Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നുണ്ടോ? ഈ നമ്പറിൽ നേരിട്ട് വിവരം അറിയിക്കാം

നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നുണ്ടോ? ഈ നമ്പറിൽ നേരിട്ട് വിവരം അറിയിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:കോവിഡ് 19 രോഗലക്ഷണങ്ങളോടെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ പൊതുജനങ്ങൾക്ക് തിരുവനന്തപുരം കളക്ടറേറ്റ് കൺട്രോൾ റൂമിൽവിവരമറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിച്ചറിയിക്കേണ്ടത്. നിരീക്ഷണത്തിലുള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയെടുത്ത് വാട്സാപ്പിൽ അയയ്ക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് പുതുതായി 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് ആറ് പേർക്കും എറണാകുളം, കണ്ണൂർ എന്നി ജില്ലകളിലുള്ള 3 പേർക്ക് വീതവുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49ആയി. രോഗം ഭേദമായ മൂന്നുപേരെയും കൂടി കൂട്ടിയാൽ കോവിഡ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 52 ആണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP