Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിരിയാണി മസാലകളിൽ കറുവപ്പട്ട ഇഞ്ചി വെളത്തുള്ളി തേൻ എന്നിവ ചേർത്ത് ഖുർആൻ സുക്തങ്ങൾ ഊതിക്കേറ്റിയാൽ കൊറോണക്കുള്ള മരുന്നായി; ഇത് ചാവക്കൽ ഔലിയ എന്ന സിദ്ധൻ സ്വപ്ന ദർശനത്തിലുടെ കാണിച്ചുതന്നത്; വാട്സാപ്പിലൂടെ പ്രചാരണം തുടങ്ങിയതോടെ മരുന്ന് വിൽപ്പനയും തുടങ്ങി; കല്ലുവെട്ടു തൊഴിലാളിയായ പ്രതി നേരത്തെ മനോരോഗത്തിനും കുട്ടികൾക്കുള്ള അസുഖങ്ങൾക്കും 'ചികിൽസ' നടത്തി; കാസർകോട്ടെ ഹംസ അറസ്റ്റിലാവുമ്പോൾ തെളിയുന്നതുകൊറോണക്കാലത്തെ അന്ധവിശ്വാസ വിപണി

ബുർഹാൻ തളങ്കര

കാസർകോട്: വാട്സാപ്പിൽ പ്രചാരണം നടത്തി കൊറോണക്ക് മരുന്ന് വിറ്റ കേസിൽ കാസർകോട് പൊലീസ് അറസ്റ്റുചെയ്ത കർണ്ണാടകയിലെ പുത്തൂർ സ്വദേശിയയായ ഹംസയുടെ (49) കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ തെളിയുന്നത് ഉത്തരമലബാറിലെ അന്ധവിശ്വാസ വിപണിയുടെ ശക്തി. ഇപ്പോഴും കാസർകോടിന്റെ പ്രത്യേകിച്ച് കന്നഡ മേഖലയിലുള്ള പലയിടത്തും ഗുരുതര രോഗങ്ങൾക്കടക്കം പ്രതിവിധിയായി ആശ്രയിക്കുന്നത് സിന്ധന്മ്മാരെയും തങ്ങൾമാരെയുമൊക്കെയാണ്.

കഴിഞ്ഞ 22 വർഷമായി കാസർകോട്ടെ ചാല എന്ന സ്ഥലത്ത് താമസിക്കുന്ന ഹംസ ചാവക്കൽ ഔലിയ എന്ന സിദ്ധന്റെ അനുഗ്രഹം ഉണ്ടെന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നേരത്തെ ഇയാൾ കുട്ടികൾക്കുള്ള അസുഖങ്ങൾക്കും മനോരോഗത്തിനമൊക്കെ 'ചികിൽസ' നടത്തിയിരുന്നു. ഇത്തവണയും കൊറോണക്കുള്ള മരുന്ന് തനിക്ക് സ്വപന ദർശനത്തിലൂടെ ചാവക്കൽ ഔലിയ അറിയിച്ചുവെന്നാണ് ഹംസ പ്രചരിപ്പിച്ചത്.

ഹംസയുടെ സന്ദേശം വാട്സാപ്പിലുടെ പ്രചരിച്ചതോടെ പത്തോളം പേർ ഈ മരുന്ന് ഓർഡർ ചെയ്യുകയും ചെയ്തു. ചെറിയ കുപ്പിക്ക് 150, വലിയ കുപ്പിക്ക് 220 എന്ന രീതിയിലാണ് ഹംസ ഇതിന് വിലയിട്ടത്. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ ഇത് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൂടുതൽ ബിരിയാണിയുടെ മസാലക്കൂട്ടുകൾ മാത്രമായിരുന്നു. ഇതിൽ കറുവപ്പട്ട ഇഞ്ചി വെളത്തുള്ളി എന്നിവ ചേർത്തിട്ടുണ്ട്. പക്ഷേ താൻ ഈ ്മരുന്നിൽ ഖുർആനിലെ സൂക്തങ്ങൾ ഊതിക്കേറ്റിയിട്ടുണ്ടെന്നും, ആ അത്ഭുദ ശക്തികൊണ്ട് ഇതുകൊറോണക്കുള്ള മരുന്ന് ആകുമെന്നാണ് ഇയാൾ പറയുന്നത്. ഇതിന്റെ വിശ്വാസ്യതക്കായി മരുന്ന് കുടിച്ചുകാണിക്കാനും ഇയാൾ തയ്യാറായി. എല്ലാ മെഡിക്കൽ ടെസ്റ്റുകളും നടത്തിയശേഷം ഇത് വിപണിയിൽ ഇറക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

കൽവെട്ടുതൊഴിലാളിയും മേസ്തിരിപ്പണിയുമൊക്കെയായി ജീവിക്കുന്ന ഹംസ അതിനിടയിലാണ് ആത്മീയ ചികിൽസ നടത്താറുള്ളത്. വാട്സാപ്പിലൂടെ കൊറോണക്കുള്ള മരുന്ന് കണ്ടുപടിച്ചുവെന്ന് ഇയാളുടെ സന്ദേശം വന്ന് 12 മണിക്കുറിനുള്ളി തന്നെ പൊലീസ് ഇയാളെ എത്തി അറസ്റ്റ് ചെയ്തു. നേരത്തെ നാട്ടുവൈദ്യൻ എന്ന അവകാശപ്പെടുന്ന മോഹനൻ വൈദ്യരെയും സമാനമായ കാരണങ്ങളാൽ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. കൊറോണക്കുള്ള മരുന്ന് തന്റെ കൈയിലുണ്ടെന്നായിരുന്ന അവകാശപ്പെട്ട് തൃശുരിലെ തന്റെ ചികിൽസാലയത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് മോഹനൻ വൈദ്യർ അറസ്റ്റിലായത്. കൊറോണയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവരെ കർശനമായി നേരിടുമെന്ന് സംസ്ഥനാ സർക്കാർ പലതവണ അറിയിച്ചിരുന്നു.

കോവിഡയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാധിച്ചത് കാസർകോടാണ്. 14 പേരാണ് ഇവിടെ ചികിൽസയിൽ കഴിയുന്നത്. നിലവിൽ ജില്ല ലോക്ക് ഡൗൺ ചെയ്ത അവസ്ഥയിലാണ്. പൊതുഗതാഗതവും വിപണിയും അട്ടിമറിഞ്ഞതോടെ കാസർകോട്് ജില്ലാ നിശ്ചലമാണ്്. സ്വകാര്യ ബസ്സുകൾ ബഹുഭൂരിഭാഗവും കെഎസആർ.ടിസി ഭാഗികമായുമാണ് സർവീസ് നടത്തിയത്. ടാക്സി-ഓട്ടോകളും നാമമാത്രമായിരുന്നു. വസ്ത്രവ്യാപാരക്കടകളും വലിയതോതിൽ തുറന്നില്ല. ഹോട്ടലുകൾ അടച്ചിച്ചിട്ടത് ജനങ്ങളെ വല്ലാതെ വലച്ചു. രാവിലെ പത്തുമണിമുതൽ പലചരക്ക് പച്ചക്കറികടകളിലും മൽസ്യ മാർക്കറ്റിലും വൻ തിരക്ക് അനുഭവപ്പെട്ടു. കൂടുതൽ സാധനങ്ങൾ വാങ്ങിപ്പോയതോടെ കടകളിൽ സ്റ്റോക്ക് കുറഞ്ഞു. അതിനിടെ കര്ണാടകയിൽനിന്ന് ചരക്ക് നീക്കം നിലച്ചതോടെ ഇനിയുള്ള ദിവസങ്ങളിൽ വിപണിയിൽ വൻ പ്രതിസന്ധി ഉടലെടുക്കും.

ഇതുമുതലാക്കാൻ ചിലർ പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തുടങ്ങിയേക്കുമെന്നും ജനങ്ങൾ ഭയപ്പെടുന്നുണ്ട്. രോഗപ്രതിരോധത്തിനുള്ള മാസ്‌ക്കുകൾക്കും കൈകഴുകുന്ന സാനിറ്റൈസറിനും ക്ഷാമം നേരിട്ട് തുടങ്ങി.കാസർകോട് ഐസോലേഷൻ വാർഡിന് സമാനമായി കൂടുതൽ ഹോം കെയറുകൾക്ക് തുടക്കമിട്ടു. കാസർകോട് നഗരത്തിൽ പ്രവർത്തിക്കുന്ന ജി എഛ് എസ് എസ് കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളാണ് ഹോം കെയറായി മാറ്റുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇത് ശുചീകരിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ രണ്ട് സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡ് തയ്യാറാക്കുന്നുണ്ട്.

കാസർകോടിന്റെ കാര്യം വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗൾഫിൽനിന്ന് വന്ന ഒരാൾ ഇവിടെ പലയിടത്തും പോയി രോഗം പടർത്തുകയായിരുന്നു. രോഗം ബാധിച്ചയാൾ കരിപ്പൂരിലാണ് വന്നിറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേദിവസം കോഴിക്കോട്ട് പോയി. കോഴിക്കോട്ട് നിന്ന് ട്രെയിനിൽ ആണ് കാസർകോട്ട് പോയത്. പിന്നിടുള്ള ദിവസങ്ങളിൽ എല്ലാ പരിപാടികളിലും പങ്കെടുത്തതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ക്ലബിൽ പോയി. ഫുട്‌ബോൾ കളിയിൽ പങ്കെടുത്തു. വീട്ടിൽ ചടങ്ങ് നടന്നപ്പോൾ ആതിഥേയനായി. ഒട്ടേറെ ആളുകളുമായി ബന്ധപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടംപോലെ ഇയാൾ സഞ്ചരിച്ചിട്ടുണ്ട്. കാസർകോട്ടെ സ്ഥിതി കൂടുതൽ ഗൗരവമായതോടെ, കരുതൽ നടപടി സ്വീകരിക്കേണ്ട അവസ്ഥയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP