Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്-19 രണ്ട് മാസം കൊണ്ട് ലോകം മാറിയതെങ്ങനെ...? ഇനി ലോകത്തിന്റെ ഗതി എങ്ങോട്ട്..? ഒരു രോഗം ലോകത്തെ മാറ്റി മറിച്ചതിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളറിയാം

കോവിഡ്-19 രണ്ട് മാസം കൊണ്ട് ലോകം മാറിയതെങ്ങനെ...? ഇനി ലോകത്തിന്റെ ഗതി എങ്ങോട്ട്..? ഒരു രോഗം ലോകത്തെ മാറ്റി മറിച്ചതിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളറിയാം

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ ഡിസംബറിൽ ചൈനയിൽ വുഹാനിൽ നിന്നും ആരംഭിച്ച കൊറോണ അഥവാ കോവിഡ്-19 എന്ന മഹാരോഗം ഇന്ന് ഏതാണ്ട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ലോകമെമ്പാടുമായി 3,08,245 പേരെ ബാധിക്കുകയും 13,068 പേരുടെ ജീവനെടുക്കുകയും ചെയ്തിരിക്കുകയാണ്. മിക്ക വ്യാപാര വ്യവസായ പ്രവർത്തനങ്ങളും കോവിഡ് ഭീഷണി കാരണം നിർത്തി വയ്ക്കേണ്ടി വന്നതിനാൽ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയുമാണ്.

ചുരുങ്ങിയത് രണ്ട് മാസങ്ങൾ കൊണ്ടാണ് കോവിഡ്-19 ലോകത്തെ ഈ വിധത്തിൽ മാറ്റി മറിച്ചിരിക്കുന്നതെന്നതാണ് പ്രാധാന്യമർഹിക്കുന്നത്. ഇപ്പോഴും രോഗത്തെ പിടിച്ച് കെട്ടാൻ സാധിക്കാത്തതിനാൽ ഇനി ലോകത്തിന്റെ ഗതി എങ്ങോട്ടാണെന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഉയരുന്നുണ്ട്. ഒരു രോഗം ലോകത്തെ മാറ്റി മറിച്ച ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ പരിശോധിക്കുകയാണിവിടെ.

2008ൽ ആവിർഭവിച്ച സാർസ്-കോവ്-2 എന്ന വൈറസാണ് 12 വർഷങ്ങൾക്കിപ്പുറം മനുഷ്യരാശിക്ക് കടുത്ത നാശം വിതച്ച് കൊണ്ടിരിക്കുന്ന കോവിഡ്-19ന് കാരണമായിത്തീർന്നിരിക്കുന്നത്. എത്രയൊക്കെ നാശം വിതച്ചാലും കോവിഡിനെ അവസാനം പിടിച്ച് കെട്ടാൻ സാധിക്കുമെന്ന് തന്നൊണ് ശാസ്ത്രം ഉറച്ച് വിശ്വസിക്കുന്നത്. ഇതിനായി വിവിധ തലങ്ങളിലുള്ള തിരക്കിട്ടതും സമഗ്രവുമായ ഗവേഷണങ്ങൾ വിവിധ രാജ്യങ്ങളിൽ സത്വരം പുരോഗതിക്കുന്നുമുണ്ട്. കോവിഡ് 19നെ പാൻഡെമിക് ആയി പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന , തങ്ങൾക്ക് ഇതിനെ പിടിച്ച് കെട്ടാൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

ഇത്തരത്തിലൊരു ദുരന്തം ഇനി ലോകത്തിനുണ്ടാവരുതെന്നുറപ്പിക്കാനുള്ള നീക്കങ്ങളും ലോകാരോഗ്യ സംഘടന ആരംഭിച്ചിട്ടുണ്ട്. കോവിഡിനെ പിടിച്ച് കെട്ടിയാലും വരാനിരിക്കുന്ന നിരവധി വർഷങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരിക്കും ലോകത്തെ ബാധിക്കാൻ പോകുന്നതെന്ന് വിവിധ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നുണ്ട്. കൊറോണ ആദ്യം ബാധിച്ച ചൈനയ്ക്കുണ്ടായ സാമ്പത്തിക തകർച്ച ഇതിനുള്ള ഉദാഹരണമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. ചൈനയുടെ മാനുഫാക്ചറിങ്, സർവീസ് സെക്ടറുകളിൽ ഫെബ്രുവരിയിൽ റെക്കോർഡ് ഇടിവുണ്ടായിട്ടുണ്ട്.

അതു പോലെ ഓട്ടോമൊബൈൽ വിൽപനയിൽ 80 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ഇതിന് പുറമെ രാജ്യത്തെ സാമ്പത്തികപ്രവർത്തനങ്ങളെല്ലാം കുത്തനെ ഇടിഞ്ഞുവെന്നും അതിൽ നിന്നും കരകയറാൻ ചൈനക്ക് ഏറെ സമയം വേണ്ടി വരുമെന്നും കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തിൽ ചൈനയിലുണ്ടായ സാമ്പത്തിക തിരിച്ചടി ലോകത്തെയാകമാനം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചൈനയേക്കാൾ കൊറോണ താണ്ഡവമാടിയ ഇറ്റലിയിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്നും പ്രവചനമുണ്ട്.ഇത്തരത്തിൽ കൊറോണ നാശം വിതച്ച എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക ആഘാതം ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സാമ്പത്തിക പ്രതിസന്ധിക്കായിരിക്കും വരും വർഷങ്ങളിൽ വഴിയൊരുക്കുകയെന്നും മുന്നറിയിപ്പുണ്ട്..

അതു പോലെ തന്നെ വികസിത രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന നിർണായകമായ ചോദ്യവും കോവിഡ് 19 ഉയർത്തുന്നുണ്ട്. അതിനാൽ ലോകമാകമാനമുള്ള രാജ്യങ്ങൾ ആരോഗ്യ സംവിധാനങ്ങൾക്കും ഗവേഷണങ്ങൾക്കും വർധിച്ച മുൻഗണനയേകണമെന്നും ഇല്ലെങ്കിൽ നാളിതുവരെ മനുഷ്യരാശി ആർജിച്ചെടുത്ത എല്ലാ പുരോഗതികളും ഏതെങ്കിലും ഒരു ശക്തമായ വൈറസിന് മുന്നിൽ അടിയറവ് വയ്ക്കാനുള്ളതേയുള്ളുവെന്നുമുള്ള അനിശ്ചിത ബോധം ലോകജനതയിലുണ്ടാക്കാനും കോവിഡ് 19ന് ഈ രണ്ട് മാസം കൊണ്ട് സാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP