Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ് 19 ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ; വീട്ടിലെ മൂന്ന് പേർ ചികിത്സയിലും; കടുത്ത നിയന്ത്രണത്തിനിടയിലും അമേരിക്കയിൽ മരണം 200 കവിഞ്ഞു

കൊവിഡ് 19 ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ; വീട്ടിലെ മൂന്ന് പേർ ചികിത്സയിലും; കടുത്ത നിയന്ത്രണത്തിനിടയിലും അമേരിക്കയിൽ മരണം 200 കവിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂജഴ്സി: കൊവിഡ് 19 ബാധിച്ച് മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്. ഇതേ വീട്ടിലെ തന്നെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 20ഓളം ബന്ധുക്കൾ നിരീക്ഷണത്തിലും. ഗ്രേസ് ഫസ്‌കോ എന്ന 73കാരിയും മൂന്ന് മക്കളുമാണ് മരിച്ചത്. റിത ഫസ്‌കോ, കാർമിൻ ഫസ്‌കോ, വിൻസെന്റ് ഫസ്‌കോ എന്നിവരാണ് മരിച്ചത്.

റിത ഫസ്‌കോ വെള്ളിയാഴ്ചയും ഗ്രേസ് ഫസ്‌കോ ബുധനാഴ്ചയുമാണ് മരിച്ചത്. റിത ഫസ്‌കോക്ക് 55 വയസ്സായിരുന്നു പ്രായം. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ചയാണ് വിൻസെന്റ് ഫസ്‌കോ മരിച്ചത്. ഇവർ നിരവധി പേർ പങ്കെടുത്ത കുടുംബവിരുന്ന് സംഘടിപ്പിച്ചിരുന്നു.

കടുത്ത നിയന്ത്രണത്തിനിടയിലും അമേരിക്കയിൽ കൊവിഡ് 19 വ്യാപിക്കുകയാണ്. ഇതുവരെ 200ലേറെ പേർ മരിച്ചു. 15000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പല ആശുപത്രികളിലും രോഗികളുടെ ആധിക്യമുണ്ടെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP