Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ പശ്ചാത്തലത്തിൽ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക്; ഏറ്റവും കൂടുതൽ കൊറോണ കേസുള്ള മഹാരാഷ്ട്ര പൂർണമായി അടച്ചു; നഗാലാന്റും പഞ്ചാബും ഉത്തരഖണ്ഡും ലോക്ക് ഡൗണിലേക്ക്; രാജസ്ഥാനിൽ കർഫ്യു തുടരും; അവശ്യ സർവീസുകൾ മാത്രമത്രം ലഭ്യം; അതിർത്തികൾ അടച്ചിട്ടും ട്രെയിനുകൾ ഒഴിവാക്കിയും ജാഗ്രത; കേരളത്തിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രത  

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങൾ പൂർണ്ണമായും അടച്ചിടാൻ തീരുമാനം. ഉത്തരാഖണ്ഡ്,. നാഗാലന്റ് മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടി. അവശ്യ സർവീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.

ക്യാബിനറ്റ് സെക്രട്ടറിയും, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യത്താകമാനം എഴുപത്തഞ്ച് ജില്ലകൽലാണ് ലോക് ഡൗൺ നിർദ്ദേശിച്ചത്. മധ്യപ്രദേശിലെ ജയ്പൂരിൽ മാർച്ച് 26 വരേയും ദിന്തോരിയിൽ മാർച്ച് 31 വരേയും ഗ്വാളിയാറിൽ മാർത്് 24 വരേയും ഭോപ്പാലിൽ മാർച്ച് 34 വരേയും ഗുണ ജില്ലയിൽ മാർച്ച് 35 വരേയുമാണ് ലോക്ഡൗൺ നിർദ്ദേശിച്ചിട്ടുള്ളത്.ഉത്തരാഖണ്ഡ്,. നാഗാലന്റ് മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക് ഡൗണിലേക്ക് പോകുന്നത്.

മഹാരാഷ്ട്ര

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 74 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ വരെ എല്ലാവരും ജനതാ കർഫ്യൂവിനെ പിന്തുണക്കണമെന്നും സംസ്ഥാനത്തുകൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണെന്നും ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിൽ 144 പ്രഖ്യാപിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗങ്ങളില്ലായെന്നും ഉദ്ധവ് താക്കറെ കൂട്ടി ചേർത്തു.

പഞ്ചാബ്

കൊവിഡ് 19 മുൻകരുതലിന്റെ ഭാഗമായി കർശന നിയന്ത്രണിത്തിലേക്ക് രാജ്യം. ട്രെയിൻ സർവ്വീസുകൾ പൂർണ്ണമായും നിർത്തിവക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച വരെയാണ് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയത്. അവശ്യ സർവ്വീസുകൾ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. ഈമാസം 31വരെ എല്ലാ പാസഞ്ചർ ട്രെയിനുകളും നിർത്തി വച്ചു. സബർബൻ ട്രെയിനുകളും നിർത്തി.

പഞ്ചാബും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവ്വീസ് ഒഴികെയുള്ളവയ്ക്കാണ് ലോക്ക്ഡൗൺ. അവശ്യ സർവ്വീസുകളുടെ വിശദമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. അതിനിടെ ഇന്നും രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസ്സുണ്ട്.

രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിലവിൽ 74 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ വൻ വർധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

നാഗാലാൻഡ്

കോവിഡ് പശ്ചാത്തലത്തിൽ നാഗാലാൻഡിനും ലോക്ക് ഡൗൺ പ്രഖ്യാപിത്തു. ഈ മാസം 31 വരെയാകും ലോക് ഡൗൺ തുടരുക. അവശ്യ സാധനങ്ങൾ മാത്രമാകും സർവീസ് നടത്തുക.

കേരളവും പശ്ചിമബംഗാളും ഭാഗീകമായി അടയ്ക്കും

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച ഏഴ് ജില്ലകളിലും ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ഏഴ് ജില്ലകൾ പൂർണ്ണമായും നിശ്ചലമാകും. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളാണ് അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിൽ ഇതുവരേയും 52 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം , തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

പശ്ചിമബംഗാൾ

പശ്ചിമ ബംഗാളും പൂർണ്ണമായി അടച്ചിടാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇത് കൂടാതെ പശ്ചിമ ബംഗാളിലെ എല്ലാ മുനിസിപ്പൽ ടൗണുകളും മാർച്ച് 31 നരെ അടച്ചിടാൻ സംസ്ഥാന സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൃത്യമായി മെഡിക്കൽ ചെക്ക് അപ്പിന് വിധേയമാക്കാതെയാണ് റെയിവേ കടത്തിവിടുന്നതെന്നാണ് മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു.

പ്രത്യേകിച്ചും മഹാരാഷ്ട്രയിൽ നിന്നും ഇവിടേക്കെത്തുന്നു തൊഴിലാളികളെയാണെന്നും മമത ചൂണ്ടികാട്ടി.സംസ്ഥാനത്ത് ഇതുവരേയും അഞ്ച്് പേർക്കാണ് കൊറോണ സ്ഥീരീകരിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ 7.85 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഒരുമാസത്തേക്ക് അഞ്ച് കിലോ വീതം അരിയും ഗോതമ്പും നൽകാനാണ് സർക്കാരിന്റെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP