Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൂടേറിയ ആഫ്രിക്കൻ വൻകരയിലേക്ക് കൊറോണ എത്തുകയില്ലെന്ന ധാരണ അമ്പേ തെറ്റി; 54 രാജ്യങ്ങളുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 41 രാജ്യങ്ങളിലും കൊറോണയെത്തി; രോഗികളുടെ എണ്ണം ആയിരം കടന്നതോടെ സ്വയം ഒറ്റപ്പെടാൻ ഉറച്ച് ആഫ്രിക്കൻ രാജ്യങ്ങളും; നൈജീരിയ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദ് ചെയ്തപ്പോൾ റുവാൻഡയിൽ നിരോധനാജ്ഞ;ഉഗാണ്ടയും കോംഗോയും അതിർത്തികൾ അടച്ചു

ചൂടേറിയ ആഫ്രിക്കൻ വൻകരയിലേക്ക് കൊറോണ എത്തുകയില്ലെന്ന ധാരണ അമ്പേ തെറ്റി; 54 രാജ്യങ്ങളുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 41 രാജ്യങ്ങളിലും കൊറോണയെത്തി; രോഗികളുടെ എണ്ണം ആയിരം കടന്നതോടെ സ്വയം ഒറ്റപ്പെടാൻ ഉറച്ച് ആഫ്രിക്കൻ രാജ്യങ്ങളും; നൈജീരിയ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദ് ചെയ്തപ്പോൾ റുവാൻഡയിൽ നിരോധനാജ്ഞ;ഉഗാണ്ടയും കോംഗോയും അതിർത്തികൾ അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയോടൊപ്പം പടർന്നുപിടിച്ച തെറ്റിദ്ധാരണകളിൽ ഒന്നായിരുന്നു ഒരു പരിധിക്കപ്പുറം താപനില വർദ്ധിച്ചാൽ ഈ വൈറസിന് നിലനില്പില്ലെന്ന്. ഇത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് താരതമ്യേന ചൂടേറിയ ആഫ്രിക്കൻ ഭൂഖണത്തിലും കൊറൊണയുടെ തേരോട്ടം തുടരുകയാണ്. പൊതുവെ ദുർബലമായ സമ്പദ്ഘടനയും താരതമ്യേന കഴിവ് കുറഞ്ഞ ആരോഗ്യമേഖലയും ഉള്ള ആഫ്രിക്കയിൽ കൊറോണയുണ്ടാക്കുക പ്രവചനത്തിനപ്പുറത്തുള്ള നാശനഷ്ടങ്ങളായിരിക്കും. ഇത് തിരിച്ചറിഞ്ഞ് പല ആഫ്രിക്കൻ രാഷ്ട്രങ്ങളും കൊറോണാ വ്യാപനം തടയുവാനുള്ള നടപടികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

ഭൂഖണ്ഡത്തിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നൈജീരിയ ഒരു മാസത്തേക്ക് അന്താരാഷ്ട്ര വിമാനസർവീസുകൾ എല്ലാം തന്നെ നിരോധിച്ചിരിക്കുകയാണ്. റുവാൻഡയാകട്ടെ സ്വയം പ്രഖ്യാപിത ലോക്ക്ഡൗൺ വഴിയാണ് കൊറോണയെ നേരിടാൻ ഇറങ്ങുന്നത്. ഇന്നലെ അർദ്ധരാത്രിമുതൽക്കാണ് ഈ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങളാരും താമസസ്ഥലം വിട്ടിറങ്ങരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം വീടുകളിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ 17 പേർക്കാണ് റുവാൻഡയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ടുണീഷ്യ നേരത്തെ തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.ഇന്നലെ എരിത്രിയയിലും അംഗോളയിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 54 രാജ്യങ്ങളുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 41 രാജ്യങ്ങളിലും കൊറോണയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കോംഗോയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ബുർക്കിനോ ഫാസോയിൽ പുതിയതായി രണ്ട് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം ഒഴിച്ച് മറ്റെല്ലാത്തിനുമായി ഉഗാണ്ട അതിർത്തികൾ കൊട്ടിയടച്ചു. ഇനി ഈ അതിർത്തികളിൽ കൂടി ചരക്ക് നീക്കം മാത്രമേ ഉണ്ടാവുകയുള്ളു. വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് എത്യോപ്യയിൽ ഈ തിങ്കളാഴ്ച മുതൽ ക്വാറന്റൈൻ നിർബന്ധമാക്കും. നേരത്തെ അന്താരാഷ്ട്ര വിമാനസർവീസുകൾ നിരോധിച്ച സോമാലിയ, വിദേശങ്ങളിൽ അകപ്പെട്ട പൗരന്മാർക്ക് തിരിച്ചെത്താനായി രണ്ടു ദിവസത്തേക്ക് ഈ നിരോധനത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്.

ആഫ്രിക്കയിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളമായ ജോഹെന്നാസ് ബർഗിൽ ഇന്നലെ വിദേശികൾക്ക് വിലക്കേർപ്പെടുത്തുകയും, ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളായ എത്യോപ്യൻ എയർലൈൻസും സൗത്ത് ആഫ്രിക്കൻ എയർവേയ്സും നിരവധി സർവീസുകൾ റദ്ദാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നൈജീരിയ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നൈജീരിയയിലെ ആദ്യ രോഗബാധ തലസ്ഥാനമായ അബുജയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കുമെന്നും അധികാരികൾ അറിയിച്ചു.

അംഗോളയും വിമാന സർവീസുകൾ റദ്ദാക്കിയെങ്കിലും , ഇന്നലെ തൊട്ടടുത്ത അയൽരാജ്യമായ നമീബിയയിൽ ഒരു ഉദ്ഘാടന ചടങ്ങിൽ നമീബിയൻ പ്രസിഡണ്ടിനൊപ്പം പങ്കെടുക്കുന്ന അംഗോള പ്രസിഡണ്ട് ജോവോ ലൊറൻകോയുടെ ചിത്രം പുറത്തു വന്നിരുന്നു. എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും വിമാനയാത്ര നിരോധിച്ച ബോത്സ്വാനയുടെ പ്രസിഡണ്ടും ഒപ്പമുണ്ടായിരുന്നു.നമീബിയയിൽ ഇത് വരെ മൂന്നുപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ സിംബാബ്വേയിൽ ആദ്യ രോഗബാധ സ്ഥിരീകരിച്ചതോടെ ഇതിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഇതുവരെ 1100 ലേറെ പേർക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, കോവിഡ് മരണനിരക്കിൽ മുന്നിൽ നിൽക്കുന്നത് ബുർക്കിനൊ ഫാസയാണ്.

ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ കാരണം കഷ്ടതയനുഭവിക്കുന്ന ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും ദുർബല രാഷ്ട്രങ്ങളിൽ ഒന്നാണ്. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര പരിശീലനമില്ലാത്തതും സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യതയും ഇവിടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP