Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌ട്രേലിയയിൽ നിന്നും എത്തിയത് ഒരു കുടുബവും രണ്ടു സുഹൃത്തുക്കളും; ക്വാറന്റൈൻ കാലാവധി പിന്നിടാനുള്ള വീട് തിരഞ്ഞെടുത്തത് പൊൻകുന്നം പുല്ലാട്ട് കുന്നിൽ; വിദേശത്ത് നിന്നും വന്ന അപരിചിതരായവർ ക്വാറന്റൈനിൽ തുടർന്നതോടെ ആശങ്കയുമായി നാട്ടുകാർ; നിലവിൽ കുഴപ്പമില്ലെന്നും സ്ഥിതി നിരീക്ഷിക്കുകയാണെന്ന് പൊലീസും

ഓസ്‌ട്രേലിയയിൽ നിന്നും എത്തിയത് ഒരു കുടുബവും രണ്ടു സുഹൃത്തുക്കളും; ക്വാറന്റൈൻ കാലാവധി പിന്നിടാനുള്ള വീട് തിരഞ്ഞെടുത്തത് പൊൻകുന്നം പുല്ലാട്ട് കുന്നിൽ; വിദേശത്ത് നിന്നും വന്ന അപരിചിതരായവർ ക്വാറന്റൈനിൽ തുടർന്നതോടെ ആശങ്കയുമായി നാട്ടുകാർ; നിലവിൽ കുഴപ്പമില്ലെന്നും സ്ഥിതി നിരീക്ഷിക്കുകയാണെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പൊൻകുന്നം: ഓസ്‌ട്രേലിയയിൽ നിന്ന് എത്തിയ ഒരു കുടുംബവും സുഹൃത്തുക്കളും പൊൻകുന്നം പുല്ലാട്ട് കുന്നിലെ ഒരു വീട്ടിൽ താമസിക്കുന്നതിൽ അയൽക്കാർ പരിഭ്രാന്തിയിൽ. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ ഇവർ നിരീക്ഷണത്തിലാണ്. ഇവർക്ക് കൊറോണ ലക്ഷണങ്ങളില്ല. പക്ഷെ ഇവർ ക്വാറന്റൈൻ കാലാവധിയിലാണ്. അതിനാലാണ് വീട്ടിൽ തുടരുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് വന്നതിനാലാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. ഇവർ പൊൻകുന്നം സ്വദേശികളല്ല. പക്ഷെ വീട് തിരഞ്ഞെടുത്തത് പുല്ലാട്ട് കുന്നിലും. ഇവർ ആരെന്നു സമീപവാസികൾക്ക് അറിയില്ല. ക്വാറന്റൈൻ നിരീക്ഷണത്തിൽ അപരിചിതർ തുടരുന്നതിനാലാണ് നാട്ടുകാർക്ക് പരിഭ്രാന്തി വന്നത്.

എന്തുകൊണ്ട് സ്വന്തം സ്ഥലത്ത് തങ്ങാതെ പുല്ലാട്ട്കുന്നു തിരഞ്ഞെടുത്തത് എന്നാണ് ചോദ്യം ഉയർന്നത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. പഞ്ചായത്ത് പ്രസിഡന്റിനും പൊലീസിനും പരാതി നൽകി. ഇതോടെ പൊലീസും ആരോഗ്യപ്രവർത്തകരും വീട്ടിൽ വന്നു അന്വേഷണം നടത്തി. ഇവർക്ക് കൊറോണ ലക്ഷണങ്ങളില്ല. പക്ഷെ ക്വാറന്റൈൻ കാലാവധിയാണെന്നാണ് ഇവർ മറുപടി നൽകിയത്. സ്വന്തം വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ ഉള്ളതിനാലാണ് സുരക്ഷിതമായി ഇവർ നിലവിൽ താമസിക്കുന്ന വീട് തിരഞ്ഞെടുത്തത്. പക്ഷെ കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ നാട്ടുകാർ അസ്വസ്ഥരാവുകയായിരുന്നു.

തുണികൾ ഉണങ്ങാൻ ഇടാൻ മാത്രമാണ് തങ്ങൾ പുറത്തിറങ്ങുന്നത് എന്നാണ് ഇവർ ആരോഗ്യപ്രവർത്തകരോട് പറഞ്ഞത്. രണ്ടു സുഹൃത്തുക്കൾ കൂടി ഉണ്ടെന്നും ഇവർ മറുപടി നൽകി. പൊലീസിനും ഈ കാര്യത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. പരാതി നൽകിയിട്ടും ഇവരെ മാറ്റാത്തതിലാണ് ജനങ്ങളിൽ അസ്വസ്ഥത വന്നത്. പേടിക്കേണ്ട കാര്യമില്ലെന്നാണ് പൊൻകുന്നം പൊലീസ് പരാതിയുമായെത്തിയ നാട്ടുകാരെ ധരിപ്പിച്ചത്. പരാതിയിൽ മേൽ നടപടികൾ ഒന്നും പൊലീസ് സ്വീകരിച്ചിട്ടില്ല. 'പരാതി ലഭിച്ചു. പക്ഷെ ഈ കാര്യത്തിൽ ഒന്നും ചെയ്യാനില്ല എന്നാണ് പൊൻകുന്നം പൊലീസ് മറുനാടനോട് പറഞ്ഞത്.

ഈ ഘട്ടത്തിൽ അവരെ മാറ്റാൻ കഴിയില്ല. അവർ ക്വാറന്റൈൻ സമയത്താണ്. സ്വന്തം വീട്ടിൽ നിൽക്കാൻ കഴിയാത്തതിനാലാണ് അവർ വേറെ വീട് തേടി വന്നത്.അവിടെ വൃദ്ധരായ മാതാപിതാക്കൾ ഹോം നഴ്‌സിന്റെ പരിചരണയിൽ തുടരുകയാണ്. അതിനാൽ സ്വന്തം വീട്ടിലേക്ക് പോകാൻ അവർക്ക് കഴിയില്ല. പക്ഷെ അവിടുള്ള ആളുകൾ അല്ലാ എന്ന പ്രശ്‌നമാണ് നാട്ടുകാർ ഉയർത്തിയത്. പക്ഷെ ആരോഗ്യ പ്രവർത്തകർ ദിനേനെ ഈ വീട്ടിൽ എത്തുകയും സ്ഥിതി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്- പൊൻകുന്നം പൊലീസ് മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP