Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷദ്വീപിലെ മലയാളികളുടെ വർക്ക് പെർമിറ്റ് നീട്ടി നൽകണം: ഡീൻ കുര്യാക്കോസ് എംപി

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ : കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ജോലിചെയ്തുവരുന്ന മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ദിനേശ്വർ ശർമ്മക്ക് കത്ത് നൽകി. ഇടുക്കി ജില്ലയിൽ നിന്ന് തന്നെ 1000 ൽ അധികം ആളുകൾ ലക്ഷദ്വീപിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരുടെയും വർക്ക് പെർമിറ്റ് ഈ മാസം 31 ന് അവസാനിക്കുകയാണ്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണം നിലവിലിരിക്കെ ഇവർക്ക് നാട്ടിലെത്തി പെർമിറ്റ് പുതുക്കി തിരിച്ചെത്തുന്നതിന് സാധിക്കാതെ വരുകയും നിലവിലെ ജോലി പോകുമെന്ന സാഹചര്യമാണ്. ലക്ഷദ്വീപ് എംപി. മുഹമ്മദ് ഫൈസൽ പിപിയുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്ന് ഡീൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൊറോണാ ഭിഷണിയിൽ കേരളത്തേക്കാൾ സുരക്ഷിതം ലക്ഷദ്വീപാണെന്നും തൊഴിലാളികൾ യാത്രചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും എംപി. അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP