Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് വിദേശത്ത് നിന്നെത്തി നാട്ടിൽ കറങ്ങി നടന്ന ഒൻപത് പേർക്കെതിരെ കേസ്; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞും അസഭ്യം പറച്ചിൽ; ഒൻപത് പേരേയും വീട്ട് നിരീക്ഷണത്തിലാക്കി; കൊല്ലത്ത് കർഫ്യു പൂർണം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വിദേശത്തുനിന്നെത്തി നാട്ടിൽ കറങ്ങി നടന്ന ഒമ്പതുപേർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരാണ് ഊരുചുറ്റാനിറങ്ങിയത്.

ഇവരോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. വീട്ടിലിരിക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കി.

അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും ജനത കർഫ്യൂ ആചരിക്കുകയാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ജാഗ്രതയിലാണ് കർഫ്യു കടന്നു പോകുന്നത്. നാട്ടിലെത്തിയ പ്രവാസികളും നിരീക്ഷണത്തിലുണ്ട്. കരുനാഗപ്പള്ളിയിൽ ക്ഷേത്രങ്ങൾ അടക്കം അടച്ചിട്ടാണ് കർഫ്യു നടക്കുന്നത്. അമൃതാനന്ദമയി മഠത്തിലും ജനകീയ കർഫ്യു മാതൃകയായി.വള്ളിക്കാവ് പരിസരം പൂർണമായി നിശ്ചലമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP