Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ്‌ക് ധരിച്ചു പ്രതിരോധം തീർക്കുകയാണ് കോവിഡ് ഭീഷണിയിൽ ചെയ്യാവുന്ന കാര്യം... ശ്രീറാം ആണെങ്കിൽ മാസ്‌ക് ധരിച്ചു കുറ്റകൃത്യത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പ്രഗത്ഭൻ! ആരോഗ്യവകുപ്പിനെ ഒന്നടങ്കം നോക്കുകുത്തിയാക്കി രക്ഷപ്പെട്ട വിരുതനായതുകൊണ്ട് ഇനി പേടിക്കാനില്ല: സിഎം സാർ.... ബഷീറിന്റെ ആത്മാവ് അങ്ങയോടു പൊറുക്കട്ടെ: വൈറലായി യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്; കോവിഡിനിടയിലെ ഹീനകൃത്യം ചർച്ചയാക്കി വിദ്യാ ബാലകൃഷ്ണൻ

മാസ്‌ക് ധരിച്ചു പ്രതിരോധം തീർക്കുകയാണ് കോവിഡ് ഭീഷണിയിൽ ചെയ്യാവുന്ന കാര്യം... ശ്രീറാം ആണെങ്കിൽ മാസ്‌ക് ധരിച്ചു കുറ്റകൃത്യത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പ്രഗത്ഭൻ! ആരോഗ്യവകുപ്പിനെ ഒന്നടങ്കം നോക്കുകുത്തിയാക്കി രക്ഷപ്പെട്ട വിരുതനായതുകൊണ്ട് ഇനി പേടിക്കാനില്ല: സിഎം സാർ.... ബഷീറിന്റെ ആത്മാവ് അങ്ങയോടു പൊറുക്കട്ടെ: വൈറലായി യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്; കോവിഡിനിടയിലെ ഹീനകൃത്യം ചർച്ചയാക്കി വിദ്യാ ബാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ ബഷീർ കൊല്ലപ്പെടുമ്പോൾ പ്രതിസ്ഥാനത്ത് ആയതാണ് ശ്രീറാം വെങ്കിട്ടരാൻ. കുറ്റകൃത്യം ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. കോടതിയിൽ കുറ്റപത്രവും നൽകി.

എന്നാൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളെ തള്ളി കളഞ്ഞ് മറ്റൊരു കള്ളം കൂടി ചീഫ് സെക്രട്ടറിക്ക് മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരൻ. വഫാ ഫിറോസ് അല്ല കാറോടിച്ചത് എന്നതിന് വ്യക്തമായ തെളിവുമുണ്ട്. എന്നിട്ടും ഈ ഉദ്യോഗസ്ഥനെ ആരോഗ്യ വകുപ്പിലേക്ക് തിരിച്ചെടുക്കുകയാണ് സർക്കാർ.

അതും കൊറോണയുടെ സ്‌പെഷ്യൽ ഓഫീസറായി. കൊറോണയെ കാറിടിച്ച് കൊല്ലാനാണോ നിയമനം എന്ന ട്രോളുകൾ സജീവമാണ്. ഇതിനിടെയിൽ ഏറ്റവും ശ്രദ്ധേയമായി മാറുകയാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കൂടിയായ വിദ്യാ ബാലകൃഷ്ണന്റെ പോസ്റ്റ്.

കോവിഡ് ഭീതിയിൽ എല്ലാരും വീട്ടിനുള്ളിൽ ജനത കർഫ്യു നടത്തുമ്പോൾ, മുഖ്യമന്ത്രി വീട്ടിലിരുന്നു ചെയ്യുന്നത് ഏറ്റവും ജനവിരുദ്ധമായ പണിയെന്ന് വിദ്യാ ബാലകൃഷ്ണൻ വിമർശിക്കുന്നു. കോവിഡ് കാലത്തു സ്രവം പരിശോധിച്ചു രോഗം കണ്ടെത്തുകയാണ് പ്രധാനം. അക്കാര്യത്തിലും വിരുതനാണ് കക്ഷി. സ്വന്തം രക്തസാമ്പിൾ പരിശോധനക്ക് കൊടുക്കാതെയും രക്തത്തിൽ കലർന്ന മദ്യം ഒളിച്ചുവെച്ചും നല്ല പരിചയമുണ്ട് ശ്രീറാമിന്..-

ഇങ്ങനെ ഈ തീരുമാനത്തെ എല്ലാ അർത്ഥത്തിലും പരിഹസിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ്. ഇതോടെ ശ്രീറാമിന്റെ പുനർ നിയമനം യൂത്ത് കോൺഗ്രസ് ചർച്ചയാക്കുമെന്ന സൂചനയാണ് കിട്ടുന്നത്.

വിദ്യാ ബാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇങ്ങനെയും ഒരു മുഖ്യൻ.
കോവിഡിനിടയിലും പുട്ട് കച്ചവടം.

കോവിഡ് ഭീതിയിൽ എല്ലാരും വീട്ടിനുള്ളിൽ ജനത കർഫ്യു നടത്തുമ്പോൾ, മുഖ്യമന്ത്രി വീട്ടിലിരുന്നു ചെയ്യുന്നത് ഏറ്റവും ജനവിരുദ്ധമായ പണി..

കോവിഡ് ഏകോപനച്ചുമതല
സസ്പെൻഷൻ പിൻവലിച്ചു ശ്രീറാം വെങ്കിട്ട രാമനെ തന്നെ ഏൽപ്പിച്ചത് എന്തുകൊണ്ടും ഉചിതമായ തീരുമാനം

1.മാസ്‌ക് ധരിച്ചു പ്രതിരോധം തീർക്കുകയാണ് കോവിഡ് ഭീഷണിയിൽ ചെയ്യാവുന്ന കാര്യം. ശ്രീറാം ആണെങ്കിൽ മാസ്‌ക് ധരിച്ചു കുറ്റകൃത്യത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പ്രഗത്ഭൻ!

2.അദ്ദേഹത്തിനെ ആരോഗ്യവകുപ്പ് തന്നെ ഏൽപ്പിച്ചതും നന്നായി.
ആരോഗ്യവകുപ്പിനെ ഒന്നടങ്കം നോക്കുകുത്തിയാക്കി രക്ഷപ്പെട്ട വിരുതനായതുകൊണ്ട് അക്കാര്യത്തിലും ഇനി പേടിക്കാനില്ല.

3. കോവിഡ് കാലത്തു സ്രവം പരിശോധിച്ചു രോഗം കണ്ടെത്തുകയാണ് പ്രധാനം. അക്കാര്യത്തിലും വിരുതനാണ് കക്ഷി. സ്വന്തം രക്തസാമ്പിൾ പരിശോധനക്ക് കൊടുക്കാതെയും രക്തത്തിൽ കലർന്ന മദ്യം ഒളിച്ചുവെച്ചും നല്ല പരിചയമുണ്ട് ശ്രീറാമിന്..

എങ്ങിനെ വിശ്വസിക്കും CM സാർ അങ്ങയെ ഈ കൊച്ചു കേരളം..ബഷീറിന്റെ ആത്മാവ് അങ്ങയോടു പൊറുക്കട്ടെ..ഒരു മാധ്യമപ്രവർത്തകനെ എന്തിനൊക്കെയോ വേണ്ടി കൊന്നുതള്ളിയ വ്യക്തിയെ ഇങ്ങനെ ഇരുട്ടിന്റ മറവിൽ രക്ഷിച്ചെടുക്കണമായിരുന്നോ പിണറായി ????

ഈ കോവിഡ് കാലത്തുതന്നെ ഈ ഹീനകൃത്യം വേണമായിരുന്നോ.??

മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തത് ചർച്ചയായത് ഇന്നാണ്. ആരോഗ്യവകുപ്പിലാണ് നിയമനം. പത്രപ്രവർത്തക യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ശ്രീറാമിന്റെ സസ്പെൻഷൻ നീട്ടിയാൽ ബാധ്യതയാകുമെന്നും കോടതിയിൽനിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവർത്തക യൂണിയനുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.

കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. ജനുവരിയിൽ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു ഇതിന് ശേഷമാണ് പത്രപ്രവർത്തക യൂണിയനുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ശ്രീറാമിനെ തിരിച്ചെടുത്തത്. 2019 ഓഗസ്റ്റ് മൂന്നിന് അർധരാത്രിയാണ് ശ്രീറാം ഓടിച്ച അമിത വേഗതയിലെത്തിയ കാറിടിച്ച് കെഎം ബഷീർ കൊല്ലപ്പെട്ടത്.

ശ്രീറാമിനെതിരെ തെളിവില്ലെന്നാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട്. കോടതി വിധി വരുന്നവരെ പുറത്ത് നിർത്തേണ്ടെന്ന് സർക്കാർ അറിയിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചതായും സൂചനയുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമന്റെ സേവനം ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു. ശ്രീറാമിന്റെ സസ്‌പെൻഷൻ കാലാവധി സംസ്ഥാന സർക്കാർ നേരത്തെ നീട്ടിയിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമൻ സെൻട്രൽ അഡിമിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. സർവീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐഎഎസുകാരും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയത്.

ശ്രീറാം മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് ബഷീറിന്റെ മരണത്തിൽ എത്തിയ അപകട കാരണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. ശ്രീറാം വെങ്കിട്ടരാമൻ കേസിലെ ഒന്നാം പ്രതിയാണ്. കാറിന്റെ ഉടമയും അപകട സമയത്ത് കൂടെ സഞ്ചരിക്കുകയും ചെയ്ത വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP