Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് 19 മഹാമാരി; നെല്ലിക്കുഴിയിലെ ഫർണിച്ചർ മേഖല സ്തംഭിച്ചു; ദുരിതത്തിലായത് ആയിരങ്ങൾ; വ്യാപാരി സംഘടനകൾ അവലോകന യോഗം നടത്തി

കോവിഡ് 19 മഹാമാരി; നെല്ലിക്കുഴിയിലെ ഫർണിച്ചർ മേഖല സ്തംഭിച്ചു; ദുരിതത്തിലായത് ആയിരങ്ങൾ; വ്യാപാരി സംഘടനകൾ അവലോകന യോഗം നടത്തി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോവിഡ് 19 - തിന്റെ വ്യാപനം മൂലം നെല്ലിക്കുഴിയിലെ ഫർണ്ണിച്ചർ വ്യവസായ മേഖല വൻ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് തന്നെ ഫർണ്ണിച്ചർ വിൽപ്പനശാലകളുെടെയും നിർമ്മാണ കേന്ദ്രങ്ങളുെടെയും എണ്ണത്തിൽ മുൻപന്തിയിലുള്ള പ്രദേശമാണ് നെല്ലി കുഴി. നെല്ലിക്കുഴി കേന്ദ്രീകരിച്ച് ആലുവ - മൂന്നാർ റോഡിന് ഇരുവശവും 5 കിലോമീറ്റർ ദൂരത്തിലായി 100 - കണക്കിന് ഫർണിച്ചർ വ്യാപാര ശാലകളാണുള്ളത്. ഈ കച്ചവട സ്ഥാപനങ്ങളിൽ ഒട്ടുമിക്കതിലും വ്യാപാരം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. ജില്ലയിൽ തന്നെ ഏറ്റവും അധികം വാടക നൽകുന്ന വ്യാപാരസ്ഥാപനങ്ങളാണ് നെല്ലിക്കുഴിയിലേത്. ഇതോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന 100 കണക്കിന് വർക്ക് ഷോപ്പുകളും പഞ്ചായത്തിൽ എങ്ങും ഉണ്ട്.

മഹാമാരിയുടെ വരവോടെ കല്ല്യാണങ്ങളും വീട്മാറ്റവും എല്ലാം നിലച്ചതോടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയിരുന്ന ഫർണിച്ചർ ഉപഭോക്താക്കൾ നെല്ലിക്കുഴിയിലേക്ക് എത്താതായി. ഇതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യവസായി സമിതി നേതാക്കളും സംയുക്തമായി അവലോകന യോഗം ചേർന്നത്. പ്രതിസന്ധിയെ അതിജീവിക്കാൻ രണ്ട്മാസത്തേക്ക് 50 ശതമാനം വാടക ഇളവ് നൽകാൻ കെട്ടിട ഉടമകളോട് അഭ്യർത്ഥിക്കുവാന് യോഗം തീരുമാനിക്കുകയും അവലോകന യോഗത്തിൽ പങ്കെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റും കെട്ടിട ഉടമയുമായ സി.ബി അബ്ദുൽ കരീമും,വ്യാപാരിയും കോൺഗ്രസ് നേതാവുമായ കെ.എം മുഹമ്മദും നെല്ലിക്കുഴിയിലെ ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് വാടക ഇനത്തിൽ 50 ശതമാനം ഇളവ് നൽകാമെന്നും അറിയിച്ചു.

പ്രതിസന്ധി കടുത്തതോടെ വ്യാപാരികൾക്ക് കെട്ടിട വാടക നൽകാൻ കഴിയാതാവുകയും നിർമ്മാണ ജോലികൾ എല്ലാം നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്..ഇതോടെ നിർമ്മാണ ജോലി ചെയ്തിരുന്ന പ്രദേശവാസികളും ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം ആയിരകണക്കിന് ആളുകൾ ദുരിതത്തിലാണ് ഇപ്പോൾ .ഇതുമായി ബന്ധപെട്ട് തൊഴിൽ ലഭിച്ചിരുന്ന സോമില്ലുകളും ഗുഡ്‌സ് വാഹനതൊഴിലാളികളും കയറ്റി ഇറക്ക് തൊഴിലാളികൾ അടക്കം നൂറ്കണക്കിന് ആളുകൾ ജോലിയില്ലാതെ ദുരിതത്തിലേക്ക് നീങ്ങുകയാണ്.

നോട്ട് നിരോധനവും, ജി.എസ്.ടി.യും നട്ടെല്ല് തകർത്ത ഈ വ്യാപാര മേഖല കടുത്ത പ്രതിസന്ധി അതിജീവിച്ച് പിച്ചവയ്ക്കവെ യാണ് കോവിഡ് മഹാമാരി ഈ മേഖലയെ ഇപ്പോൾ പാടെ തളർത്തിയത്. നെല്ലിക്കുഴി പഞ്ചായത്തിലെ പ്രധാന വരുമാനമാർഗ്ഗവും ജോലി സാധ്യതയുമാണ് ഇന്നീ ഈ മേഖല .ബാങ്ക് വായ്‌പ്പകളും മറ്റ് ചിട്ടി ഇടപാടുകളും വഴി കച്ചവടം നടത്തിയിരുന്ന ഈ വ്യാപാരികൾ ബാങ്ക് വായ്‌പ്പാതിരിച്ചടവ് മുടങ്ങിയും ചിട്ടക്ക് പണമടക്കാൻ കഴിയാതെയും നിരവധി വ്യാപാരികൾ കടകെണിയിൽ അകപെട്ട് കടുത്ത മാനസീക ആഘാതത്തിലും പ്രതിസന്ധിയിലുമാണുള്ളത്. നിരവധി ഷോറുമുകൾ നെല്ലിക്കുഴിയിൽ ഇതിനകം പൂട്ടികഴിഞ്ഞു.നിരവധി റൂമുകൾ കാലിയായി കിടക്കുന്നു .

ആയതിനാൽ കെട്ടിട ഉടമകൾ വാടക ഇനത്തിൽ ഇളവുകൾ നൽകിയും ബാങ്കുകൾ വായ്പകൾ തിരിച്ചടയ്ക്കാൻ സാവകാശം അനുവദിച്ചും വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടൽ നടത്തി ദുരിതം അകറ്റണമെന്ന് നെല്ലിക്കുഴിയിലെ വ്യാപാരിസംഘടനകളുടെ സംയുക്ത അവലോകന യോഗം ആവശ്യപെടുന്നത്. ഏകോപനസമിതി നേതാക്കൾ ആയ സി.ബി കരീം,കെ.എ ഹമീദ് ,അബ്ബാസ് കാംബാക്കുടി,വ്യാപാരി സമിതി നേതാക്കൾ ആയ എൻ.ബി യൂസഫ്,അബുവട്ടപ്പാറ ,കെ.കെ ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP