Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റൈൻ പ്രോട്ടോക്കോൾ തെറ്റിച്ച് ഇന്ത്യൻ ബോക്സിങ് ചാമ്പ്യൻ മേരി കോം; ഗായിക കനികാ കപൂറിനൊപ്പം അത്താഴ വിരുന്നിൽ ഭാഗമായമായി; 14 ദിവസത്തെ സെൽഫ് ഐസൊലേഷൻ മേരി കോമിന് നിർദേശിച്ചിട്ടും പാലിച്ചില്ല; താരത്തിന്റെ നടപടി വിവാദത്തിൽ  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്വാരന്റൈൻ പ്രോട്ടോക്കോൾ തെറ്റിച്ച് ഇന്ത്യൻ ബോക്സിങ് ചാമ്പ്യൻ മേരി കോം. രാഷ്ട്രപതി ഭവനിലൊരുക്കിയ ചടങ്ങിൽ മേരി കോം എത്തിയതാണ് ഇപ്പോൾ വിവാദമാവുന്നത്. കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനികാ കപൂറിനൊപ്പം അത്താഴ വിരുന്നിൽ ഭാഗമായ ദുഷ്യന്ത് സിങ് പങ്കെടുത്ത ചടങ്ങാണ് ഇത്.

ഏഷ്യാ-ഓഷ്യാനിയ ഒളിംപിക്സ് ക്വാളിഫയറിൽ പങ്കെടുത്തതിന് ശേഷം മാർച്ച് 13നാണ് മേരി കോം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയതിനാൽ 14 ദിവസത്തെ സെൽഫ് ഐസൊലേഷൻ മേരി കോമിന് നിർദേശിച്ചിരുന്നു.

എന്നാൽ മാർച്ച് 18ന് രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പ്രഭാതഭക്ഷണത്തിനായി മറ്റ് പ്രമുഖർക്കൊപ്പം മേരി കോമും രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങളിൽ മറ്റ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം നിൽക്കുന്ന മേരി കോമിനെ കാണാം.

ജോർദാനിൽ നിന്ന് എത്തിയത് മുതൽ ഞാൻ വീട്ടിലാണ്. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് ഒരു പരിപാടിയിൽ മാത്രമാണ് ഞാൻ പങ്കെടുത്തത്. ദുഷ്യന്തിനെ കാണുകയോ, ഹസ്തദാനം ചെയ്യുകയോ ഉണ്ടായില്ല. എനിക്ക് സെൽഫ് ഐസൊലേഷന് നിർദേശിച്ച സമയം കഴിഞ്ഞു, എന്നാൽ അടുത്ത ഏതാനും ദിവസം കൂടി വീട്ടിൽ തങ്ങാനാണ് തന്റെ തീരുമാനമെന്ന് മേരി കോം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP