Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെയും മകന്റെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവെന്ന് വസുന്ധര രാജെ; 15 ദിവസം കൂടി തങ്ങൾ ഇരുവരും ഐസൊലേഷനിൽ കഴിയുമെന്നും ബിജെപി നേതാവ്

തന്റെയും മകന്റെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവെന്ന് വസുന്ധര രാജെ; 15 ദിവസം കൂടി തങ്ങൾ ഇരുവരും ഐസൊലേഷനിൽ കഴിയുമെന്നും ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി. നേതാവ് വസുന്ധര രാജ സിന്ധ്യയുടെയും മകനും എംപി.യുമായ ദുഷ്യന്ത് സിങ്ങിന്റെയും കൊറോണ പരിശോധനാഫലം നെഗറ്റീവ്. ട്വിറ്ററിലൂടെയാണ് വസുന്ധര ഇക്കാര്യം അറിയിച്ചത്. തന്റെയും മകന്റെയും കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്നും അതേസമയം മുൻകരുതൽ എന്ന നിലയിൽ തങ്ങൾ ഇരുവരും 15 ദിവസം കൂടി ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചുവെന്നും വസുന്ധര ട്വീറ്റിൽ പറഞ്ഞു.

വെള്ളിയാഴ്ച ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വസുന്ധരയും മകനും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതും പരിശോധന നടത്തിയതും. ഉത്തർപ്രദേശിലെ ലഖ്നൗവിൽ കനിക കപൂർ പങ്കെടുത്ത അത്താഴവിരുന്നിൽ വസുന്ധരയും ദുഷ്യന്തും ദുഷ്യന്തിന്റെ ഭാര്യയുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP