക്കുക.' ബലാത്സംഗക്കേസുകളിലെ ഇരകളിൽ ഒരാളായ റോസ് മെക്ഗവൻ ഇന്നലെ ട്വിറ്ററിൽ കുറിച്ചു. രാജ്യത്താകമാനം പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം മൂലം നിരവധിപേരുടെ പരിശോധന വൈകുമ്പോൾ, വെയിൻസ്റ്റീനിന് ഇത്രപെട്ടെന്ന് എങ്ങനെ പരിശോധന സാധ്യമായി എന്ന് ചോദിക്കുന്നവരും ഉണ്ട്. മതിയായത്ര കിറ്റുകൾ ലഭ്യമല്ലാത്തതിനാൽ പരിശോധനയുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ബ്ലാങ്ക് ഗ്രൂപ്പും മറ്റ് രണ്ട് പൊതു ആരോഗ്യ സംഘടനകളും നിർദ്ദേശിച്ചിരുന്നു. കോവിഡിന്റെ ലക്ഷണം കാണിക്കുന്ന വൃദ്ധർ, ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന നൽകേണ്ടതെന്നും അവർ പറഞ്ഞിരുന്നു.

ജയിലുകളിലും കൊറോണ വ്യാപിക്കുവാൻ തുടങ്ങിയതോടെ കുറച്ചുപേരേയെങ്കിലും ജയിൽ വിമോചിതരാക്കണമെന്ന് ന്യൂയോർക്ക് ജയിലുകൾ അധികാരികളോട് ആവശ്യപ്പെട്ടു. ജയിലിൽ അന്തേവാസികൾ കുറവാണെങ്കിൽ അവർക്കിടയിലും ജയിൽ ഉദ്യോഗസ്ഥരിലും കൊറോണയുടെ വ്യാപനം വിജയകരമായി തടയാനാകുമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ന്യൂയോർക്ക് ജയിലുകളിൽ നിന്നും ഏകദേശം 2000 ത്തോളം പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബോർഡ് ഓഫ് കറക്ഷൻ ചെയർവുമൺ ജാക്വിലിൻ ഷേർമാൻ കഴിഞ്ഞാഴ്‌ച്ച അധികാരികൾക്ക് കത്ത് നൽകിയിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആകെ 2.2 മില്ല്യൺ ആളുകളാണ് വിവിധ കുറ്റങ്ങൾക്കായി തടവ് ശിക്ഷ അനുഭവിക്കുന്നത്. ഇത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും അധികമാണ്. ഇവിടങ്ങളിൽ കൊറോണാ വ്യാപനം തുടർന്നാൽ അത്ര പെട്ടെന്നൊന്നും നേരിടാനാകാത്ത ദുരന്തമായി അത് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP