Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂളിൽ തുടങ്ങിയ ഇഷ്ടം; പ്ലസ് ടുവിൽ എല്ലാം വീട്ടിൽ അറിഞ്ഞു; ഈഴവനായ കളിക്കൂട്ടുകാരനെ പങ്കാളിയാക്കാൻ അനുവദിക്കില്ലെന്ന വീട്ടുകാരുടെ നിലപാട് മനസ്സിനെ നീറ്റി; ആന്ധ്രയിൽ നേഴ്‌സിംഗിന് മകളെ അയച്ചതും പ്രണയം പൊളിക്കാൻ; ഒരിക്കലും വീട്ടുകാർ വിവാഹത്തെ അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ അത്താഴം കഴിച്ച് മെറിൻ എടുത്ത തീരുമാനത്തിനൊപ്പം കൊന്ത ധരിച്ച് അരവിന്ദും; യാക്കോബയക്കാരിയും കാമുകനും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കൊക്കയിലേക്ക് ഒരുമിച്ച് ചാടി; തട്ടക്കുഴയെ കരിയിപ്പിച്ച് മെറിനും അരവിന്ദും

സ്‌കൂളിൽ തുടങ്ങിയ ഇഷ്ടം; പ്ലസ് ടുവിൽ എല്ലാം വീട്ടിൽ അറിഞ്ഞു; ഈഴവനായ കളിക്കൂട്ടുകാരനെ പങ്കാളിയാക്കാൻ അനുവദിക്കില്ലെന്ന വീട്ടുകാരുടെ നിലപാട് മനസ്സിനെ നീറ്റി; ആന്ധ്രയിൽ നേഴ്‌സിംഗിന് മകളെ അയച്ചതും പ്രണയം പൊളിക്കാൻ; ഒരിക്കലും വീട്ടുകാർ വിവാഹത്തെ അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ അത്താഴം കഴിച്ച് മെറിൻ എടുത്ത തീരുമാനത്തിനൊപ്പം കൊന്ത ധരിച്ച് അരവിന്ദും; യാക്കോബയക്കാരിയും കാമുകനും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കൊക്കയിലേക്ക് ഒരുമിച്ച് ചാടി; തട്ടക്കുഴയെ കരിയിപ്പിച്ച് മെറിനും അരവിന്ദും

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ചുരിദാർ ഷാൾ ഉപയോഗിച്ചു ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി 250 അടിതാഴ്ചയിലേക്ക് അവർ ഒരുമിച്ച് ചാടിയത് മതത്തിന്റെ വേലിക്കെട്ടുകൾ പ്രണയത്തിന് തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ. എന്തുവന്നാലും മനസ്സിലെ ഇഷ്ടത്തെ അംഗീകരിക്കാത്ത വീട്ടുകാർക്ക് ഉള്ള മറുപടിയായിരുന്നു ഈ പ്രണയിതാക്കളുടെ ആത്മഹത്യ. ജാതി പ്രശ്നത്തിന്റെ പേരിൽ ഒരുമിച്ച് ജീവിക്കാൻ അവസരമില്ലന്ന തിരിച്ചറിവിലാണ് 18-കാരായ കമിതാക്കൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വിലയിരുത്തലും.

തട്ടക്കുഴ കൂറുമുള്ളാനിയിൽ ജിനുവിന്റെ മകൻ അരവിന്ദ്(18), മുളപ്പുറം കൂനംമാനയിൽ രാജുവിന്റെ മെറിൻ(18) എന്നിവരെയാണ് ഇരുകല്ലിന്മുടിയിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. അരവിന്ദ് തൊടുപുഴയിലെ സ്വകാര്യ കോളജിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയും മെറിൻ ആന്ധ്രയിൽ നഴ്സിങ് വിദ്യാർത്ഥിനിയുമായിരുന്നു.തട്ടക്കുഴ ഗവൺമെന്റ് ഹയർസൈക്കന്ററി സ്‌കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഇരുവരും തമ്മിൽ ചങ്ങാത്തത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പ്ലസ്സടുവിലെത്തിയപ്പോഴേയ്ക്കും മെറിന്റെ വീട്ടുകാർക്ക് അരവിന്ദനുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അരവിന്ദൻ ഹിന്ദു ഈഴവസമുദായംഗവും മെറിൻ ക്രിസ്റ്റ്യൻ യാക്കോബായ കുടുംബത്തിലെ അംഗവുമായിരുന്നു. അതുകൊണ്ട് തന്നെ മെറിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നെന്നും ഈ ബന്ധത്തിൽ നിന്നും പിൻതിരിപ്പിക്കാൻ ലക്ഷ്യമിട്ട് പെൺകുട്ടിയെ വീട്ടുകാർ ആന്ധ്രയിൽ നേഴ്സിംഗിന് ചേർക്കുകയായിരുന്നെന്നുമാണ് കരിമണ്ണൂർ പൊലീസിന്റെ പ്രാഥമിക തെളിവലെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

വിവാഹക്കാര്യം വിട്ടിൽ ചർച്ചയായപ്പോൾ മെറിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരിക്കാമെന്നും ഒരിക്കലും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഇരുവരും ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരിക്കാമെന്നുമാണ് അരവിന്ദന്റെ ബന്ധുക്കളുടെ അനുമാനം. ഇരുവരും കഴുത്തിൽ കൊന്ത ധരിച്ചാണ് ആത്മഹത്യചെയ്തതെന്നും മെറിന്റെ തീരുമാനത്തോട് അരവിന്ദ് പൂർണ്ണമായി യോജിച്ചിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നതെന്നും ഇവർ അറിയിച്ചു.

രാത്രി കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നെന്നും ഈ സമയത്തൊന്നും മെറിൻ യാതൊരുഭാവഭേതവും പ്രകടിപ്പിച്ചിരുന്നില്ലന്നുമാണ് വീട്ടുകാർ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്. നല്ലതുമാത്രമെ മെറിനെക്കുറിച്ചും അരവിന്ദിനെക്കുറിച്ചും നാട്ടുകാർക്ക് പറയാനുള്ളു. ഇരുവരുടെയും വിയോഗം നാട്ടുകാരെ ഏറെ വേദനിയ്‌പ്പിക്കുന്നുണ്ട്. ഇരു കുടുംബങ്ങളുടെയും പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്. നാട്ടുകാരുമായി ഈ രണ്ടു കുടംബങ്ങളും നല്ല സൗഹൃദത്തിലാണ് കഴിഞ്ഞുവന്നിരുന്നത്.

ഒരാഴ്ച മുമ്പാണ് മെറിൻ വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രി 11 മുതൽ മെറിനെ കാണാതായതായി കാണിച്ചു വീട്ടുകാർ ഇന്നലെ രാവിലെ കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ അരവിന്ദിന്റെ ബൈക്ക് ഇരുകല്ലിന്മുടിയുടെ സമീപം പാർക്ക് ചെയ്തിരിക്കുന്നതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് പൊലീസുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ മലയുടെ താഴ്ഭാഗത്തു കണ്ടെത്തിയത്.

250 അടി താഴ്ചയിലേക്കാണ് ഇരുവരും വീണത്. ചുരിദാർ ഷാൾ ഉപയോഗിച്ചു രണ്ടു പേരുടെയും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇന്നലെ പുലർച്ചെയായായിരിക്കാം ഇരുവരും അത്മഹത്യചെയ്യാൻ ലക്ഷ്യമിട്ട് മലമുകളിൽ നിന്നും താഴേയ്ക്ക് ചാടിയതെന്നാണ് പൊലീസിന്റെ നിഗമനം.കരിമണ്ണൂർ പൊലീസും തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP