Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊൽകൊത്തയിലെ നാല് കൊറോണാ ബാധിതരിൽ മൂന്ന് പേർ യു കെയിൽ നിന്നെത്തിയവർ; ഒരിടത്തും യാത്രചെയ്യുകയോ ആരുമായും സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത 57 കാരന് എങ്ങനെ രോഗബാധയുണ്ടായി എന്ന് തിരക്കി പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ്; കൊറോണാ പേടിയിൽ ജയിലിൽ ലഹളക്കിറങ്ങിയ തടവുകാർക്ക് നേരെ വെടിവെപ്പ്; 7.85 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് മമതാ ബാനർജി; അനന്തമജ്ഞാതമവർണ്ണനീയം കൊറോണയുടെ മാർഗ്ഗം!

കൊൽകൊത്തയിലെ നാല് കൊറോണാ ബാധിതരിൽ മൂന്ന് പേർ യു കെയിൽ നിന്നെത്തിയവർ; ഒരിടത്തും യാത്രചെയ്യുകയോ ആരുമായും സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത 57 കാരന് എങ്ങനെ രോഗബാധയുണ്ടായി എന്ന് തിരക്കി പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ്; കൊറോണാ പേടിയിൽ ജയിലിൽ ലഹളക്കിറങ്ങിയ തടവുകാർക്ക് നേരെ വെടിവെപ്പ്; 7.85 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് മമതാ ബാനർജി; അനന്തമജ്ഞാതമവർണ്ണനീയം കൊറോണയുടെ മാർഗ്ഗം!

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൊറോണയുടെ സഞ്ചാരവഴികളിൽ നമുക്ക് അറിയാത്തതായി ഇനിയും പലതുമുണ്ടോ? അത്തരം ഒരു സംശയം ആരുടേയും മനസ്സിലുയർത്തുന്ന ഒരു വാർത്തയാണ് പശ്ചിമബംഗാളിൽ നിന്നുമെത്തുന്നത്. വിദേശ സഞ്ചാരത്തിനു പോവുകയോ, വിദേശത്തുനിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത ഒരു 57 കാരന് കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെ കൊൽക്കൊത്തയിൽ ഇത് വരെ കൊറോണാ ബാധിതരുടെ എണ്ണം 4 ആയി ഉയർന്നു. ഇതിൽ ബാക്കി മൂന്നുപേരും യു കെ യിൽ നിന്നെത്തിയവരാണ്.

ഇതിനിടയിൽ കൊൽക്കൊത്തയിലെ ഡം ഡം സെൻട്രൽ ജയിലിൽ ഇന്നലെ നടന്ന ലഹളയിൽ ഒരാൾ കൊല്ലപ്പെട്ടു. കൊറോണാ ബാധയെ ചെറുക്കുന്നതിന്റെ ഭാഗമായി, ജെയിലിൽ സന്ദർശകരെത്തുന്നത് നിരോധിച്ചതാണ് ഇത്തരത്തിലൊരു ലഹള പൊട്ടിപ്പുറപ്പെടുന്നതിനു കാരണമായി പറയുന്നത്. അതേസമയം, 2 രൂപക്ക് ഒരു കിലൊ അരിയും 3 രൂപയ്ക്ക് ഒരു കിലോ ഗോതമ്പും എന്ന പദ്ധതിയിൽ ഉൾപ്പെട്ട ഏകദേശം 7.85 കോടി ജനങ്ങൾക്ക് പരമാവധി 5 കിലോവരെ സൗജന്യമായി നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാഗികമായി വർക്ക് ഫ്രം ഹോം നിർബന്ധിതമാക്കുമെന്നും അവർ പറഞ്ഞു.

അനന്തമജ്ഞാതമവർണ്ണനീയം കൊറോണയുടെ മാർഗ്ഗം

രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ്19 പടരുന്നത്. രോഗബാധിതരുമായി ഇടപഴകുകയോ അവർ സന്ദർശിച്ച സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയോ ചെയ്തവരിലേക്കാണ് കൊറോണ കടന്നു ചെല്ലുക. ഇതായിരുന്നു ഇന്നുവരെയുള്ള സങ്കല്പം. സെൽഫ് ഐസൊലേഷനും ക്വാറന്റൈനുമൊക്കെ ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധമാർഗ്ഗങ്ങളായി സ്വീകരിച്ചതും നിർദ്ദേശിക്കപ്പെട്ടതും.

ഈ ധാരണയെ അടപടലം മാറ്റിമറിക്കുന്ന ഒരു സംഭവമാണ് ഇന്നലെ കൊൽക്കൊത്തയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ രോഗം സ്ഥിരീകരിച്ച നാലുപേരിൽ മൂന്നു പേർ യു കെ യിൽ നിന്നെത്തിയവരാണ് എന്നാൽ നാലാമനായ 57 കാരൻ വിദേശയാത്ര നടത്തുകയോ, രോഗബാധിത സ്ഥലങ്ങൾ സന്ദർശിച്ചവരുമായി അടുത്ത് ഇടപഴകുകയോ സമ്പർക്കത്തിൽ വരികയോ ചെയ്തിട്ടില്ല എന്നതാണ് പശ്ചിമബംഗാൾ ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. കൊറോണക്ക് സഞ്ചരിക്കാൻ ഇനിയും നമ്മൾ അറിയാത്ത മറ്റുവഴികൾ ഉണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെങ്കിൽ ഭാവിയിൽ കാര്യങ്ങൾ കൂടുതൽ ഭീകരമാകുമെന്നതിന് സംശയമില്ല.

ജയിലിൽ കലാപം ; ഒരാൾ മരിച്ചു

പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ കാർഗൃഹമായ ഡംഡം സെൻട്രൽ ജയിലിൽ ഇന്നലെ നടന്ന കലാപത്തിൽ ഒരാൾ മരണമടഞ്ഞു. കൂർത്ത ആയുധങ്ങളും മഴുവും കല്ലുകളുമൊക്കെയായി കാവൽക്കാരെ നേരിട്ട തടവുകാരെ നിയന്ത്രിക്കാൻ അവസാനം പൊലീസുകാർക്ക് വെടിവെയ്‌ക്കേണ്ടി വന്നു. അതിലാണ് ഒരാൾ മരണമടഞ്ഞത്. ജയിലിന്റെ വിവിധ ഭാഗങ്ങൾ അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. എട്ടു മണിക്കൂർ നീണ്ടുനിന്ന ഈ കലാപത്തിനിടയിൽ പല തടവുപുള്ളികളും 20 അടി ഉയരമുള്ള മതിലും വലിയ ഗെയിറ്റും ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആർക്കും രക്ഷപ്പെടാനായില്ല.

ആയുധശേഖരവും മറ്റും സൂചിപ്പിക്കുന്നത് ഇത് കാലേകൂട്ടി ആസൂത്രണം ചെയ്ത ഒരു കലാപമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.എങ്കിലും കൊറോണാ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ചില പരിഷ്‌കാരങ്ങളാണ് ഇതിന് പെട്ടെന്നുള്ള കാരണമായത് എന്നും സംശയിക്കുന്നു. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി ജയിലിൽ സന്ദർശകരെ നിരോധിച്ചിരുന്നു. ജെയിലിൽ ഐസൊലേഷൻ സെന്ററുകൾ സജ്ജീകരിക്കുവാനായി സ്ഥലം കണ്ടെത്താൻ, പത്തു വർഷം തടവ് പൂർത്തിയാക്കിയ, നല്ല പെരുമാറ്റത്തിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയ ജീവപര്യന്തം തടവുകാർക്ക് 15 ദിവസത്തെ സ്‌പെഷ്യൽ പരോൾ അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് മറ്റു ചില തടവുകാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കൊറോണാ നിയന്ത്രണ നടപടികളുടെ ഭാഗമായി കോടതിക്കൾ അത്യാവശ്യമുള്ള കേസുകൾ മാത്രമേ പരിഗണീക്കുന്നുള്ളു. ഇത് വിചാരണയിലുള്ള തടവുപുള്ളികളുടെ കാര്യം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നുണ്ട്. ഇതും ഈ ലഹളക്ക് ഒരു കാരണമായേക്കാം എന്നാണ് കരുതുന്നത്.

7.85 കോടി ജനങ്ങൾക്ക് സൗജന്യ റേഷനുമായി മമതാ ബാനർജി

കൊറോണാ ബാധമൂലം കഷ്ടപ്പെടുന്നവർക്ക് തെല്ലൊരാശ്വാസമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പുതിയ പ്രഖ്യാപനം. ഇതുവരെ 2 രൂപയ്ക്ക് അരിയും മൂന്ന് രൂപയ്ക്ക് ഗോതമ്പും എന്ന പദ്ധതിയുടെ കീഴിലുള്ള 7.85 കോടി വരെ ഇനി ഇതുരണ്ടും പരമാവധി 5 കിലോ വരെ സൗജന്യമായി ലഭിക്കും. ഇത് സെപ്റ്റംബർ വരെ തുടരുമെന്നും അവർ വ്യക്തമാക്കി.

കൊറോണാ ബാധ തടയുന്നതിന്റെ ഭാഗമായി തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പുതിയ വർക്ക് ഷെഡ്യൂൾ തയ്യാറാക്കാൻ മമതാ ബാനർജി എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി. ഇതിനനുസരിച്ച് ഓരോ വകുപ്പിലേയും 50% ഉദ്യോഗസ്ഥരെങ്കിലും വീടുകളിൽ നിന്നും ജോലിചെയ്യണം. ഇ-ഓഫീസുകൾ ഇതിനായി തയ്യാറായതായും അവർ അറിയിച്ചു.

ഇതുവരെ 800 കിടക്കകൾ കൊറോണാ രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ടെങ്കിലും പരിശോധന കിറ്റുകൾ ആവശ്യത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ കേന്ദ്രത്തിൽ നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും അക്കാര്യം വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP