Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എന്തെല്ലാം നാടകങ്ങൾ... മൊത്തം സർക്കാർ വക സൂത്രപ്പണികൾ; റാന്നിക്കാരനായ ഇറ്റാലിയൻ മലയാളി സൂത്രത്തിൽ എയർപോർട്ടിൽ നിന്ന് മുങ്ങി എന്ന് നിയമസഭയിൽ പറഞ്ഞ ശൈലജ ടീച്ചറുടെ വകുപ്പിലേക്ക് തന്നെ ശ്രീറാം വെങ്കിട്ടരാമൻ സൂത്രത്തിൽ കേറിപ്പറ്റി; ഈ സൂത്രവും ടീച്ചർ അറിയാതെയാണോ? ബ്യൂറോക്രസിയുടെ സൂത്രങ്ങൾ അത്ര ശക്തിമത്താണ്;ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തതിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു

എന്തെല്ലാം നാടകങ്ങൾ... മൊത്തം സർക്കാർ വക സൂത്രപ്പണികൾ; റാന്നിക്കാരനായ ഇറ്റാലിയൻ മലയാളി സൂത്രത്തിൽ എയർപോർട്ടിൽ നിന്ന് മുങ്ങി എന്ന് നിയമസഭയിൽ പറഞ്ഞ ശൈലജ ടീച്ചറുടെ വകുപ്പിലേക്ക് തന്നെ ശ്രീറാം വെങ്കിട്ടരാമൻ സൂത്രത്തിൽ കേറിപ്പറ്റി; ഈ സൂത്രവും ടീച്ചർ അറിയാതെയാണോ? ബ്യൂറോക്രസിയുടെ സൂത്രങ്ങൾ അത്ര ശക്തിമത്താണ്;ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തതിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീരാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു എന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. കൊറോണ ഭീതിയിൽ രാജ്യന്റെ ശ്രദ്ധ മുഴുവൻ അതിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന ഘട്ടത്തിലാണ് ശ്രീരാമിനെ സർക്കാർ തിരിച്ചെടുക്കുന്നത്. തുടക്കം മുതൽ പൊലീസ് കള്ളക്കളി നടത്തിയ കേസിൽ ശ്രീരാമിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും സിവിൽ സർവീസ് ഉദ്യോഗസ്ഥർ നടത്തിയിരുന്നു. ഈ ശ്രമങ്ങൾക്ക് ഒടുവിലാണ് ശ്രീരാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടത്.

ഈ തീരുമാനത്തിനെതിരെ മാധ്യമപ്രവർത്തകർക്കിടയിൽ കടുത്ത എതിർപ്പുയർന്നു കഴിഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവും സംഭവത്തിലെ കള്ളക്കളിയെ കുറിച്ചു എഴുതികൊണ്ടു രംഗത്തെത്തി. കൊറോണയുടെ മറവിൽ നടത്തിയ കള്ളക്കളിയാണ് ഇതെന്നാണ് റോയ് മാത്യു ആരോപിക്കുന്നത്. ശ്രീറാം വെങ്കിട്ട രാമനെ ആരോഗ്യ വകുപ്പിലേക്ക് സർക്കാർ തിരിച്ചെടുത്തു. റാന്നിക്കാരനായ ഇറ്റാലിയൻ മലയാളി സൂത്രത്തിൽ എയർ പോർട്ടിൽ നിന്ന് മുങ്ങി എന്ന് നിയമസഭയിൽ പറഞ്ഞ ശൈലജ ടീച്ചറുടെ വകുപ്പിലേക്ക് തന്നെ ശ്രീറാം വെങ്കിട്ടരാമൻ സൂത്രത്തിൽ കേറിപ്പറ്റി. ഈ സൂത്രവും ടീച്ചർ അറിയാതെയാണോ? ബ്യൂറോക്രസിയുടെ സൂത്രങ്ങൾ അത്ര ശക്തി മത്താണ്. - റോയ് മാത്യു ഫേസ്‌ബുക്കിൽ എഴുതി.

ഈ തെമ്മാടിത്തങ്ങൾക്ക് എല്ലാം സൂത്രത്തിൽ സർക്കാർ പിന്തുണയും കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഒരു മന്ത്രി പോലും ഈ തെമ്മാടിത്തത്തെ അപലപിച്ചില്ല. മുഖ്യമന്ത്രിയുടെ വകുപ്പുകളിലെ പൊലീസുകാരും ഐഎഎസുകാരും ചേർന്ന് ഒരു മനുഷ്യനെ പച്ചക്ക് കൊന്ന ഒരുത്തനെ സൂത്രത്തിൽ വെള്ള പൂശി- റോയ് മാത്യു പറഞ്ഞു.

റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസറ്റ് ഇങ്ങനെ:

സർക്കാർ വിലാസം 'സൂത്ര' ങ്ങൾ

അങ്ങനെ 'സൂത്ര'ത്തിൽ ശ്രീറാം വെങ്കിട്ട രാമനെ ആരോഗ്യ വകുപ്പിലേക്ക് സർക്കാർ തിരിച്ചെടുത്തു.
എന്തെല്ലാം നാടകങ്ങൾ .... മൊത്തം സർക്കാർ വക സൂത്രപ്പണികൾ ..
റാന്നിക്കാരനായ ഇറ്റാലിയൻ മലയാളി സൂത്രത്തിൽ എയർ പോർട്ടിൽ നിന്ന് മുങ്ങി എന്ന് നിയമസഭയിൽ പറഞ്ഞ ശൈലജ ടീച്ചറുടെ വകുപ്പിലേക്ക് തന്നെ ശ്രീറാം വെങ്കിട്ടരാമൻ സൂത്രത്തിൽ കേറിപ്പറ്റി. ഈ സൂത്രവും ടീച്ചർ അറിയാതെയാണോ? ബ്യൂറോക്രസിയുടെ സൂത്രങ്ങൾ അത്ര ശക്തി മത്താണ്.

മാധ്യമ പ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെ കൊറോണയുടെ മറവിൽ സർവ്വീസിലേക്ക് സൂത്രത്തിൽ തിരിച്ചെടുക്കുന്നു. മദ്യപിച്ചു വാഹനമോടിച്ച എന്നതിന് തെളിവില്ലെന്നാണ് പൊലീസും ഐഎഎസുകാരും ചേർന്ന് കണ്ടെത്തിയത്. ഈ തെമ്മാടിത്തങ്ങൾക്ക് എല്ലാം സൂത്രത്തിൽ സർക്കാർ പിന്തുണയും കൊടുത്തു. ഒരു മന്ത്രി പോലും ഈ തെമ്മാടിത്തത്തെ അപലപിച്ചില്ല. മുഖ്യമന്ത്രിയുടെ വകുപ്പുകളിലെ പൊലീസുകാരും ഐഎഎസുകാരും ചേർന്ന് ഒരു മനുഷ്യനെ പച്ചക്ക് കൊന്ന ഒരുത്തനെ സൂത്രത്തിൽ വെള്ള പൂശി.
മനുഹ്യജീവന് ഒരു വിലയും കല്പിക്കാത്ത ഒരുത്തനെ തന്നെ ഈ ദുരിതകാലത്ത് മനുഷ്യ ജീവൻ രക്ഷിക്കുന്ന വകുപ്പിലേക്ക് സൂത്രത്തിൽ കൊണ്ടുവരുന്നു.
അവൻ ഡോക്ടറാണ് പോലും - പൊതു ജനാരോഗ്യത്തിൽ ഹാവാർഡിൽ നിന്ന് ബിരുദ മുണ്ട് പോലും .. സൂത്രത്തിൽ തിരിച്ചെടുത്തതിന് പറയുന്ന സൂത്രങ്ങൾ !

കൊറോണയുടെ മറവിൽ സെക്രട്ടറിയേറ്റിൽ മൊതലാളിമാർക്കു വേണ്ടി പലതും സൂത്രത്തിൽ വെളിപ്പിച്ചെടുക്കയാണ്. വലിയ വലിയ കൊള്ളകൾ ... എല്ലാം സൂത്രത്തിൽ ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP