Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിൻ ​ഗതാ​ഗതം പൂർണമായി നിർത്തി; അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെക്കാൻ ചീഫ് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ; നെടുമ്പാശ്ശേരി വിമാനത്തവളത്തിലെ രാജ്യാന്തര ടെർമിനലും അടച്ചു; ഉപരിതല ​ഗതാ​ഗതം പൂർണമായി നിലയ്ക്കുന്നതോടെ കേരളം അപ്പാടെ ക്വാറന്റൈൻ ചെയ്യപ്പെടുന്നു; കേന്ദ്രം പരിശ്രമിക്കുന്നതുകൊവിഡ്19ന്റെ സാമൂഹ്യ വ്യാപനം തടയാൻ

ട്രെയിൻ ​ഗതാ​ഗതം പൂർണമായി നിർത്തി; അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെക്കാൻ ചീഫ് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ; നെടുമ്പാശ്ശേരി വിമാനത്തവളത്തിലെ രാജ്യാന്തര ടെർമിനലും അടച്ചു; ഉപരിതല ​ഗതാ​ഗതം പൂർണമായി നിലയ്ക്കുന്നതോടെ കേരളം അപ്പാടെ ക്വാറന്റൈൻ ചെയ്യപ്പെടുന്നു; കേന്ദ്രം പരിശ്രമിക്കുന്നതുകൊവിഡ്19ന്റെ സാമൂഹ്യ വ്യാപനം തടയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രെയിൻ ​ഗതാ​ഗതം പൂർണമായും നിർത്തി വെക്കുകയും അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും ചെയ്തതോടെ കേരളം അപ്പാടെ ക്വാറന്റൈൻ ചെയ്യപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കുന്ന തരത്തിലുള്ള സുരക്ഷാ മുൻകരുതലുകളാണ് രാജ്യമാകെ കൈക്കൊള്ളുന്നത്. കൊറോണ വൈറസ് ബാധയുടെ സാമൂഹ്യവ്യാപനം തടയുക എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അതിനിടെ, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ ഈ മാസം 28 വരെ പൂർണമായി നിർത്തിവച്ചു.

ഞായറാഴ്ച രാവിലെ 9.40 ന് 86 യാത്രക്കാരുമായി ദുബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനം ഉയർന്നു പൊങ്ങിയതിനു ശേഷമാണ് രാജ്യാന്തര ടെർമിനൽ അടച്ചത്. രാജ്യാന്തര സർവീസുകൾ കൊച്ചിയിലുമെത്തുന്നില്ല. ആഭ്യന്തര സർവീസുകൾ തുടരുന്നുണ്ടെങ്കിലും യാത്രക്കാർ വളരെ കുറവാണ്. ഇതേതുടർന്ന് ചില സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നുണ്ട്. ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യാനെത്തുന്നവരേയും വന്നിറങ്ങുന്നവരേയും കൊറോണ പരിശോധനയ്‌ക്ക്‌ വിധേയരാക്കുന്നുണ്ട്. കൊറോണ ലക്ഷണമുള്ളവരെ ആംബുലൻസിൽ നേരിട്ട് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നുണ്ട്.

കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് അന്തർ സംസ്ഥാന ബസ സർവീസുകൾ നിർത്തി വെക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. മാർച്ച് 31 വരെ എല്ലാ അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിർത്തിവെക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. അവശ്യസർവീസുകൾ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

മാർച്ച് 31 വരെ രാജ്യത്ത് ട്രെയിൻ സർവീസുകളും നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ അടക്കം എല്ലാം ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കൺ റെയിൽവെ, കൊൽക്കത്ത മെട്രോ, ഡൽഹി മെട്രോ, സബർബൻ ട്രെയിനുകൾ അടക്കം സർവീസ് നടത്തില്ല.

മാർച്ച് 22ന് നാല് മണി വരെ പുറപ്പെട്ട ട്രെയിനുകൾ അവസാന സ്റ്റേഷൻ വരെ സർവീസ് നടത്തും. ചരക്ക് തീവണ്ടികൾ പതിവുപോലെ ഓടും. ട്രെയിനുകൾ റദ്ദാക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ സാമൂഹിക വ്യാപനം തടയുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആളുകൾ പൊതു​ഗതാ​ഗത സംവിധാനം ഉപയോ​ഗിക്കുന്നത് വൈറസ് ബാധയുടെ വ്യാപ്തി കൂട്ടും എന്നതിനാലാണ് ഉപരിതല ​ഗതാ​ഗതം പൂർണമായും നിർത്തിവെക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP