Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർണമായും അടച്ച് പഞ്ചാബ്; ജനതാ കർഫ്യൂ നാളെ പുലർച്ച വരെ നീട്ടി തമിഴ്‌നാടും ജാർഖണ്ഡും; അഞ്ച് ജില്ലകളും എട്ട് ന​ഗരങ്ങളും ഒഡീഷ അടച്ചത് മാർച്ച് 29 വരെ; ജമ്മു കശ്മീരിൽ 25 വരെ അവധി; 144 പ്രഖ്യാപിച്ച് പുതുച്ചേരി; പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ ജനങ്ങൾ ഏറ്റെടുത്തതോടെ കൊവിഡ്19ന്റെ സാമൂഹ്യ വ്യാപനം തടയാൻ സംസ്ഥാനങ്ങൾ സ്വീകരിക്കുന്നത് പഴുതടച്ച പ്രവർത്തന തന്ത്രങ്ങൾ

പൂർണമായും അടച്ച് പഞ്ചാബ്; ജനതാ കർഫ്യൂ നാളെ പുലർച്ച വരെ നീട്ടി തമിഴ്‌നാടും ജാർഖണ്ഡും; അഞ്ച് ജില്ലകളും എട്ട് ന​ഗരങ്ങളും ഒഡീഷ അടച്ചത് മാർച്ച് 29 വരെ; ജമ്മു കശ്മീരിൽ 25 വരെ അവധി; 144 പ്രഖ്യാപിച്ച് പുതുച്ചേരി; പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ ജനങ്ങൾ ഏറ്റെടുത്തതോടെ കൊവിഡ്19ന്റെ സാമൂഹ്യ വ്യാപനം തടയാൻ സംസ്ഥാനങ്ങൾ സ്വീകരിക്കുന്നത് പഴുതടച്ച പ്രവർത്തന തന്ത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കൊറോണ വൈറസ് ബാധയെ ചെറുക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ പല സംസ്ഥാനങ്ങളും നീട്ടുന്നു. പഞ്ചാബും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാടും ജാർഖണ്ഡും ജനതാ കർഫ്യൂവിന്റെ സമയപരിധി നീട്ടിയതായി അറിയിച്ചു. അവശ്യസർവ്വീസ് ഒഴികെയുള്ളവയ്ക്കാണ് പഞ്ചാബിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.. അവശ്യ സർവ്വീസുകളുടെ വിശദമായ പട്ടികയും പഞ്ചാബ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും ഝാർഖണ്ഡിലും നാളെ പുലർച്ച അഞ്ചു മണിവരെയാണ് ജനതാ കർഫ്യു. തമിഴ്‌നാട്, ജാർഖണ്ഡ് സർക്കാരുകൾ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അവശ്യസേവനങ്ങളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ 144 പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി.നാരായണസാമി അറിയിച്ചു. ജമ്മു കശ്മീരിൽ മാർച്ച് 24-ന് അവധി പ്രഖ്യാപിച്ചു. മാർച്ച് 23, 25 തിയതികളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിൽ അഞ്ച് ജില്ലകളും എട്ട് നഗരങ്ങളും മാർച്ച് 29 വരെ അടച്ചിടാൻ തീരുമാനിച്ചു. ഖുർധ,കട്ടക്, ഗഞ്ജം,കേന്ദ്രപ്പ, അംഗുൽ എന്നീ ജില്ലകളാണ് ഇന്നത്തെ ജനതാ കർഫ്യൂ അവസാനിക്കുന്നതോടെ അടച്ചിടുക. പഞ്ചാബിൽ മാർച്ച് 31 വരെ പൂർണ്ണമായും അടച്ചിടും.

ഇന്നുരാവിലെ ഏഴ് മുതൽ രാത്രി ഒമ്പതുവരെയുള്ള സമയമാണ് ജനതാ കർഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നത്. ഇതിനിടെ കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങൾ പൂർണ്ണമായും അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ രോഗബാധ വർധിക്കാൻ സാധ്യതയുണ്ടെന്നും ഇതിനെ നേരിടാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അത്തരമൊരു അവസ്ഥയിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ഇരട്ടിയോളമായി. അതിനാൽ വരും ദിവസസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന വർധനവിനെ നേരിടാൻ നാം തയ്യാറായിരിക്കണം. ഒരു രാജ്യമെന്ന് നിലയ്ക്ക് ഒന്നിച്ച് നിൽക്കാനും ശക്തരാവാനുമുള്ള സമയമാണ് ഇത്. എല്ലാവരും പരസ്പരം പിന്തുണയ്ക്കണം.- കെജ്രിവാൾ ട്വീറ്റ് ചെയ്തു.

കൊവിഡ് 19 മുൻകരുതലിന്റെ ഭാഗമായി കർശന നിയന്ത്രണിത്തിലേക്കാണ് രാജ്യം കടക്കുന്നത്. ട്രെയിൻ സർവ്വീസുകൾ പൂർണ്ണമായും നിർത്തിവക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്‌ച്ച വരെയാണ് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയത്. അവശ്യ സർവ്വീസുകൾ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. ഈമാസം 31വരെ എല്ലാ പാസഞ്ചർ ട്രെയിനുകളും നിർത്തി വച്ചു. സബർബൻ ട്രെയിനുകളും നിർത്തി.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് പ്രതീക്ഷിച്ചതിലും വലിയ തോതിലുള്ള പിന്തുണയാണ് ജനങ്ങൾ നൽകിയത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി കേരളത്തിലെ ഇടത് പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു എങ്കിലും കർഫ്യൂവിന് പൂർണ പിന്തുണ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കേരളവും അക്ഷരാർത്ഥത്തിൽ നിശ്ചലമായി. മാരക വൈറസിനെ ചെറുത്ത് തോൽപ്പിക്കാനും സാമൂഹിക വ്യാപനം തടയാനും ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് ഒതുങ്ങാൻ മാനസികമായി തയ്യാറെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP