Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം പൂർണ്ണമായി അടച്ചിടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ്; ഐഎംഎയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂർണ്ണമായ ഷട്ട് ഡൗൺ അനിവാര്യമാണെന്നും രമേശ് ചെന്നിത്തല; കൊറോണ ബാധ രൂക്ഷമായതോടെ 12 ഇന നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു

കേരളം പൂർണ്ണമായി അടച്ചിടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ്; ഐഎംഎയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂർണ്ണമായ ഷട്ട് ഡൗൺ അനിവാര്യമാണെന്നും രമേശ് ചെന്നിത്തല; കൊറോണ ബാധ രൂക്ഷമായതോടെ 12 ഇന നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം പൂർണമായി അടച്ചിടണം എന്നതുൾപ്പെടെ 12 നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് 19 ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കേരളം പൂർണ്ണമായി അടച്ചിടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ.എം.എയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂർണ്ണമായ ഷട്ട് ഡൗൺ അനിവാര്യമാണെന്നാണ്. അതുവേണ്ടി വരികയാണെങ്കിൽ ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം എന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

രാജ്യത്ത് കോവിഡ് 19 ബാധരൂക്ഷമായ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണിലേക്ക് പോവുകയാണ്. കേന്ദ്രത്തിൽ രാജ്യത്തെ നിന്ന് 75 ജില്ലകൾ അടച്ചിടണമെന്ന നിർദ്ദേശം വന്നപ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറി കേരളത്തിൽ 7 ജില്ലകളും അടച്ചിടേണ്ടി വരുമെന്നാണ് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അത് വേണ്ട കാസർകോട് മാത്രം മതി എന്ന് പറഞ്ഞു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും അത് ദുരീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല മുന്നോട്ട് വെച്ച നിർദേശങ്ങൾ

1. പല സംസ്ഥാനങ്ങളിലും കംപ്ലീറ്റ് ഷട്ട്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തിൽ കേരളവും ഷട്ട്ഡൗൺ ചെയ്യണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കണം
2. ബസുകളും ട്രെയിനുകളും നിർത്തിയ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അവർ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കുക.
3. ആശുപത്രികളിൽ കഴിയുന്ന മറ്റു രോഗികൾക്ക് പരിചരണം ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
4. ഓഫീസുകളിൽ വരാൻ കഴിയാത്ത ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക
5. അവശ്യസാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് ക്ഷാമമുണ്ടാക്കാത്ത നടപടികൾ സ്വീകരിക്കുക.
6. സാനിറ്റൈസറുകൾ, മാസ്‌കുകൾ, എന്നിവ കിട്ടുന്നില്ലായെന്ന പരാതി പരിഹരിക്കണം.
7. അന്തർ സംസ്ഥാന ട്രാൻസ്പോർട്ട്, മറ്റ് ഗതാഗത മാർഗങ്ങൾ എന്നിവ നിർത്തി വയ്ക്കണം.
8. ജില്ലകൾ അടച്ചിടുന്നെങ്കിൽ അതിനുമുൻപായി എല്ലാ ഒരുക്കങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്തണം. ആവശ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ നടപടി വേണം.
9. ഐ സി എം ആറിന്റെ ഗൈഡ് ലൈൻ പ്രകാരമുള്ള കാറ്റഗറി 'എ' രോഗിയെ ടെസ്റ്റ് ചെയ്യാനുള്ള നടപടികൾ അടിയന്തരമായി നടത്തണം. നിരന്തരമായി ഞാനിത് ആവശ്യപ്പെടുന്നതാണ്. ഇതു ക്വാറന്റൈനിൽ ഉള്ള രോഗികൾക്ക് ആവശ്യമുണ്ട്.
10. ദിവസവേതന തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുക.
11. ബിവറേജ് കോർപറേഷനുകളുടെ ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ ഇനിയെങ്കിലും അടയ്ക്കാനുള്ള നിർദ്ദേശം നൽകുക.
12. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് ഉടനടി നടപ്പാക്കുക. ഇതേവരെ നടപടികൾ ആരംഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP