Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 263 പേരെ തിരികെയെത്തിച്ചു; റോമിൽ നിന്ന് തിരിച്ച വിമാനം ഉച്ചയോടെ ഡൽഹിയിലെത്തി; തിരികെയെത്തിയവരെ ഐസൊലേഷനിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

റോം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഇറ്റലിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 263 പേരെ തിരികെയെത്തിച്ചു. റോമിൽ നിന്ന് 263 പേരുമായി എയർ ഇന്ത്യ വിമാനം ഇന്ന് 9.15 യോടെ ഡൽഹിയിലെത്തി. ഇവരെ ചാവ്‌ലയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. കൊവിഡ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായവരെയാണ് തിരികെ രാജ്യത്തേക്ക് എത്തിച്ചത്.

12 ക്രൂ അംഗങ്ങളുമായി ഇന്നലെയാണ് വിമാനം റോമിലെത്തിയത്. വിമാനത്തിലെ ക്രൂ അംഗങ്ങൾക്ക് സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നൽകിയിരുന്നു. ഏകദേശം 500ന് മുകളിൽ ഇന്ത്യക്കാർ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാൻ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP