Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്സിനെ ബലാത്സം​ഗം ചെയ്തത് ജ്യൂസിൽ മയക്ക് മരുന്ന് നൽകിയ ശേഷം; താനുമായുള്ള ലൈം​ഗിക ബന്ധത്തിന്റെ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർക്കഥയായതോടെ യുവതി കാര്യങ്ങൾ തുറന്ന് പറഞ്ഞത് സ്വന്തം വീട്ടുകാരോടും; മാന്യമായ പെരുമാറ്റത്തിലൂടെ അടുത്ത ശേഷം യുവതിയെ വഞ്ചിച്ച മോനുവിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് ബന്ധുക്കളും

നഴ്സിനെ ബലാത്സം​ഗം ചെയ്തത് ജ്യൂസിൽ മയക്ക് മരുന്ന് നൽകിയ ശേഷം; താനുമായുള്ള ലൈം​ഗിക ബന്ധത്തിന്റെ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർക്കഥയായതോടെ യുവതി കാര്യങ്ങൾ തുറന്ന് പറഞ്ഞത് സ്വന്തം വീട്ടുകാരോടും; മാന്യമായ പെരുമാറ്റത്തിലൂടെ അടുത്ത ശേഷം യുവതിയെ വഞ്ചിച്ച മോനുവിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: നഴ്സിനെ പലതവണ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ന​ഗ്ന ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതോടെ യുവതി വീട്ടുകാരോട് കാര്യം പറയുകയും ബന്ധുക്കൾ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ മോനുവിനെയാണ് യുവതിയുടെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

ഒരു വിവാഹ ചടങ്ങിൽ വച്ചാണ് നഴ്സായ യുവതി മേസ്തിരിയായ യുവാവിനെ പരിചയപ്പെട്ടത്. ഹൃദ്യമയ സംഭാഷണത്തിലൂടെ ആരുമായും വളരെ വേ​ഗം സൗഹൃദം സ്ഥാപിക്കാൻ വിരുതനാണ് മോനു. വിവാഹ ചടങ്ങിനിടെ കണ്ണിലുടക്കിയ യുവതിയുമായും മോനു പരിചയം സ്ഥാപിച്ചു. മൊബൈൽ നമ്പറും കൈമാറി. പിന്നീട് ഫോണിലൂടെ ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. യുവാവിന്റെ മാന്യമായ പെരുമാറ്റത്തിൽയാതൊരു സംശയവും തോന്നാത്ത യുവതി മോനുവിനെ നല്ല സുഹൃത്തായി കണ്ടു.

ഇതിനിടെ ഇരുവരും പലയിടങ്ങളിലും പരസ്പരം കണ്ടുമുട്ടിയിരുന്നു. ഒരുദിവസം യുവാവ് യുവതിയെ നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് യുവതി ആദ്യമായി പീഡനത്തിനിരയായത്. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയായിരുന്നു പീഡനം. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് തവണ കൂടി പീഡനത്തിനിരയാക്കി.

തുടർന്ന് കഴിഞ്ഞദിവസം വീണ്ടും തന്റെ വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെ നഴ്‌സ് എല്ലാകാര്യങ്ങളും മാതാപിതാക്കളോടും ബന്ധുക്കളോടും തുറന്നുപറഞ്ഞു. തുടർന്ന് ബന്ധുക്കളുടെ നിർദേശപ്രകാരം യുവതി ഇയാളെ വീടിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയും ബന്ധുക്കൾ ചേർന്ന് പിടികൂടുകയുമായിരുന്നു.

പ്രതിയായ യുവാവിനെ പിന്നീട് പൊലീസിന് കൈമാറി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP