Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിയിൽ യുഎഇയിൽ യാത്രാ വിലക്ക് വന്നതോടെ കുടുങ്ങിയത് മലയാളിയായ ഇരട്ടസഹോദരങ്ങൾ: ഉറക്കം ടെർമിനലിലെ കസേരയിൽ ഇരുന്ന്; രണ്ട് ദിവസം ഭക്ഷണത്തിനുള്ള സഹായം അധികൃതർ നൽകിയെങ്കിലും ഇപ്പോൾ കയ്യൊഴിഞ്ഞു; കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളെല്ലാം താളം തെറ്റി; കൈയിലുള്ള വസ്ത്രങ്ങൽ മുഷിഞ്ഞു തുടങ്ങി; താമസത്തിനോ പുറത്തിറങ്ങാനുള്ള ട്രാൻസിസ്‌ററ് വിസയോ നൽകാതെ അധികൃതരും

കോവിഡ് ഭീതിയിൽ യുഎഇയിൽ യാത്രാ വിലക്ക് വന്നതോടെ കുടുങ്ങിയത് മലയാളിയായ ഇരട്ടസഹോദരങ്ങൾ: ഉറക്കം ടെർമിനലിലെ കസേരയിൽ ഇരുന്ന്; രണ്ട് ദിവസം ഭക്ഷണത്തിനുള്ള സഹായം അധികൃതർ നൽകിയെങ്കിലും ഇപ്പോൾ കയ്യൊഴിഞ്ഞു; കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളെല്ലാം താളം തെറ്റി; കൈയിലുള്ള വസ്ത്രങ്ങൽ മുഷിഞ്ഞു തുടങ്ങി; താമസത്തിനോ പുറത്തിറങ്ങാനുള്ള ട്രാൻസിസ്‌ററ് വിസയോ നൽകാതെ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് :  പോർച്ചുഗലിൽനിന്ന് പുറപ്പെട്ട മലയാളികളായ ഇരട്ട സഹോദരങ്ങൾ നാട്ടിലേക്ക് പോകാൻകഴിയാതെ മൂന്നുദിവസമായി ദുബായ് വിമാനത്താവളത്തിൽ. തിരുവനന്തപുരം കോവളം സ്വദേശികളായ ജാക്സൺ ആൻഡ്രൂസ്, ബെൻസൺ ആൻഡ്രൂസ് എന്നീ സഹോദരങ്ങളാണ് വ്യാഴാഴ്ച മുതൽ ദുബായ് ടെർമിനൽ മൂന്ന് വിമാനത്താവളത്തിൽ കുടുങ്ങിയത്.

ബുധനാഴ്ച പോർച്ചുഗൽ സമയം ഉച്ചയ്ക്ക് 1.35 നാണ് ഇരുവരും കയറിയ എമിറേറ്റ്സ് എയർലൈൻസ് വിമാനം (ഇ.കെ.-192) ലിസ്‌ബണിൽനിന്ന് ടേക് ഓഫ് ചെയ്തത്. ഏഴരമണിക്കൂർ യാത്രയ്ക്ക് ശേഷം അർധരാത്രി 12.50- ന് ദുബായിലെത്തി. വ്യാഴാഴ്ച രാത്രി 9.40-നുള്ള എമിറേറ്റ്സ് എയർലൈൻസ് (ഇ.കെ.-522) വിമാനത്തിലാണ് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് ജാക്സണും ബെൻസണും പോകേണ്ടിയിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ യു.എ.ഇ. യിൽ പ്രവേശനവിലക്ക് നിലവിൽ വന്നതാണ് ഇരുവർക്കും വിനയായത്. ഇരുവരേയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. അതേസമയം ഡൽഹി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ മറ്റിടങ്ങളിലേക്കുള്ള ലിസ്‌ബണിൽനിന്നുള്ള യാത്രക്കാരെ കൊണ്ടുപോയതായും അവർ പറയുന്നു. കേരളത്തിലേക്ക് തങ്ങൾ രണ്ടുപേർമാത്രമാണ് ലിസ്‌ബണിൽനിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നതെന്നും തങ്ങളെ കൊണ്ടുപോകാതിരിക്കുന്നതിന് എയർലൈൻസ് അധികൃതർ കൃത്യമായി കാരണംപറയുന്നില്ലെന്നും സഹോദരങ്ങൾ വ്യക്തമാക്കി.

വ്യാഴാഴ്ചരാത്രി മുതൽ ശനിയാഴ്ചവരെ ജാക്സണും ബെൻസണും വേണ്ടത്ര ഭക്ഷണംപോലും കഴിക്കാതെ വിമാനത്താവളത്തിൽ കഴിയുകയാണ്. ദുബായിൽ കുടുങ്ങിയ ഇരുവർക്കും ഹോട്ടൽ താമസമോ 48 മണിക്കൂർ പുറത്തിറങ്ങാനുള്ള ട്രാൻസിറ്റ് വിസയോ ലഭിക്കാത്തതാണ് കൂടുതൽ ദുരിതത്തിനിടയായതെന്ന് അയൽക്കാരനായ ദുബായിലുള്ള സാംസൺ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് നോർക്ക സിഇഒ. ഹരികൃഷ്ണൻ നമ്പൂതിരി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ എന്നിവരെല്ലാം ദുബായിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ജാക്സണും ബെൻസണും ഒരേദിവസമാണ് അജ്മാനിലെ ഒരേ കമ്പനിയിൽ ജോലിക്ക് ചേർന്നത്. കഴിഞ്ഞ ജൂണിൽ ഇരുവരും ഒരുമിച്ച് യു.എ.ഇ. വിസ റദ്ദുചെയ്ത് പോർച്ചുഗലിലേക്ക് സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് പോവുകയായിരുന്നു. ഏറെ പാടുപെട്ടാണ് ഇരുവർക്കും അവിടെ ജോലി ശരിയായത്. രണ്ടുപേരും തൊഴിൽ വിസ ഉറപ്പാക്കിയതിനുശേഷമാണ് ബുധനാഴ്ച ലിസ്‌ബണിൽനിന്ന് മടങ്ങിയത്. ഇന്ത്യയും വിമാനസർവീസുകൾ വിലക്കിയതോടെ ഇരുവരുടേയും നാട്ടിലേക്കുള്ള മടക്കം കൂടുതൽ പ്രതിസന്ധിയിലായി.

ഭക്ഷണത്തിനുള്ള കൂപ്പൺ എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ നൽകിയെങ്കിലും ഇപ്പോൾ സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് രണ്ടു നേരം ഭക്ഷണം കഴിക്കുന്നതെന്നും ഇതിന് തന്നെ വൻ തുക ചെലവായെന്നും ജാക്‌സൺ പറഞ്ഞു. യത്രക്കാർക്കുള്ള കസേരയിലിരുന്നാണ് ഉറങ്ങുന്നത്. ഇവിടുത്തെ കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളാകെ താളം തെറ്റി. കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം മുഷിഞ്ഞുതുടങ്ങി. ഇനിയും വൈകിയാൽ തങ്ങൾ ഏറെ ദുരിതത്തിലാകുമെന്നും എത്രയും പെട്ടെന്ന് തങ്ങളെ ഇന്ത്യയിലെത്തിക്കുകയോ യുഎഇയിൽ പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP