Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നൽകണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നൽകണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാർച്ച് നാലാം തീയതി തിരുവനന്തപുരത്ത് കെ.എസ്.ആർ.ടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞ് വീഴുകയും തക്ക സമയത്ത്ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് മരിക്കുകയും ചെയ്ത സുരേന്ദ്രന്റെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. അതോടൊപ്പ ജില്ലാ സഹകരണ ബാങ്കിന്റെ പേട്ട ശാഖയിലുള്ള ഇവരുടെ വായ്പാ കുടിശിക എഴുതിത്ത്തള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മരിച്ച സുരേന്ദ്രന്റെ ഭാര്യയും കുടുംബാംഗങ്ങളും പ്രതിപക്ഷനേതാവിനെ സന്ദർശിച്ച് ഇക്കാര്യത്തിൽ നിവേദനം നൽകിയതിനെ തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. പൊലീസ് ഉൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയും പരാജയവും കാരണമാണ് സുരേന്ദ്രന്റെ വിലപ്പെട്ട ജീവൻ നഷ്ടമായത്. സുരേന്ദ്രന്റെ കുടംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും പ്രതിപക്ഷനേതാവ് കത്തിൽ സൂചിപ്പിക്കുന്നു. ഗതാഗത മന്ത്രിയുൾപ്പെടയുള്ള സംസ്ഥാനത്തിന്റെ മുഴുവൻ മന്ത്രിമാരും വകുപ്പ് തലവന്മാരും തലസ്ഥാനത്ത് ഉള്ള സമയത്താണ് ഈ ദാരുണ സംഭവം നടന്നത്.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക് മൂലം സൂരേന്ദ്രൻ കുഴഞ്ഞ് വീഴുന്നതും, അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതും ചാനലുകൾ ലൈവ് ആയി കവറേജ് നൽകിയിട്ട് പോലും തക്കസമയത്തിനിടപെടാനും ജീവൻ രക്ഷിക്കാനും കഴിയാതെ പോയത് സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അലംഭാവവും മൂലമാണെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP