Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ഭീതിക്കിടയിലും മലപ്പുറത്ത് ആർഭാട വിവാഹം; ഗൃഹനാഥനെതിരെ കേസെടുത്തു പൊലീസ്; നടപടി ആരോഗ്യ വകുപ്പിന് നിർദേശവും അവഗണിച്ചു ആർഭാട വിവാഹവുമായി മുന്നോട്ടു പോയതിന്

കോവിഡ് ഭീതിക്കിടയിലും മലപ്പുറത്ത് ആർഭാട വിവാഹം; ഗൃഹനാഥനെതിരെ കേസെടുത്തു പൊലീസ്;  നടപടി ആരോഗ്യ വകുപ്പിന് നിർദേശവും അവഗണിച്ചു ആർഭാട വിവാഹവുമായി മുന്നോട്ടു പോയതിന്

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ഭീതിക്കിടയിലും മലപ്പുറത്ത് ആർഭാട വിവാഹം. ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. ആർഭാടമായി വിവാഹം ഒഴിവാക്കണമെന്ന നിർദ്ദേശം ലംഘിച്ചും വിവാഹവുമായി മുന്നോട്ട് പോയതിനാണ് പൊലീസ് സെയ്ദ് എന്നയാൾക്കെതിരെ കേസെടുത്തത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് ആർഭാട വിവാഹം നടത്തിയതനാണ് ഗൃഹനാഥന് എതിരേ കേസെടുത്തത്. പാങ്ങ് ചെന്തപ്പറമ്പിലെ തിരുത്തിരുത്തിൽ സൈതിന് എതിരേ യാണ് കേസടുത്തത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു. ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർഭാടമായി വിവാഹം നടത്തുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശം ലംഘിച്ചും വിവാഹവുമായി മുന്നോട്ട് പോയതിനാണ് സൈതിന് എതിരേ കേസെടുത്തത്.

അതേ സമയം കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, ആരോഗ്യ ജാഗ്രത നിർദ്ദേശങ്ങൾ ലംഘിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ജില്ലയിൽ പൊലീസ് 20 കേസുകൾ രജിസ്റ്റർ ചെയ്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സ്ത്രീ പൊതു സമ്പർക്കം നടത്തിയത് ശ്രദ്ധയിൽപ്പെട്ട് പൊലീസ് സംഘം പിന്തുടർന്ന് പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. കോവിഡ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് താനൂർ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിൽ ഒരോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം മലപ്പുറത്ത് അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ സ്വകാര്യ ആശുപത്രികളും ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരും സജ്ജരാവണമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അഭ്യർത്ഥിച്ചു. സ്വകാര്യ ആശുപത്രികളിലെ മുറികൾ, വാർഡുകൾ, ആംബുലൻസ്, ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ അവശ്യ ഘട്ടങ്ങളിൽ ആരോഗ്യ വകുപ്പിന് ലഭ്യമാക്കണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണവും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ വ്യാപാര കേന്ദ്രങ്ങളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് ആവശ്യപ്പെട്ടു. സൂപ്പർ മാർക്കറ്റുകളിൽ കൂടുതൽ ഉപഭോക്താക്കൾ ഒരേ സമയം എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. സ്ഥാപനങ്ങൾക്കു പുറത്തും വ്യക്തികൾ തമ്മിലുള്ള സുരക്ഷിതമായ അകലം സ്ഥാപന നടത്തിപ്പുകാരും ഉടമകളും ഉറപ്പാക്കണം. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും കൈ കഴുകാനുള്ള സംവിധാനങ്ങൾ ഒരുക്കണം. വ്യാപാര കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP