Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറോട്ട വിദഗ്ധൻ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും സർക്കാർ സർവീസിലേക്ക് വരാൻ അരങ്ങൊരുങ്ങി! കൊറോണയെ നേരിടാൻ ഡോക്ടറുടെ സേവനം അനിവാര്യമാണെന്നും ഇയാൾക്ക് ഹാർവാഡിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ഡിഗ്രിയുണ്ടെന്നും പറഞ്ഞ് കൊറോണക്കാലത്തെ പുതിയതരം വൈറസിന്റെ നുഴഞ്ഞുകയറ്റമെന്ന് ജാവേദ് പർവ്വേശ്; മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കും; നിയമനം ആരോഗ്യ വകുപ്പിൽ; തീരുമാനം വിവാദത്തിലേക്ക്

കാറോട്ട വിദഗ്ധൻ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും സർക്കാർ സർവീസിലേക്ക് വരാൻ അരങ്ങൊരുങ്ങി! കൊറോണയെ നേരിടാൻ ഡോക്ടറുടെ സേവനം അനിവാര്യമാണെന്നും ഇയാൾക്ക് ഹാർവാഡിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ഡിഗ്രിയുണ്ടെന്നും പറഞ്ഞ് കൊറോണക്കാലത്തെ പുതിയതരം വൈറസിന്റെ നുഴഞ്ഞുകയറ്റമെന്ന് ജാവേദ് പർവ്വേശ്; മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കും; നിയമനം ആരോഗ്യ വകുപ്പിൽ; തീരുമാനം വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് മരിച്ച കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സർവീസിൽ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ചുമതലയാണ് ഡോക്ടർ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് നൽകിയിരിക്കുന്നത്. ഉത്തരവിറങ്ങിയതായും സൂചനയുണ്ട്.

മനസിലാക്കിയിടത്തോളം കാറോട്ട വിദഗ്ധൻ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും സർക്കാർ സർവീസിലേക്ക് വരാൻ അരങ്ങൊരുങ്ങിയിരിക്കുന്നുവെന്ന് നേരത്തെ മനോരമ ലേഖകനായ ജാവേദ് പർവേശ് പോസ്റ്റിട്ടിരുന്നു. കൊറോണയെ നേരിടാൻ ഡോ.ശ്രീറാമിന്റെ സേവനം അനിവാര്യമാണെന്നും ഇയാൾക്ക് ഹാർവാഡിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ഡിഗ്രിയുണ്ടെന്നും പറഞ്ഞാണ് കൊറോണക്കാലത്തെ പുതിയതരം വൈറസിന്റെ നുഴഞ്ഞുകയറ്റമെന്നായിരുന്നു ജാവേജിന്റെ പോസ്റ്റ്. പന്ത് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോർട്ടിലാണെന്നും ജാവേദ് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് നിയമന വാർത്തയ്ക്ക് സ്ഥിരീകരണം നൽകുന്ന തരത്തിൽ റിപ്പോർട്ടുകളെത്തുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ചീഫ് സെക്രട്ടറി ടോം ജോസ് നിയമനം നൽകുന്നതിനെ അനുകൂലിക്കുകായണ്.

പത്രപ്രവർത്തക യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്. ശ്രീറാമിന്റെ സസ്പെൻഷൻ നീട്ടിയാൽ ബാധ്യതയാകുമെന്നും കോടതിയിൽനിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നു പത്രപ്രവർത്തക യൂണിയനുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം എന്നാണ് സൂചന. എന്നാൽ ഇത് പത്രപ്രവർത്തക യൂണിയന് സ്ഥിരീകരിക്കുന്നുമില്ല. കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്.

കൊവിഡ് 19 സ്‌പെഷ്യൽ ഓഫീസറായാണ് തിരിച്ചെടുക്കുന്നതെന്നാണ് വിവരം. വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശ്രീറാം കുറ്റക്കാരനെന്ന് പറയുന്നില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. കെഎം ബഷീറ് കാർ ഇടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ചയ് ഗാർഗ് ഐ എ എസിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നിയമനം. കൂടുതൽ അന്വേഷണം, നടത്താനും കോടതി വിധിയുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് സർക്കാർ തീരുമാനമെന്നും പറയുന്നു. 

ഓഗസ്റ്റ് മൂന്നിനു രാത്രി 12.55 നാണ് ബഷീർ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സർവേ ഡയറക്ടറായിരുന്നു. സർക്കാരിന് 6 മാസം വരെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ട്. അതിനുശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാം. അപകടം നടക്കുമ്പോൾ താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാർ ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം. അപകട സമയത്തു താൻ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തിൽ അദ്ദേഹം നിഷേധിച്ചു. ഇത് മുഖവിലയ്‌ക്കെടുത്താണ് നിയമനം. ക്രൈംബ്രാഞ്ച് കേസിൽ ശ്രീറാമിനെ കുറ്റക്കാരനായി കണ്ട് കുറ്റപത്രം കോടതിയിൽ നൽകിയിരുന്നു.

മനഃപൂർവമല്ലാത്ത അപകടമാണു സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ ശ്രീറാം അറിയിച്ചിരുന്നു. എന്നാൽ ശ്രീറാമാണ് വാഹനം ഓടിച്ചതിന് വഫയുടെ മൊഴിയുണ്ട്. ദൃക്സാക്ഷികളും അങ്ങനെയാണ് പറയുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം രഹസ്യമാക്കി ശ്രീറാമിനെ രക്ഷിക്കാനയിരുന്നു പൊലീസ് ആദ്യം ശ്രമിച്ചത്. വിവാദമായപ്പോൾ കുറ്റപത്രം നൽകി. ആറു മാസത്തിൽ കൂടുതൽ സസ്പെന്റ് ചെയ്താൽ നിയമ ലംഘനം ആവുമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കൊല്ലപ്പെടുന്നത്. അന്നു സർവ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സർക്കാർ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP